സ്ക്രീൻഷോട്ടുകൾ

ജികോംപ്രി പ്രധാന മെനു
screenshot root

administration root

വിവരണം: ഒരു പ്രവർത്തനം തുറക്കാൻ അത് തിരഞ്ഞെടുക്കുക.

മുൻകരുതൽ: ചില പ്രവർത്തനങ്ങൾ കളികളിലൂടെയാണ്, എന്നിരുന്നാലും വിദ്യാഭ്യാസപരമാണ്.

ലക്ഷ്യം: 2 മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഒത്തിരി പ്രവർത്തനങ്ങൾ അടങ്ങിയ, നല്ല നിലവാരമുള്ള വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ ആണ് ജികോംപ്രി.

ലഘുവിവരണം: ഒരു പ്രവർത്തനത്തിലേക്കു കടക്കാനോ ഒരു വിഭാഗത്തിലെ പ്രവർത്തനങ്ങളുടെ പട്ടിക കാണാനോ ഒരു ഐക്കൺ തിരഞ്ഞെടുക്കുക.
സ്ക്രീനിനു താഴെയുള്ളത് ജികോംപ്രി കൺട്രോൾ ബാറാണ്. ആ ബാറിന്റെ ഇടത്തേ മൂലയിൽ തൊട്ടാൽ അതു മറയ്ക്കാനോ കാണിക്കാനോ നിങ്ങൾക്കു കഴിയുമെന്നതു ശ്രദ്ധിക്കുക.

താഴെ പറയുന്ന ഐക്കണുകൾ കാണിച്ചിരിക്കുന്നു:
(നിലവിലുള്ള പ്രവർത്തനത്തിൽ ലഭ്യമാണെങ്കിൽ മാത്രമേ ഓരോ ഐക്കണും കാണിക്കുകയുള്ളൂ എന്നു ശ്രദ്ധിക്കുക)
 • ഹോം - ഒരു പ്രവർത്തനത്തിൽ നിന്നു പുറത്തുകടക്കാൻ, തിരിച്ചുപോകാനുള്ള മെനു (Ctrl+W അല്ലെങ്കിൽ എസ്കേപ് കീ)
 • ആരോകൾ - നിലവിലുള്ള ഘട്ടം കാണിക്കാൻ, ക്ലിക്കു ചെയ്ത് അടുത്ത ഘട്ടം തിരഞ്ഞെടുക്കാൻ
 • ചുണ്ടുകൾ - ചോദ്യം ആവർത്തിക്കാൻ
 • ചോദ്യ ചിഹ്നം - സഹായം
 • റീലോഡ് - പ്രവർത്തനം തുടക്കം തൊട്ട് വീണ്ടും തുടങ്ങാൻ
 • ടൂൾ - കോൺഫിഗറേഷൻ മെനു
 • മൂന്നു വരികൾ - പ്രവർത്തന ക്രമീകരണ മെനു
 • G - ജികോംപ്രിയെ കുറിച്ച്
 • ക്വിറ്റ് - ജികോംപ്രി നിർത്താൻ (Ctrl+Q)
നക്ഷത്രങ്ങൾ ഓരോ പ്രവർത്തനത്തിനും അനുയോജ്യമായ പ്രായപരിധി കാണിക്കുന്നു:
 • 1, 2 അല്ലെങ്കിൽ 3 മഞ്ഞ നക്ഷത്രങ്ങൾ - 2 തൊട്ട് 6 വയസ്സുവരെ
 • 1, 2 അല്ലെങ്കിൽ 3 ചുവന്ന നക്ഷത്രങ്ങൾ - 7 വയസ്സോ കൂടുതലോ
ഒരു പ്രവർത്തനത്തിൽ ഒന്നിൽ കൂടുതൽ നക്ഷത്രങ്ങൾ ഉണ്ടെങ്കിൽ, ആദ്യത്തേത് ഏറ്റവും കാഠിന്യം കുറഞ്ഞതും, രണ്ടാമത്തേത് ഏറ്റവും കാഠിന്യം കൂടിയതും കാണിക്കുന്നു.

കീബോർഡ് നിയന്ത്രണങ്ങൾ:
 • Ctrl+B കൺട്രോൾ ബാർ മറയ്ക്കാനോ കാണിക്കാനോ
 • Ctrl+F ഫുൾ സ്ക്രീൻ ആക്കാനോ മാറ്റാനോ
 • Ctrl+S പ്രവർത്തന സെക്ഷൻ ബാർ മാറ്റാനോ കാണിക്കാനോ

പസിൽ പൂർത്തിയാക്കൂ
screenshot babyshapes icon babyshapes difficulty level 1

computer babyshapes

 Pulkit Gupta & Timothée Giet

വിവരണം: ആകൃതികൾ അതതിന്റെ ലക്ഷ്യത്തിലേക്ക് വലിച്ചിടൂ.

ലഘുവിവരണം: അരികിലുള്ള ഓരോ പടവും അനുയോജ്യമായ ഇടത്തേക്ക് വലിച്ചുവെച്ച് പസിൽ പൂർത്തിയാക്കൂ.

നന്ദി: ആന്ത്രെ കൊൺ ആണ് പട്ടിയുടെ ചിത്രം ലഭ്യമാക്കിയതും ജിപിഎല്ലിനു കീഴിൽ പ്രസിദ്ധീകരിച്ചതും

പന്ത് ടക്സിലേക്ക് എത്തിക്കുക
screenshot ballcatch icon ballcatch difficulty level 1

computer keyboard ballcatch

 Johnny Jazeix & Timothée Giet

വിവരണം: ഇടതും വലതും ഉള്ള ആരോ കീകൾ ഒരേ സമയം അമർത്തിക്കൊണ്ട് പന്തിനെ നേർരേഖയിൽ ചലിപ്പിക്കാം.

ലഘുവിവരണം: ഇടതും വലതും ഉള്ള ആരോ കീകൾ ഒരേ സമയം അമർത്തിക്കൊണ്ട് പന്തിനെ നേർരേഖയിൽ ചലിപ്പിക്കാം. ഒരു ടച്ച് സ്ക്രീനിൽ, രണ്ടു കൈപ്പത്തികളും ഒരേ സമയത്തു തൊടണം.

കുട്ടി കീബോർഡ്
screenshot baby_keyboard icon baby_keyboard difficulty level 1

computer keyboard letters numeration baby_keyboard

 Timothée Giet

വിവരണം: ലളിതമായ പ്രവർത്തനത്തിലൂടെ കീബോർഡ് പഠിക്കൂ.

ലക്ഷ്യം: കീബോർഡ് പഠിക്കൽ.

ലഘുവിവരണം: കീബോർഡിൽ ഏതെങ്കിലും ഒരു കീ ടൈപ്പ് ചെയ്യുക.
അക്ഷരങ്ങളും അക്കങ്ങളും മറ്റു ക്യാരക്ടർ കീകളും അനുയോജ്യമായ ക്യാരക്ടറുകൾ സ്ക്രീനിൽ കാണിക്കും.
അനുയോജ്യമായ ശബ്ദമുണ്ടെങ്കിൽ അതു പ്ലേ ചെയ്യും ഇല്ലെങ്കിൽ ഒരു ബീപ് ശബ്ദം കേൾക്കാം.
മറ്റു കീകൾ ഒരു ക്ലിക്ക് ശബ്ദം മാത്രം പ്ലേ ചെയ്യും.

കുത്തുകളെണ്ണാം
screenshot smallnumbers icon smallnumbers difficulty level 2

computer keyboard math numeration smallnumbers

 Bruno Coudoin & Timothée Giet

വിവരണം: കട്ടകൾ താഴെയെത്തും മുമ്പ് കുത്തുകൾ എണ്ണിക്കോളൂ.

മുൻകരുതൽ: എണ്ണാനറിയണം.

ലക്ഷ്യം: നിശ്ചിത സമയത്തിനകം കുത്തുകൾ എണ്ണുക.

ലഘുവിവരണം: വീണുകൊണ്ടിരിക്കുന്ന ഓരോ കട്ടയ്ക്കു മുകളിലും നിങ്ങൾ കാണുന്ന കുത്തുകളുടെ എണ്ണം ടൈപ്പ് ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഉത്തരം ടൈപ്പു ചെയ്യാൻ

കംപ്യൂട്ടറിൽ എഴുതാം
screenshot baby_wordprocessor icon baby_wordprocessor difficulty level 1

computer keyboard reading letters baby_wordprocessor

 Bruno Coudoin & Timothée Giet

വിവരണം: കുട്ടികൾക്ക് കീബോർഡ് ഉപയോഗിച്ച് കളിക്കാനും അക്ഷരങ്ങൾ കാണാനും ഉപയോഗിക്കാവുന്ന ലളിതമായ വേഡ് പ്രൊസസ്സർ.

ലക്ഷ്യം: കീബോർഡും അക്ഷരങ്ങളും പഠിക്കാൻ.

ലഘുവിവരണം: ഒരു വേഡ് പ്രൊസസ്സറിലെ പോലെ തന്നെ വിർച്വൽ കീബോർഡിലോ അല്ലാത്തതിലോ ടൈപ്പ് ചെയ്യുക.
'തലക്കെട്ട്' എന്നിടത്തു ക്ലിക്ക് ചെയ്താൽ അക്ഷരം വലുതാകും. അതുപോലെ, 'രണ്ടാം തലക്കെട്ട്' എന്ന ബട്ടൺ അക്ഷരങ്ങളെ ചെറിയ രീതിയിൽ വലുതാക്കും. 'ഖണ്ഡിക'യിൽ ക്ലിക്ക് ചെയ്താൽ ഫോർമാറ്റിങ് എല്ലാം നീക്കം ചെയ്യാം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ടെക്സ്റ്റിനുള്ളിൽ നാവിഗേറ്റു ചെയ്യാൻ
 • ഷിഫ്റ്റ് + ആരോ: ടെക്സ്റ്റിന്റെ ഒരു ഭാഗം തിരഞ്ഞെടുക്കാൻ
 • Ctrl + A: മുഴുവൻ ടെക്സ്റ്റും തിരഞ്ഞെടുക്കാൻ
 • Ctrl + C: തിരഞ്ഞെടുത്ത ടെക്സ്റ്റ് കോപ്പി ചെയ്യാൻ
 • Ctrl + X: തിരഞ്ഞെടുത്ത ടെക്സ്റ്റ് കട്ട് ചെയ്യാൻ
 • Ctrl + V: കോപ്പിയോ കട്ടോ ചെയ്ത ടെക്സ്റ്റ് പെയ്സ്റ്റ് ചെയ്യാൻ
 • Ctrl + D: തിരഞ്ഞെടുത്ത ടെക്സ്റ്റ് മായിക്കാൻ
 • Ctrl + Z: അൺഡു ചെയ്യാൻ
 • Ctrl + Shift + Z: റീഡു ചെയ്യാൻ

ലളിതമായ അക്ഷരങ്ങൾ
screenshot gletters icon gletters difficulty level 2

computer keyboard reading letters gletters

 Holger Kaelberer & Timothée Giet

വിവരണം: അക്ഷരങ്ങൾ താഴെ നിലത്ത് വീഴുന്നതിന് മുമ്പ് അവ ടൈപ്പ് ചെയ്യൂ.

ലക്ഷ്യം: കീബോർഡും സ്ക്രീനും തമ്മിലുള്ള അക്ഷര പൊരുത്തം.

ലഘുവിവരണം: അക്ഷരങ്ങൾ താഴെ നിലത്ത് വീഴുന്നതിന് മുമ്പ് അവ ടൈപ്പ് ചെയ്യൂ.

വീഴുന്ന വാക്കുകൾ
screenshot wordsgame icon wordsgame difficulty level 2

computer keyboard reading words wordsgame

 Holger Kaelberer & Timothée Giet

വിവരണം: വീണുകൊണ്ടിരിക്കുന്ന വാക്കുകളെ താഴെ എത്തുന്നതിന് മുമ്പെ ടൈപ്പ് ചെയ്യുക.

മുൻകരുതൽ: കീബോർഡ് കൈകാര്യം ചെയ്യൽ.

ലക്ഷ്യം: കീബോർഡ് പരിശീലനം.

ലഘുവിവരണം: വീണു കൊണ്ടിരിക്കുന്ന വാക്ക് താഴെയെത്തുന്നതിനു മുമ്പ് കീബോർഡിൽ ടൈപ്പ് ചെയ്യുക.

ക്ലിക്ക് ചെയ്തു വരയ്ക്കാം
screenshot clickanddraw icon clickanddraw difficulty level 1

computer mouse clickanddraw

 Emmanuel Charruau & Timothée Giet

വിവരണം: തിരഞ്ഞെടുത്ത കുത്തുകളിൽ ക്ലിക്ക് ചെയ്തുകൊണ്ട് ചിത്രം വരയ്ക്കൂ.

മുൻകരുതൽ: മൗസു ചലിപ്പിച്ച് കുത്തുകളിൽ കൃത്യമായി ക്ലിക്ക് ചെയ്യാൻ കഴിയണം.

ലഘുവിവരണം: ക്രമമായി ഓരോ കുത്തുകളിലും ക്ലിക്ക് ചെയ്തുകൊണ്ട് ചിത്രം വരയ്ക്കൂ. ഓരോ കുത്തുകളും തിരഞ്ഞെടുക്കുന്ന സമയത്ത് അടുത്ത കുത്ത് നീല നിറത്തിലായി തെളിഞ്ഞു കാണാം.

എന്നിൽ ക്ലിക്ക് ചെയ്യൂ
screenshot clickgame icon clickgame difficulty level 1

computer mouse clickgame

 Bruno Coudoin & Timothée Giet

വിവരണം: ടാങ്കിൽ നിന്നും പുറത്തു പോകുന്നതിനു മുൻപ് എല്ലാ മീനുകളെയും പിടിക്കൂ.

മുൻകരുതൽ: മൗസ് ചലിപ്പിച്ച് ശരിയായ സ്ഥലത്ത് ക്ലിക്ക് ചെയ്യൽ.

ലക്ഷ്യം: ചലനാവയവങ്ങളുടെ ഏകോപനം: കൈ കൃത്യമായി ചലിപ്പിക്കുന്നതിന്.

ലഘുവിവരണം: ചലിക്കുന്ന മീനുകളെ എല്ലാം പിടിക്കുവാൻ അവയിൽ ക്ലിക്ക് ചെയ്യുകയോ നിങ്ങളുടെ വിരൽ കൊണ്ടു തൊടുകയോ ചെയ്യുക.

നന്ദി: മീനുകൾ യുണിക്സിലെ എക്സ്‍ഫിഷ്‍ടാങ്ക് എന്ന പ്രോഗ്രാമിൽ നിന്നും എടുത്തതാണ്. ചിത്രത്തിന്റെ എല്ലാ ക്രെഡിറ്റും ഗിയൂം റൂസിനാണ്.

ഒളിഞ്ഞിരിക്കുന്നതാര്?
screenshot erase icon erase difficulty level 1

computer mouse erase

 Bruno Coudoin & Timothée Giet

വിവരണം: മൗസ് ചലിപ്പിക്കുകയോ സ്ക്രീനിൽ തൊടുകയോ ചെയ്ത് കളങ്ങൾ മായിച്ച് ഒളിഞ്ഞിരിക്കുന്ന ചിത്രം കണ്ടെത്തൂ.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യൽ.

ലക്ഷ്യം: ചലന ഏകോപനം.

ലഘുവിവരണം: എല്ലാ കട്ടകളും മായുന്നതു വരെ മൗസ് ചലിപ്പിക്കുകയോ സ്ക്രീനിൽ തൊടുകയോ ചെയ്യൂ.

ഇരട്ട ടാപ്പോ ഇരട്ട ക്ലിക്കോ
screenshot erase_2clic icon erase_2clic difficulty level 2

computer mouse erase_2clic

 Bruno Coudoin & Timothée Giet

വിവരണം: ഡബിൾ ടാപ്പോ ഡബിൾ ക്ലിക്കോ ചെയ്ത് മൂടിയിരിക്കുന്ന ഭാഗം മായിച്ച് പശ്ചാത്തല ചിത്രം കണ്ടെത്തൂ.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യൽ.

ലക്ഷ്യം: ചലന ഏകോപനം.

ലഘുവിവരണം: കട്ടകളെ മായിക്കാൻ അവയിൽ ഡബിൾ ടാപ്പോ ഡബിൾ ക്ലിക്കോ ചെയ്യുക.

ക്ലിക്കോ ടാപ്പോ
screenshot erase_clic icon erase_clic difficulty level 1

computer mouse erase_clic

 Bruno Coudoin & Timothée Giet

വിവരണം: ക്ലിക്കോ ടാപ്പോ ചെയ്ത് കളങ്ങൾ മായിച്ച് ഒളിഞ്ഞിരിക്കുന്ന ചിത്രം കണ്ടെത്തൂ.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യൽ.

ലക്ഷ്യം: ചലന ഏകോപനം.

ലഘുവിവരണം: കട്ടകളെ മായിക്കുവാൻ അവയിൽ ക്ലിക്കോ ടാപ്പോ ചെയ്യുക.

ഹോസ് പൈപ്പ് നിയന്ത്രിക്കാം
screenshot followline icon followline difficulty level 1

computer mouse followline

 Bruno Coudoin & Timothée Giet

വിവരണം: ഫയർമാന് തീ കെടുത്തണം, പക്ഷേ ഹോസിന് എന്തോ ഒരു തടസം.

ലക്ഷ്യം: ചലനാവയവങ്ങളുടെ ഏകോപനം.

ലഘുവിവരണം: മൗസ് അല്ലെങ്കിൽ നിങ്ങളുടെ വിരൽ പൂട്ടിനു മുകളിലൂടെ നീക്കൂ. ഹോസ് പൈപ്പിന്റെ ചുവന്ന ഭാഗമാണ് പൂട്ട്. അതു ചലിപ്പിച്ച് തീയുള്ളിടത്തു വരെ എത്തിക്കൂ. ശ്രദ്ധിക്കണേ, ഹോസിനു പുറത്തു ചലിപ്പിച്ചാൽ പൂട്ട് പുറകിലേക്കു പോകും.

സ്വർണഖനനം
screenshot mining icon mining difficulty level 1

computer mouse mining

 Bruno Coudoin & Timothée Giet

വിവരണം: മൗസ് വീൽ ഉപയോഗിച്ച് പാറച്ചുമരിന് അടുത്തു പോയി സ്വർണക്കട്ടകൾക്കായി തിരയൂ.

മുൻകരുതൽ: മൗസ് ചലിപ്പിക്കാനും ക്ലിക്ക് ചെയ്യാനും അറിയണം.

ലക്ഷ്യം: മൗസ് വീൽ ഉപയോഗിക്കാൻ അല്ലെങ്കിൽ സൂമ് / പിഞ്ച് ആംഗ്യമുപയോഗിച്ച് ഉള്ളിലേക്കും പുറത്തേക്കും സൂമ് ചെയ്യാൻ പഠിക്കാൻ.

ലഘുവിവരണം: പാറച്ചുമരിൽ ശ്രദ്ധിച്ചു നോക്കിയാൽ എവിടെയെങ്കിലും ഒരു തിളക്കം നിങ്ങൾക്കു കാണാം. ആ തിളക്കത്തിനടുത്തുപോയി മൗസ് വീൽ ഉപയോഗിച്ചോ പിഞ്ച് ആംഗ്യമുപയോഗിച്ചോ ഉള്ളിലേക്കു സൂം ചെയ്യുക. പരമാവധി സൂം ചെയ്യുമ്പോൾ തിളക്കമുള്ളിടത്ത് ഒരു സ്വർണക്കട്ട കാണാം. സ്വർണക്കട്ടയിൽ ക്ലിക്കു ചെയ്ത് അതെടുക്കാം.

സ്വർണക്കട്ട എടുത്തതിനു ശേഷം മൗസ് വീലുപയോഗിച്ചോ പിഞ്ച് ആംഗ്യമുപയോഗിച്ചോ പുറത്തേക്കു സൂം ചെയ്യുക. പരമാവധി പുറത്തേക്കു സൂം ചെയ്തു കഴിയുമ്പോൾ അടുത്ത സ്വർണക്കട്ട കാണിക്കുന്ന മറ്റൊരു തിളക്കം കാണാം. ഒരു ഘട്ടം പൂർത്തിയാക്കുവാനായി ആവ‌ശ്യമുള്ളത്ര സ്വർണക്കട്ട ശേഖരിക്കുക.

നിലവിലുള്ള ഘട്ടത്തിൽ നിങ്ങൾ ശേഖരിച്ചിട്ടുള്ള കട്ടകളുടെ എണ്ണവും ആകെ എത്ര കട്ടകൾ ശേഖരിക്കാനുണ്ടെന്നും സ്ക്രീനിനു താഴെ വലതുമൂലയിൽ കാണുന്ന വാഗണിൽ കാണാം.

നന്ദി: ഈ ശബ്ദങ്ങൾ ജിപിഎല്ലിനു കീഴിൽ ലഭ്യമാക്കിയതിന് ടക്സ്‌പെയിന്റ് ടീമിനു നന്ദി:
 • realrainbow.ogg - ഒരു പുതിയ സ്വർണക്കട്ട പ്രത്യക്ഷപ്പെടുമ്പാൾ
 • metalpaint.wav - ഒരു സ്വർണക്കട്ട എടുക്കുമ്പോൾ (റീമിക്സ് ചെയ്തുപയോഗിച്ചിരിക്കുന്നു)

പെനാൽറ്റി കിക്ക്
screenshot penalty icon penalty difficulty level 1

computer mouse penalty

 Stephane Mankowski & Timothée Giet

വിവരണം: ഗോളടിക്കാൻ, ഗോൾ പോസ്റ്റിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഡബിൾ ക്ലിക്കോ ഡബിൾ ടാപ്പോ ചെയ്യൂ.

ലഘുവിവരണം: പോസ്റ്റിന്റെ ഏതെങ്കിലും വശത്ത് ഇരട്ട ക്ലിക്കോ ഇരട്ട ടാപ്പോ ചെയ്ത് പന്തടിക്കാം. ഇടത്തോ വലത്തോ നടുവിലോ ഉള്ള മൗസ് ബട്ടണിൽ ഇരട്ട ക്ലിക്ക് ചെയ്യാം. നിങ്ങൾ മതിയായ വേഗതയിൽ ക്ലിക്ക് ചെയ്തില്ലെങ്കിൽ, പന്ത് ടക്സിന്റെ കൈയിലാകും. ആദ്യ സ്ഥാനത്തേക്ക് പന്തിനെ തിരിച്ച് കൊണ്ടുവരാൻ അതിൽ ക്ലിക്ക് ചെയ്യണം.

വിശദാംശങ്ങൾ കണ്ടെത്തൂ
screenshot details icon details difficulty level 1

discovery arts details

 Pulkit Gupta & Timothée Giet

വിവരണം: ആകൃതികൾ അതതിന്റെ ലക്ഷ്യത്തിലേക്ക് വലിച്ചിടൂ.

ലഘുവിവരണം: അരികിലുള്ള ഓരോ പടവും പസിലിലെ അനുയോജ്യമായ ഇടത്തേക്ക് വലിച്ചുവെച്ച് പസിൽ പൂർത്തിയാക്കൂ.

നന്ദി: വിക്കിമീഡിയ കോമൺസിൽ നിന്നുള്ള ചിത്രങ്ങൾ.

സ്മാരകങ്ങളെ അറിയാം
screenshot explore_monuments icon explore_monuments difficulty level 3

discovery arts explore_monuments

 Ayush Agrawal & Timothée Giet

വിവരണം: ലോകത്തെമ്പാടുമുള്ള സ്മാരകങ്ങളെ അറിയാം.

മുൻകരുതൽ: വിവിധ സ്മാരകങ്ങളെ കുറിച്ചുള്ള അറിവ്.

ലക്ഷ്യം: ലോകമെമ്പാടുമുള്ള വിവിധ സ്മാരകങ്ങളെക്കുറിച്ച് അറിയുകയും അവയുടെ സ്ഥാനം ഓർമ്മിക്കുകയും ചെയ്യാൻ.

ലഘുവിവരണം: സ്മാരകങ്ങളെ കുറിച്ചും അവയുടെ ഭൂപടത്തിലെ സ്ഥാനവും പഠിക്കാൻ കുത്തുകളിൽ ക്ലിക്കു ചെയ്യുക.

നന്ദി: വിക്കിപീഡിയയിൽ നിന്നുള്ള ചിത്രങ്ങൾ.

ചിത്ര രൂപീകരണം
screenshot paintings icon paintings difficulty level 1

discovery arts puzzle paintings

 Pulkit Gupta & Timothée Giet

വിവരണം: ചിത്ര കഷണങ്ങൾ‍ വലിച്ചു വെച്ച് പെയിന്റിങ് പുനരാവിഷ്കരിക്കൂ.

മുൻകരുതൽ: മൗസ് ഉപയോഗിക്കാനുള്ള കഴിവ്: ചലിപ്പിക്കൽ, വലിച്ചിടൽ.

ലക്ഷ്യം: സ്ഥാന ബോധം.

ലഘുവിവരണം: ചിത്ര കഷണങ്ങൾ‍ ശരിയായ സ്ഥാനത്ത് വലിച്ചു വെച്ച് പെയിന്റിങ് പുനരാവിഷ്കരിക്കൂ.

പട്ടിക പൂർത്തിയാക്കൂ
screenshot algorithm icon algorithm difficulty level 2

discovery logic algorithm

 Bharath M S & Timothée Giet

വിവരണം: പഴങ്ങളുടെ ക്രമീകരണം പൂർത്തിയാക്കൂ.

ലക്ഷ്യം: യുക്തിചിന്ത പരിശീലനം.

ലഘുവിവരണം: രണ്ട് ശ്രേണികൾ ശ്രദ്ധിക്കൂ. ആദ്യ ശ്രേണിയിലെ ഓരോ പഴത്തിനു പകരവും രണ്ടാമത്തെ ശ്രേണിയിൽ മറ്റൊരു പഴം വെച്ചിരിക്കുന്നു. ആദ്യ ശ്രേണിയുടെ മാതൃക പഠിച്ച് ശരിയായ പഴം ഉപയോഗിച്ച് രണ്ടാമത്തെ ശ്രേണി പൂർത്തിയാക്കൂ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാൻ

പതിനഞ്ചിന്റെ കളി
screenshot fifteen icon fifteen difficulty level 5

discovery logic fifteen

 Bruno Coudoin & Timothée Giet

വിവരണം: ഓരോ കഷണങ്ങളും നീക്കിവെച്ച് ചിത്രം പുനർനിർമ്മിക്കുക.

ലക്ഷ്യം: കഷണങ്ങളെ ശരിയായ ക്രമത്തിൽ ക്രമീകരിക്കുക.

ലഘുവിവരണം: അടുത്ത് ഒഴിഞ്ഞ കളമുള്ള ഏതെങ്കിലും കഷണത്തെ ക്ലിക്ക് ചെയ്യുകയോ വലിച്ചിടുകയോ ചെയ്യുമ്പോൾ ആ കഷണം ഒഴിഞ്ഞിടത്തേക്ക് നീങ്ങും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ഒരു കഷണത്തെ ഒഴിഞ്ഞിടത്തേക്ക് നീക്കാൻ.

ഗ്രാഫിനു നിറം കൊടുക്കാം
screenshot graph-coloring icon graph-coloring difficulty level 1

discovery logic graph-coloring

 Akshat Tandon & Timothée Giet

വിവരണം: അടുത്തടുത്തുള്ള നോഡുകൾക്ക് ഒരേ നിറം വരാതെ ഗ്രാഫിനു നിറം കൊടുക്കൂ.

മുൻകരുതൽ: വ്യത്യസ്ത നിറങ്ങളെ/ആകൃതികളെ വേർതിരിച്ചറിയാനുള്ള കഴിവ്, സ്ഥാനങ്ങളെ കുറിച്ചുള്ള ബോധം.

ലക്ഷ്യം: വ്യത്യസ്ത നിറങ്ങളെ/ആകൃതികളെ വേർതിരിച്ചറിയാനും അനുബന്ധ സ്ഥാനങ്ങളെ കുറിച്ച് അറിയാനും.

ലഘുവിവരണം: അടുത്തടുത്തുള്ള നോഡുകൾക്ക് ഒരേ നിറം വരാതെ നിറങ്ങൾ/ആകൃതികൾ ഗ്രാഫിൽ വെക്കൂ. ഒരു നോഡ് തിരഞ്ഞെടുത്തതിനുശേഷം ആ നോഡിൽ വെക്കാനായി ഒരിനം പട്ടികയിൽ നിന്നും തിരഞ്ഞെടുക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടതും വലതും ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: ഒരിനം തിരഞ്ഞെടുക്കാൻ

ലളിതമായ ഹാനോയിയുടെ തൂൺ
screenshot hanoi icon hanoi difficulty level 2

discovery logic hanoi

 Johnny Jazeix & Timothée Giet

വിവരണം: തന്നിരിക്കുന്ന തൂൺ പുനർനിർമ്മിക്കൂ.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യൽ.

ലക്ഷ്യം: വലതുഭാഗത്തുള്ള തൂൺ ഒഴിഞ്ഞിടത്ത് പുനർനിർമ്മിക്കുക.

ലഘുവിവരണം: ഓരോ കുറ്റിയിലേയും മുകളിലുള്ള വളയങ്ങൾ ഒരുവട്ടം ഒരെണ്ണം എന്ന ക്രമത്തിൽ ഒരു കുറ്റിയിൽ നിന്നും മറ്റൊന്നിലേക്കു ‍ഡ്രാഗു ചെയ്തു വെച്ച് വലതു ഭാഗത്തുള്ള തൂൺ ഒഴിഞ്ഞ സ്ഥലത്ത് പുനർനിർമ്മിക്കുക.

നന്ദി: ഇപിഐ കളികളിൽ നിന്നെടുത്ത ആശയം.

ഹാനോയിയുടെ തൂൺ
screenshot hanoi_real icon hanoi_real difficulty level 5

discovery logic hanoi_real

 Amit Tomar & Timothée Giet

വിവരണം: തൂണിനെ വലതുഭാഗത്താക്കുക.

ലക്ഷ്യം: മുഴുവൻ വളയങ്ങളെയും മറ്റൊരു കുറ്റിയിലേക്ക് മാറ്റലാണ് കളിയുടെ ഉദ്ദേശ്യം, പക്ഷേ താഴെയുള്ള നിയമങ്ങൾ പാലിക്കണം:
ഒരു സമയത്ത് ഒരു വളയം മാത്രമേ നീക്കാവൂ
ചെറിയ വളയത്തിനു മുകളിൽ വലുത് വെക്കാൻ പാടില്ല

ലഘുവിവരണം: മുകളിലുള്ള വളയങ്ങൾ ഒരു കുറ്റിയിൽ നിന്നും മറ്റൊന്നിലേക്ക് വലിച്ചുനീക്കി, ഇടതുഭാഗത്ത് ആദ്യം കാണുന്ന തൂൺ വലതുഭാഗത്തെ കുറ്റിയിൽ പുനർനിർമ്മിക്കുക.

നന്ദി: ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ എഡ്വാർ ലൂക്കായാണ് 1883-ൽ ഈ പസിൽ കണ്ടുപിടിച്ചത്. ഒരു ഹിന്ദു ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യവും ഇതിനെ കുറിച്ചുണ്ട്. ഈ ക്ഷേത്രത്തിലെ പൂജാരിമാർ, ഹാനോയിയുടെ തൂണിന്റെ നിയമങ്ങൾ ഉപയോഗിച്ച് 64 തകിടുകളുടെ ഒരു കൂട്ടം നീക്കിക്കൊണ്ടേയിരുന്നു. ഈ ഐതിഹ്യ പ്രകാരം, പൂജാരികളുടെ പണി തീരുമ്പോൾ ലോകം അവസാനിക്കും. അതുകൊണ്ട് തന്നെ ഈ പസിലിന്റെ മറ്റൊരു പേരാണ് ബ്രഹ്മാവിന്റെ തൂൺ. ലൂക്ക ഈ ഐതിഹ്യം കെട്ടിച്ചമഞ്ഞതാണോ അതോ ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടതാണോ എന്ന് വ്യക്തമല്ല. (വിക്കിപീഡിയയിൽ നിന്നും: https://en.wikipedia.org/wiki/Tower_of_hanoi)

വെളിച്ചം കെടുത്താം
screenshot lightsoff icon lightsoff difficulty level 6

discovery logic lightsoff

 Stephane Mankowski & Timothée Giet

വിവരണം: എല്ലാ ലൈറ്റുകളും കെടുത്തലാണ് ഉദ്ദേശ്യം.

ലക്ഷ്യം: എല്ലാ ലൈറ്റുകളും കെടുത്തലാണ് ഉദ്ദേശ്യം.

ലഘുവിവരണം: ഒരു ബട്ടൺ അമർത്തിയാൽ ആ ബട്ടണിന്റെയും അതിന് തൊട്ടടുത്ത് തലങ്ങനെയും വിലങ്ങനെയും ഉള്ള ബട്ടണുകളുടെയും അവസ്ഥ ടോഗിൾ ചെയ്യും (ഓൺ ആണെങ്കിൽ ഓഫ്, ഓഫ് ആണെങ്കിൽ ഓൺ). നിങ്ങൾ എല്ലാ ലൈറ്റുകളും കെടുത്തണം. ടക്സിൽ ക്ലിക്ക് ചെയ്താൽ ഉത്തരം കാണാം.

നന്ദി: ഉത്തരം കാണാനുള്ള അൽഗോരിതം വിക്കിപീഡിയയിൽ വിവരിച്ചിട്ടുണ്ട്. ഈ കളിയെ കുറിച്ച് കൂടുതൽ അറിയാൻ: <https://en.wikipedia.org/wiki/Lights_Out_(game)>

തീവണ്ടിയെ ഓർത്തെടുക്കാം
screenshot railroad icon railroad difficulty level 1

discovery logic railroad

 Utkarsh Tiwari & Timothée Giet

വിവരണം: തീവണ്ടിയുടെ മാതൃക സ്ക്രീനിന്റെ മുകൾഭാഗത്ത് പുനർനിർമ്മിക്കൂ.

ലക്ഷ്യം: ഓർമ്മശക്തി പരിശീലനം.

ലഘുവിവരണം: ഒരു തീവണ്ടി കുറച്ചു സമയത്തേക്ക് കാണിക്കും. അനുയോജ്യമായ ഇനങ്ങൾ വലിച്ചിട്ട് സ്ക്രീനിനു മുകൾഭാഗത്ത് അതു പുനർനിർമ്മിക്കുക. ഒരു ഇനത്തെ താഴേക്ക് വലിച്ചിട്ടാൽ അതിനെ ഉത്തര ഭാഗത്തുനിന്നും മാറ്റാം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: സാമ്പിൾ ഭാഗത്തും ഉത്തര ഭാഗത്തും നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: സാമ്പിളുകളിലൊന്ന് ഉത്തര ഭാഗത്തേക്കു ചേർക്കാൻ, അല്ലെങ്കിൽ ഉത്തര ഭാഗത്തെ രണ്ടിനങ്ങൾ തമ്മിൽ മാറാൻ
 • ഡിലീറ്റോ ബാക്ക്‌സ്പെയ്സോ: ഉത്തര ഭാഗത്തുനിന്നും തിരഞ്ഞെടുത്ത ഇനം കളയാൻ
 • എന്ററോ റിട്ടേണോ: നിങ്ങളുടെ ഉത്തരം കൊടുക്കാൻ

സുഡോക്കു, ചിഹ്നങ്ങൾ അടുക്കൂ
screenshot sudoku icon sudoku difficulty level 4

discovery logic sudoku

 Johnny Jazeix & Timothée Giet

വിവരണം: വരിയിലോ നിരയിലോ നിശ്ചിത മേഖലയിലോ (നിർവ്വചിച്ചിട്ടുണ്ടെങ്കിൽ) ചിത്രങ്ങൾ ആവർത്തിക്കരുത്.

മുൻകരുതൽ: ഈ പസിൽ പൂർത്തിയാക്കാൻ ക്ഷമയും യുക്തിബോധവും ആവശ്യമാണ്.

ലക്ഷ്യം: ഈ പസിലിന്റെ ഉദ്ദേശ്യം ഒരു ചിഹ്നമോ 1 മുതൽ 9 വരെയുള്ളതിൽ ഒരക്കമോ ഒരു പെട്ടിയിലെ ഓരോ കളത്തിലും അടുക്കലാണ്. ഔദ്യോഗിക സുഡോക്കു പെട്ടിയിൽ 3x3 കുഞ്ഞുപെട്ടികളടങ്ങിയ ('മേഖലകൾ' എന്നു വിളിക്കും) 9x9 പെട്ടിയാണ്. ജികോംപ്രിയിൽ ആദ്യ ഘട്ടങ്ങളിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് മേഖലകൾ ഇല്ലാതെ എളുപ്പമുള്ള വേർഷൻ ആണ്. എല്ലാ ഘട്ടങ്ങളിലും വ്യത്യസ്ത ചിഹ്നങ്ങളോ അക്കങ്ങളോ കുറച്ച് കളങ്ങളിൽ തന്നിരിക്കും. ഓരോ നിരയിലും വരിയിലും മേഖലയിലും ഓരോ ചിഹ്നവും അല്ലെങ്കിൽ അക്കവും ഒരു തവണ ഉണ്ടായിരിക്കണം (സോഴ്സ് <https://en.wikipedia.org/wiki/Sudoku>).

ലഘുവിവരണം: ഇടതുഭാഗത്തുള്ള അക്കമോ ചിഹ്നമോ തിരഞ്ഞെടുത്ത് ലക്ഷ്യസ്ഥാനത്തിൽ ക്ലിക്ക് ചെയ്യുക. അസാധുവായ ഉത്തരം നല്കാൻ ജികോംപ്രി നിങ്ങളെ അനുവദിക്കില്ല.

സൂപ്പർ ബ്രെയിൻ
screenshot superbrain icon superbrain difficulty level 2

discovery logic superbrain

 Holger Kaelberer & Timothée Giet

വിവരണം: ടക്സ് കുറേ ഇനങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അവയെ ശരിയായ ക്രമത്തിൽ കണ്ടെത്തൂ.

ലക്ഷ്യം: ടക്സ് കുറേ ഇനങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അവയെ ശരിയായ ക്രമത്തിൽ കണ്ടെത്തൂ.

ലഘുവിവരണം: നിങ്ങൾ വിചാരിക്കുന്ന ശരിയായ ഉത്തരം കിട്ടും വരെ തന്നിരിക്കുന്ന ഇനങ്ങളിൽ ക്ലിക്ക് ചെയ്യൂ. എന്നിട്ട്, ഒകെ ബട്ടണിൽ ക്ലിക്ക് ചെയ്യുക. കറുത്ത കുത്തിനർത്ഥം ശരിയായ സ്ഥാനത്ത് ശരിയായ ഇനത്തെ നിങ്ങൾ കണ്ടെത്തിയെന്നും വെ‌ളുത്ത കുത്താണെങ്കിൽ ശരിയായ ഇനത്തെ തെറ്റായ സ്ഥാനത്ത് കണ്ടെത്തിയെന്നുമാണ്. ആദ്യ ഘട്ടങ്ങളിൽ, ശരിയായ ഇനം ശരിയായ സ്ഥാനത്തുള്ളതിനെ കറുത്ത സമചതുരം കൊണ്ടും ശരിയായ ഇനം തെറ്റായ സ്ഥാനത്തുള്ളതിനെ വെളുത്ത സമചതുരം കൊണ്ടും കാണിച്ച് ടക്സ് നിങ്ങൾക്ക് സൂചന തരും. 4, 8 എന്നീ ഘട്ടങ്ങളിൽ ഒരിനം പലതവണ ഒളിപ്പിച്ചിരിക്കും.
മൗസിന്റെ വലതു ബട്ടൺ ഉപയോഗിച്ച് വിപരീത ക്രമത്തിൽ ഇനങ്ങളെ തിരിച്ചിടാം അല്ലെങ്കിൽ ഇനങ്ങളെ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ നിന്നും നേരിട്ട് തിരഞ്ഞെടുക്കാം. ഒരു സ്ഥാനത്ത് തൊട്ടുമുൻപ് തിരഞ്ഞെടുത്ത അതേ ഇനം താനേ തിരഞ്ഞെടുക്കാൻ രണ്ടു സെക്കന്റ് നേരം അതിൽ അമർത്തിയാൽ മതി. നിങ്ങളുടെ ഊഹങ്ങളിൽ മുൻപേ തിരഞ്ഞെടുത്ത ഇനത്തിൽ ഡബിൾ ക്ലിക്ക് ചെയ്താൽ അത് 'ശരി'യായി മാർക്ക് ചെയ്യാം. അങ്ങനെ മാർക്ക് ചെയ്ത ഇനങ്ങൾ വീണ്ടും ഡബിൾ ക്ലിക്ക് ചെയ്ത് അൺ-മാർക്ക് ചെയ്യുന്നതുവരെ നിങ്ങളുടെ അപ്പോഴത്തെയും പിന്നീടുള്ളതുമായ ഊഹങ്ങളിൽ താനേ തിരഞ്ഞെടുക്കപ്പെടും.

വഴി കണ്ടെത്തൽ
screenshot traffic icon traffic difficulty level 2

discovery logic traffic

 Holger Kaelberer & Timothée Giet

വിവരണം: ചുവന്ന കാറിനെ പാർക്കിങ് സ്ഥലത്തു നിന്നും വലത്തു ഭാഗത്തുള്ള ഗേറ്റിലൂടെ പുറത്തേക്കു കൊണ്ടുവരൂ.

ലഘുവിവരണം: ഓരോ കാറിനെയും വിലങ്ങനെയൊ കുത്തനെയൊ മാത്രമെ ചലിപ്പിക്കാൻ കഴിയുകയുള്ളൂ. ചുവന്ന കാറിനെ വലതു വശത്തുള്ള ഗേറ്റ് വഴി പുറത്തെത്തിക്കുവാൻ വഴിയുണ്ടാക്കണം.

മധുരഗാനം
screenshot melody icon melody difficulty level 2

discovery memory music melody

 Bruno Coudoin & Timothée Giet

വിവരണം: ശബ്ദശ്രേണി പുനരാവിഷ്കരിക്കൂ.

മുൻകരുതൽ: മൗസ് നീക്കലും ക്ലിക്കു ചെയ്യലും.

ലക്ഷ്യം: ചെവി പരിശീലിപ്പിക്കാനുള്ള പ്രവർത്തനം.

ലഘുവിവരണം: പ്ലേ ചെയ്യുന്ന ശബ്ദ ശ്രേണി ശ്രദ്ധിച്ചു കേൾക്കൂ, എന്നിട്ട് സൈലോഫോണിന്റെ ബാറുകളിൽ ക്ലിക്ക് ചെയ്ത് അത് ആവർത്തിക്കൂ. വീണ്ടും കേൾക്കാൻ വായുടെ ചിഹ്നമുള്ള ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി.

ശബ്ദം ഓർത്തു കളി
screenshot memory-sound icon memory-sound difficulty level 2

discovery memory music memory-sound

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ശബ്ദ ജോടികളെ ചേരുംപടി ചേർക്കൂ.

ലക്ഷ്യം: നിങ്ങളുടെ ഓഡിയോ ഓർമ്മശക്തിയെ പരിശീലിപ്പിക്കൽ.

ലഘുവിവരണം: ഓരോ കാർഡും തിരിച്ചിടുമ്പോൾ ഒരു ശബ്ദം പ്ലേ ചെയ്യും, മാത്രമല്ല ഓരോ കാർഡിനും അതേ ശബ്ദമുണ്ടാക്കുന്ന ഒരു ഇരട്ടയുണ്ട്. ഒളിച്ചിരിക്കുന്ന ശബ്ദം കേൾക്കാൻ ഒരു കാർഡിൽ ക്ലിക്കു ചെയ്യുക, എന്നിട്ട് ഇരട്ടകളെ ചേരുംപടി ചേർക്കാൻ ശ്രമിക്കൂ. ഒരേ സമയം രണ്ടു കാർഡുകൾ മാത്രമേ തിരിച്ചിടാൻ പറ്റുകയുള്ളൂ എന്നതുകൊണ്ട് ഒരു ശബ്ദം എവിടെയാണെന്ന് ഓർത്തുകൊണ്ടു വേണം ഇരട്ടയ്ക്കു വേണ്ടി തിരയാൻ. ഇരട്ടകളെ ഒരേ സമയത്ത് ക്ലിക്ക് ചെയ്താൽ അവ രണ്ടും അപ്രത്യക്ഷമാകും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ശബ്ദം ഓർത്തു കളി (ടക്സിനെതിരെ)
screenshot memory-sound-tux icon memory-sound-tux difficulty level 2

discovery memory music memory-sound-tux

 Bruno Coudoin & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ശബ്ദ ജോടികളെ ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളി.

ലക്ഷ്യം: നിങ്ങളുടെ ഓഡിയോ ഓർമ്മശക്തിയെ പരിശീലിപ്പിക്കൽ.

ലഘുവിവരണം: ഓരോ കാർഡും തിരിച്ചിടുമ്പോൾ ഒരു ശബ്ദം പ്ലേ ചെയ്യും, മാത്രമല്ല ഓരോ കാർഡിനും അതേ ശബ്ദമുണ്ടാക്കുന്ന ഒരു ഇരട്ടയുണ്ട്. ഒളിച്ചിരിക്കുന്ന ശബ്ദം കേൾക്കാൻ ഒരു കാർഡിൽ ക്ലിക്കു ചെയ്യുക, എന്നിട്ട് ഇരട്ടകളെ ചേരുംപടി ചേർക്കാൻ ശ്രമിക്കൂ. ഒരേ സമയം രണ്ടു കാർഡുകൾ മാത്രമേ തിരിച്ചിടാൻ പറ്റുകയുള്ളൂ എന്നതുകൊണ്ട് ഒരു ശബ്ദം എവിടെയാണെന്ന് ഓർത്തുകൊണ്ടു വേണം ഇരട്ടയ്ക്കു വേണ്ടി തിരയാൻ. ഇരട്ടകളെ ഒരേ സമയത്ത് ക്ലിക്ക് ചെയ്താൽ അവ രണ്ടും അപ്രത്യക്ഷമാകും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ലോക സംഗീതം അറിയാം
screenshot explore_world_music icon explore_world_music difficulty level 4

discovery music explore_world_music

 Johnny Jazeix & Timothée Giet

വിവരണം: ലോകമെമ്പാടുമുള്ള സംഗീതത്തെ കുറിച്ച് പഠിക്കാം.

ലക്ഷ്യം: ലോകത്ത് നിലവിലുള്ള വ്യത്യസ്തങ്ങളായ സംഗീതത്തെ കുറിച്ചുള്ള ധാരണ വളർത്തുക.

ലഘുവിവരണം: ഈ പ്രവർത്തനത്തിൽ മൂന്ന് ഘട്ടങ്ങളുണ്ട്.

ആദ്യ ഘട്ടത്തിൽ, ലോകമെമ്പാടുമുള്ള സംഗീതത്തെ പരിചയപ്പെടാം. ഓരോ പെട്ടികളിലും ക്ലിക്കു ചെയ്ത് ആ പ്രദേശത്തു നിന്നുള്ള സംഗീതത്തെ കുറിച്ചു പഠിക്കുകയും ഒരു ചെറിയ സാമ്പിൾ കേൾക്കുകയും ചെയ്യാം. നന്നായി ശ്രദ്ധിച്ചു പഠിച്ചോളൂ, കാരണം 2-ഉം 3-ഉം ഘട്ടങ്ങളിൽ ഇതു ചോദിക്കും.

രണ്ടാം ഘട്ടത്തിൽ, ഒരു സംഗീത സാമ്പിൾ നിങ്ങൾക്കു കേൾക്കാം, ആ സംഗീതത്തിന് അനുയോജ്യമായ സ്ഥാനം തിരഞ്ഞെടുക്കണം. വായയുടെ ഐക്കണിൽ ക്ലിക്കു ചെയ്താൽ സംഗീതം വീണ്ടും കേൾക്കാം.

മൂന്നാം ഘട്ടത്തിൽ, സ്ക്രീനിൽ കാണിക്കുന്ന വിവരണത്തിനു യോജിച്ച സ്ഥാനം ഭൂപടത്തിൽ നിന്നും തിരഞ്ഞെടുക്കണം.

നന്ദി: ചിത്രങ്ങൾ https://commons.wikimedia.org/wiki, https://archive.org എന്നീ വിലാസങ്ങളിൽ നിന്നും.

സംഗീത ഉപകരണങ്ങൾ
screenshot instruments icon instruments difficulty level 4

discovery music instruments

 Bruno Coudoin & Timothée Giet

വിവരണം: ശരിയായ സംഗീത ഉപകരണത്തിൽ ക്ലിക്ക് ചെയ്യുക.

ലക്ഷ്യം: സംഗീത ഉപകരണങ്ങളെ തിരിച്ചറിയൽ.

ലഘുവിവരണം: ശരിയായ സംഗീത ഉപകരണത്തിൽ ക്ലിക്ക് ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാൻ
 • ടാബ്: ഉപകരണ ശബ്ദം ആവർത്തിക്കാൻ

സ്വരത്തിന്റെ പേരെന്ത്?
screenshot note_names icon note_names difficulty level 4

discovery music note_names

 Aman Kumar Gupta & Timothée Giet

വിവരണം: ബേസിലും ട്രെബിൾ ക്ലെഫിലും സ്വരങ്ങളുടെ പേരുകൾ പഠിക്കാം.

ലക്ഷ്യം: സ്വരസ്ഥാനത്തെ കുറിച്ചും പേരിടുന്ന രീതിയെ കുറിച്ചും ഉള്ള നല്ല ധാരണ വളർത്താൻ. 'പിയാനോ വായിക്കാം', 'പിയാനോ കമ്പോസിഷൻ' എന്നീ പ്രവർത്തനങ്ങൾക്കു വേണ്ടി തയ്യാറാകാൻ.

ലഘുവിവരണം: സ്വരങ്ങൾ ശരിയായി തിരിച്ചറിഞ്ഞ് 100% സ്കോർ നേടിയാൽ ഒരു ഘട്ടം പൂർത്തിയാക്കാം.

പിയാനോ കമ്പോസിഷൻ
screenshot piano_composition icon piano_composition difficulty level 2

discovery music piano_composition

 Aman Kumar Gupta & Timothée Giet

വിവരണം: പിയാനോ കീബോർഡ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സംഗീത സ്റ്റാഫിൽ സ്വരങ്ങൾ എങ്ങനെ എഴുതിയിരിക്കുന്നുവെന്നും പഠിക്കാൻ.

മുൻകരുതൽ: സ്വരങ്ങളുടെ പേരിടുന്ന രീതികളെ കുറിച്ചുള്ള പരിചയം.

ലക്ഷ്യം: സംഗീതം കമ്പോസ് ചെയ്യുന്നതിലുള്ള അറിവ് വളർത്താനും പിയാനോ കീബോർഡ് ഉപയോഗിച്ച് സംഗീതം ഉണ്ടാക്കുവാനുള്ള താല്പര്യം കൂട്ടാനും. ഈ പ്രവർത്തനത്തിൽ സംഗീതത്തെ കുറിച്ചുള്ള പല അടിസ്ഥാന വിവരങ്ങളും ഉണ്ട്, എന്നിരുന്നാലും സംഗീതം കമ്പോസ് ചെയ്യുന്നതിന് ഇനിയും ഒരുപാട് അറിയാനുണ്ട്. നിങ്ങൾക്ക് ഇതിലും കൂടുതൽ പഠിക്കണമെങ്കിൽ മിന്വെറ്റ് (https://minuet.kde.org/) എന്ന സംഗീത വിദ്യാഭ്യാസത്തിനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറോ മ്യൂസ്‌സ്കോർ (https://musescore.org) എന്ന സ്വതന്ത്ര മ്യൂസിക് നൊട്ടേഷൻ ടൂളോ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കൂ.

ലഘുവിവരണം: ഈ പ്രവർത്തനത്തിന് ധാരാളം ഘട്ടങ്ങളുണ്ട്, ഓരോ ഘട്ടത്തിലും മുമ്പത്തേതിനേക്കാൾ ഒരു പുതിയ ഫങ്ഷണാലിറ്റി ചേർക്കുന്നു.
 • ഘട്ടം 1: സംഗീതമുണ്ടാക്കാനായി നിറമുള്ള ചതുര കീകളിൽ ക്ലിക്കു ചെയ്ത് ഉപയോക്താക്കൾക്കു പരീക്ഷിച്ചു നോക്കാൻ കഴിയുന്ന അടിസ്ഥാന പിയാനോ കീബോർഡ് (വെള്ള കീകൾ മാത്രം).
 • ഘട്ടം 2: സംഗീത സ്റ്റാഫ് ബേസ് ക്ലെഫിലേക്കു മാറുന്നതുകൊണ്ട് മുമ്പുള്ള ഘട്ടത്തേക്കാൾ താഴ്ന്ന സ്വരങ്ങൾ.
 • ഘട്ടം 3: ട്രെബിൾ ക്ലെഫോ ബേസ് ക്ലെഫോ തിരഞ്ഞെടുക്കാം, കറുത്ത കീകളും കൂടി ചേർക്കുന്നു (ഷാർപ്പ് കീകൾ).
 • ഘട്ടം 4: കറുത്ത കീകൾക്ക് ഫ്ലാറ്റ് നൊട്ടേഷൻ ഉപയോഗിച്ചിരിക്കുന്നു.
 • ഘട്ടം 5: ഒരു സ്വരത്തിന്റെ ദൈർഘ്യം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ (മുഴുവൻ, പകുതി, കാൽ, എട്ടിലൊന്ന് സ്വരങ്ങൾ).
 • ഘട്ടം 6: നിശ്ശബ്ദത ചേർക്കുന്നു (മുഴുവൻ, പകുതി, കാൽ, എട്ടിലൊന്ന് നിശ്ശബ്ദതകൾ).
 • ഘട്ടം 7: നിങ്ങളുടെ കമ്പോസിഷനുകൾ സേവ് ചെയ്യുകയും മുൻകൂറായുള്ളതോ സേവ് ചെയ്തതോ ആയ മെലഡികൾ ലോഡ് ചെയ്യുകയും ചെയ്യാം.
കീബോർഡ് നിയന്ത്രണങ്ങൾ:
 • 1 മുതൽ 7 വരെ: വെള്ള കീകൾ
 • F2 മുതൽ F7 വരെ: കറുപ്പ് കീകൾ
 • സ്പെയ്സ്: പ്ലേ
 • ഇടതും വലതും ആരോകൾ: കീബോർഡ് ഒക്ടേവ് മാറ്റാൻ
 • ബാക്ക്‌സ്പെയ്സ്: അൺഡു
 • ഡിലീറ്റ്: തിരഞ്ഞെടുത്ത സ്വരമോ എല്ലാമോ മായിക്കാൻ

നന്ദി: സിന്തസൈസറിന്റെ യഥാർത്ഥ കോഡ് https://github.com/vsr83/miniSynth എന്നതിൽ നിന്നുമാണ്.

പിയാനോ വായിക്കാം
screenshot play_piano icon play_piano difficulty level 1

discovery music play_piano

 Aman Kumar Gupta & Timothée Giet

വിവരണം:

മുൻകരുതൽ: സംഗീതത്തിലെ അടയാളങ്ങളെ കുറിച്ചും സംഗീത സ്റ്റാഫിനെ കുറിച്ചുമുള്ള അറിവ്.

ലക്ഷ്യം: സംഗീത സ്റ്റാഫിൽ എഴുതിയതിനനുസരിച്ച് എങ്ങനെ പിയാനോ കീബോർഡിൽ സംഗീതം പ്ലേ ചെയ്യാമെന്ന് മനസ്സിലാക്കാൻ.

ലഘുവിവരണം: സ്റ്റാഫിൽ ചില സ്വരങ്ങൾ പ്ലേ ചെയ്യും. സ്റ്റാഫിലെ സ്വരത്തിന് അനുയോജ്യമായ കീബോർഡ് കീകളിൽ ക്ലിക്കു ചെയ്യുക.
1 മുതൽ 5 വരെയുള്ള ഘട്ടങ്ങളിൽ ട്രെബിൾ ക്ലെഫ് സ്വരങ്ങളും 6 മുതൽ 10 വരെയുള്ളതിൽ ബേസ് ക്ലെഫ് സ്വരങ്ങളും ആണ് പരിശീലിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • സ്പെയ്സ്: പ്ലേ
 • 1 മുതൽ 7 വരെ: വെള്ള കീകൾ
 • F2 മുതൽ F7 വരെ: കറുപ്പ് കീകൾ
 • ബാക്ക്‌സ്പെയ്സോ ഡിലീറ്റോ: അൺഡു

നന്ദി: സിന്തസൈസറിന്റെ യഥാർത്ഥ കോഡ് https://github.com/vsr83/miniSynth എന്നതിൽ നിന്നുമാണ്.

സ്വരലയം
screenshot play_rhythm icon play_rhythm difficulty level 1

discovery music play_rhythm

 Aman Kumar Gupta & Timothée Giet

വിവരണം:

മുൻകരുതൽ: സംഗീത താളത്തെ കുറിച്ചുള്ള ചെറിയ ധാരണ.

ലക്ഷ്യം: ഒരു താളം കൃത്യമായി പിന്തുടരാൻ പഠിക്കുക.

ലഘുവിവരണം: പ്ലേ ചെയ്യുന്ന താളം ശ്രദ്ധിക്കുക. നിങ്ങൾ തയ്യാറാകുമ്പോൾ അതേ താളം പിന്തുടർന്നുകൊണ്ട് ഡ്രമ്മിൽ ക്ലിക്കു ചെയ്യുക. നിങ്ങൾ ശരിയായ സമയത്ത് ക്ലിക്കു ചെയ്തെങ്കിൽ മറ്റൊരു താളം പ്ലേ ചെയ്യും. ഇല്ലെങ്കിൽ നിങ്ങൾ വീണ്ടും ശ്രമിക്കണം.
ഒറ്റ സംഖ്യ ഘട്ടങ്ങൾ താളത്തോടൊപ്പം തന്നെ സ്റ്റാഫിൽ കുത്തനെയുള്ള ഒരു വര കാണിക്കും: ഈ വര സ്വരങ്ങളുടെ നടുവിലെത്തുമ്പോൾ ഡ്രമ്മിൽ ക്ലിക്കു ചെയ്യണം.
കുത്തനെയുള്ള വര ഇല്ലാത്തതു കാരണം ഇരട്ട സംഖ്യ ഘട്ടങ്ങൾ പ്രയാസമുള്ളതാണ്. സ്വരങ്ങളുടെ ദൈർഘ്യം മനസ്സിലാക്കി അതിനനുസരിച്ച് വേണം നിങ്ങൾ താളമടിക്കാൻ. കാൽ സ്വരങ്ങൾ റഫറൻസായി കേൾക്കാൻ സമയമാപിനിയിൽ ക്ലിക്കു ചെയ്താൽ മതി.
റീലോഡ് ബട്ടണിൽ ക്ലിക്കു ചെയ്ത് താളം വീണ്ടും പ്ലേ ചെയ്യാവുന്നതാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • സ്പെയ്സ്: ഡ്രമ്മിൽ ക്ലിക്കു ചെയ്യാൻ
 • എന്ററോ റിട്ടേണോ: താളം വീണ്ടും പ്ലേ ചെയ്യാൻ
 • മേലോട്ടും താഴോട്ടും: ഗതി കൂട്ടാനോ കുറയ്ക്കാനോ
 • ടാബ്: സമയമാപിനി ഉണ്ടെങ്കിൽ അതു തുടങ്ങാനോ നിർത്താനോ

ഗോളടിക്കൂ...
screenshot football icon football difficulty level 1

fun football

 Bruno Coudoin & Timothée Giet

വിവരണം: പന്തടിച്ചു വലയിലാക്കൂ.

ലക്ഷ്യം: വലതുഭാഗത്തുള്ള ഗോളിയുടെ പുറകിലേക്ക് പന്തടിക്കൂ.

ലഘുവിവരണം: പന്തിൽ നിന്നും ഒരു വര വലിച്ചുനീട്ടിയാൽ വേഗതയും ദിശയും ശരിയാക്കുകയും അതു വിട്ടാൽ പന്തടിക്കുകയും ചെയ്യാം.

ഷഡ്ഭുജം
screenshot hexagon icon hexagon difficulty level 2

fun hexagon

 Bruno Coudoin & Timothée Giet

വിവരണം: നീല കളങ്ങളിൽ ക്ലിക്കു ചെയ്ത് സ്ട്രോബറി പഴങ്ങൾ കണ്ടെത്തൂ.

ലക്ഷ്യം: യുക്തി-പരിശീലന പ്രവർത്തനം.

ലഘുവിവരണം: നീല കളങ്ങളിൽ സ്ട്രോബറി തിരയൂ. സ്ട്രോബറിയോട് അടുക്കുന്തോറും കളങ്ങൾ ചുവന്നു വരുന്നതു ശ്രദ്ധിക്കൂ.

നൂലാമാല
screenshot maze icon maze difficulty level 1

fun maze maze

 Stephane Mankowski & Timothée Giet

വിവരണം: ടക്സിനെ നൂലാമാലയിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കൂ.

ലഘുവിവരണം: ആരോ കീകൾ ഉപയോഗിച്ചോ ടച്ച് സ്ക്രീനിൽ സ്വൈപ്പ് ചെയ്തോ ടക്സിനെ വാതിലിലേക്ക് എത്തിക്കൂ.

ആദ്യ ഘട്ടങ്ങളിൽ, ഓരോ നീക്കത്തിനും ഒരു ചുവട് എന്ന രീതിയിൽ ടക്സ് കുടുക്കുവഴിയിലൂടെ സുഖമായി നടക്കും.

വലിയ കുടുക്കുവഴികളിൽ, ഒരു പ്രത്യേക നടക്കൽ മോഡുണ്ട്, അതിന്റെ പേര് "വേഗം-ഓടൽ-മോഡ്". വേഗം-ഓടൽ-മോഡിൽ ആണെങ്കിൽ, ഒരു തടസം എത്തുന്നതുവരെ ടക്സ് തന്നെ ഓടിയെത്തും, പിന്നെ എങ്ങോട്ട് പോകണമെന്ന് നിങ്ങൾ വേണം തീരുമാനിക്കാൻ.

ടക്സിന്റെ കാൽപാദങ്ങൾ നോക്കിയാൽ ഈ മോഡ് സാധ്യമാണോ അല്ലയോ എന്ന് നിങ്ങൾക്കു കാണാം: ടക്സ് വെറും കാലോടെയാണെങ്കിൽ, "വേഗം-ഓടൽ-മോഡ്" സാധ്യമല്ല. അവൻ ചുവന്ന സ്പോർട് ഷൂ ഇട്ടിട്ടുണ്ടെങ്കിൽ, "വേഗം-ഓടൽ-മോഡ്" സാധ്യമാണ്.

ഉയർന്ന ഘട്ടങ്ങളിൽ, വേഗം-ഓടൽ-മോഡ് ഓട്ടോമാറ്റിക്കായി സാധ്യമാകും. ഈ സവിശേഷത ആദ്യ ഘട്ടങ്ങളിൽ വേണമെങ്കിലോ ഉയർന്ന ഘട്ടങ്ങളിൽ ഇല്ലാതാക്കണമെങ്കിലോ, സ്ക്രീനിന്റെ മുകളിൽ ഇടതു മൂലയിലുള്ള "കാലുകൾ / സ്പോർട്ഷൂ" ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ

അദൃശ്യമായ കുടുക്കുവഴി
screenshot mazeinvisible icon mazeinvisible difficulty level 4

fun maze mazeinvisible

 Stephane Mankowski & Timothée Giet

വിവരണം: അദൃശ്യമായ കുടുക്കുവഴിയിൽ നിന്നും ടക്സിനെ പുറത്തെത്തിക്കൂ.

ലഘുവിവരണം: ആരോ കീകൾ ഉപയോഗിച്ചോ ടച്ച് സ്ക്രീനിൽ സ്വൈപ്പ് ചെയ്തോ ടക്സിനെ വാതിലിലേക്ക് എത്തിക്കൂ. കുടുക്കുവഴിയുടെ ഐക്കണോ സ്പെയ്സ്ബാറോ ഉപയോഗിച്ച് അദൃശ്യം, ദൃശ്യം എന്നീ മോഡുകൾ തമ്മിൽ മാറാം. ദൃശ്യമായ മോഡ് ഒരു ഭൂപടത്തിലെന്ന പോലെ നിങ്ങളുടെ സ്ഥാനത്തെ കുറിച്ച് സൂചന നല്കുമെന്ന് മാത്രം. ഈ മോഡിൽ ടക്സിനെ നീക്കാൻ നിങ്ങൾക്കു കഴിയില്ല.

ആദ്യ ഘട്ടങ്ങളിൽ, ടക്സ് കുടുക്കുവഴിയിലൂടെ സുഖമായി നടക്കും, ഓരോ നീക്കത്തിനും ഒരു ചുവട് എന്ന രീതിയിൽ.

വലിയ കുടുക്കുവഴികളിൽ, ഒരു പ്രത്യേക നടക്കൽ മോഡുണ്ട്, അതിന്റെ പേര് "വേഗം-ഓടൽ-മോഡ്". വേഗം-ഓടൽ-മോഡിൽ ആണെങ്കിൽ, ഒരു തടസം എത്തുന്നതുവരെ ടക്സ് തന്നെ ഓടിയെത്തും, പിന്നെ എങ്ങോട്ട് പോകണമെന്ന് നിങ്ങൾ വേണം തീരുമാനിക്കാൻ.

ടക്സിന്റെ കാൽപാദങ്ങൾ നോക്കി, ഈ മോഡ് സാധ്യമാണോ അല്ലയോ എന്ന് നിങ്ങൾക്കു കാണാം: ടക്സ് വെറും കാലോടെയാണെങ്കിൽ "വേഗം-ഓടൽ-മോഡ്" സാധ്യമല്ല. അവൻ ചുവന്ന സ്പോർട് ഷൂ ഇട്ടിട്ടുണ്ടെങ്കിൽ "വേഗം-ഓടൽ-മോഡ്" സാധ്യമാണ്.

ഉയർന്ന ഘട്ടങ്ങളിൽ, വേഗം-ഓടൽ-മോഡ് ഓട്ടോമാറ്റിക്കായി സാധ്യമാകും. ഈ സവിശേഷത ആദ്യ ഘട്ടങ്ങളിൽ വേണമെങ്കിലോ ഉയർന്ന ഘട്ടങ്ങളിൽ ഇല്ലാതാക്കണമെങ്കിലോ, സ്ക്രീനിന്റെ മുകളിൽ ഇടതു മൂലയിലുള്ള "കാലുകൾ / സ്പോർട്ഷൂ" ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: അദൃശ്യം, ദൃശ്യം എന്നീ മോഡുകൾ തമ്മിൽ മാറാൻ

ആപേക്ഷിക കുടുക്കുവഴി
screenshot mazerelative icon mazerelative difficulty level 3

fun maze mazerelative

 Stephane Mankowski & Timothée Giet

വിവരണം: ടക്സിനെ പുറത്തുകടക്കാൻ സഹായിക്കൂ (ചലനം ആപേക്ഷികമാണ്).

ലഘുവിവരണം: ആരോ കീകൾ ഉപയോഗിച്ചോ ടച്ച് സ്ക്രീനിൽ സ്വൈപ്പ് ചെയ്തോ ടക്സിനെ വാതിലിലേക്ക് എത്തിക്കൂ.

ഈ കുടുക്കുവഴിയിൽ, ചലനം (ടക്സിന്) ആപേക്ഷികമാണ്. ഇടതും വലതും ആരോ കീകൾ തിരിയാനും മുകളിലേക്കുള്ളത് മുന്നോട്ടു പോകാനും.

ആദ്യ ഘട്ടങ്ങളിൽ, ടക്സ് കുടുക്കുവഴിയിലൂടെ സുഖമായി നടക്കും, ഓരോ നീക്കത്തിനും ഒരു ചുവട് എന്ന രീതിയിൽ.

വലിയ കുടുക്കുവഴികളിൽ, ഒരു പ്രത്യേക നടക്കൽ മോഡുണ്ട്, അതിന്റെ പേര് "വേഗം-ഓടൽ-മോഡ്". വേഗം-ഓടൽ-മോഡിൽ ആണെങ്കിൽ, ഒരു തടസം എത്തുന്നതുവരെ ടക്സ് തന്നെ ഓടിയെത്തും, പിന്നെ എങ്ങോട്ട് പോകണമെന്ന് നിങ്ങൾ വേണം തീരുമാനിക്കാൻ.

ടക്സിന്റെ കാൽപാദങ്ങൾ നോക്കി, ഈ മോഡ് സാധ്യമാണോ അല്ലയോ എന്ന് നിങ്ങൾക്കു കാണാം: ടക്സ് വെറും കാലോടെയാണെങ്കിൽ "വേഗം-ഓടൽ-മോഡ്" സാധ്യമല്ല. അവൻ ചുവന്ന സ്പോർട് ഷൂ ഇട്ടിട്ടുണ്ടെങ്കിൽ "വേഗം-ഓടൽ-മോഡ്" സാധ്യമാണ്.

ഉയർന്ന ഘട്ടങ്ങളിൽ, വേഗം-ഓടൽ-മോഡ് ഓട്ടോമാറ്റിക്കായി സാധ്യമാകും. ഈ സവിശേഷത ആദ്യ ഘട്ടങ്ങളിൽ വേണമെങ്കിലോ ഉയർന്ന ഘട്ടങ്ങളിൽ ഇല്ലാതാക്കണമെങ്കിലോ, സ്ക്രീനിന്റെ മുകളിൽ ഇടതു മൂലയിലുള്ള "കാലുകൾ / സ്പോർട്ഷൂ" ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടതും വലതും ആരോകൾ: ഇടത്തേക്കും വലത്തേക്കും തിരിയാൻ
 • താഴേക്കുള്ള ആരോ: പുറകിലേക്കു തിരിയാൻ
 • മുകളിലേക്കുള്ള ആരോ: മുന്നോട്ടു പോകാൻ

ചിത്രങ്ങൾ ഓർക്കാം
screenshot memory icon memory difficulty level 1

fun memory memory

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ചേരുന്ന ജോടികൾ കണ്ടെത്തൂ.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യൽ.

ലക്ഷ്യം: നിങ്ങളുടെ ഓർമ്മശക്തിയെ പരിശീലിപ്പിച്ച് എല്ലാ കാർഡുകളും നീക്കം ചെയ്യുക.

ലഘുവിവരണം: ഓരോ കാർഡിന്റെയും ഒളിഞ്ഞിരിക്കുന്ന ഭാഗത്ത് ഒരു ചിത്രമുണ്ട്, ഓരോ കാർഡിനും അതേ ചിത്രമുള്ള മറ്റൊരു ഇരട്ടയുമുണ്ട്. ഒരു കാർഡിൽ ക്ലിക്കു ചെയ്ത് അതിൽ ഒളിച്ചിരിക്കുന്ന ചിത്രം കണ്ട് അതിന്റെ ഇരട്ടയുമായി ചേർക്കാൻ ശ്രമിക്കൂ. ഒരേ സമയം രണ്ടു കാർഡുകൾ മാത്രമെ തിരഞ്ഞെടുക്കാവൂ എന്നതുകൊണ്ട് ഇരട്ടകൾക്കുവേണ്ടി തിരയുമ്പോൾ ഒരു ചിത്രം എവിടെയാണെന്ന് ഓർത്ത് വെയ്ക്കണം. ഇരട്ടകളെ തിരിച്ചിട്ടാൽ ഉടനെ അവ അപ്രത്യക്ഷമാകും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ചിത്രങ്ങൾ ഓർക്കാം (ടക്സിനെതിരെ)
screenshot memory-tux icon memory-tux difficulty level 1

fun memory memory-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ചേരുന്ന ജോടികൾ കണ്ടെത്തൂ, ടക്സിനെതിരെയാണ് കളി.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യൽ.

ലക്ഷ്യം: നിങ്ങളുടെ ഓർമ്മശക്തിയെ പരിശീലിപ്പിച്ച് എല്ലാ കാർഡുകളും നീക്കം ചെയ്യുക.

ലഘുവിവരണം: ഓരോ കാർഡിന്റെയും ഒളിഞ്ഞിരിക്കുന്ന ഭാഗത്ത് ഒരു ചിത്രമുണ്ട്, ഓരോ കാർഡിനും അതേ ചിത്രമുള്ള മറ്റൊരു ഇരട്ടയുമുണ്ട്. ഒരു കാർഡിൽ ക്ലിക്കു ചെയ്ത് അതിൽ ഒളിച്ചിരിക്കുന്ന ചിത്രം കണ്ട് അതിന്റെ ഇരട്ടയുമായി ചേർക്കാൻ ശ്രമിക്കൂ. ഒരേ സമയം രണ്ടു കാർഡുകൾ മാത്രമെ തിരഞ്ഞെടുക്കാവൂ എന്നതുകൊണ്ട് ഇരട്ടകൾക്കുവേണ്ടി തിരയുമ്പോൾ ഒരു ചിത്രം എവിടെയാണെന്ന് ഓർത്ത് വെയ്ക്കണം. ഇരട്ടകളെ തിരിച്ചിട്ടാൽ ഉടനെ അവ അപ്രത്യക്ഷമാകും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ചിത്ര വേട്ട
screenshot photo_hunter icon photo_hunter difficulty level 2

fun photo_hunter

 Stefan Toncu & Timothée Giet

വിവരണം: രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തൂ.

ലക്ഷ്യം: ദൃശ്യാവബോധം.

ലഘുവിവരണം: രണ്ട് ചിത്രങ്ങളും ശ്രദ്ധയോടെ നിരീക്ഷിക്കുക. അവ തമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ട്. ഒരു വ്യത്യാസം കണ്ടെത്തിയാൽ നിങ്ങൾ അതിൽ ക്ലിക്കു ചെയ്യണം.

വഴി പ്രോഗ്രാം ചെയ്യാം
screenshot programmingMaze icon programmingMaze difficulty level 3

fun programmingMaze

 Aman Kumar Gupta & Timothée Giet

വിവരണം: മുമ്പോട്ട് പോവുക, ഇടത്തോട്ടും വലത്തോട്ടും തിരിയുക തുടങ്ങിയ എളുപ്പമുള്ള നിർദ്ദേശങ്ങൾ ഉപയോഗിച്ച് ടക്സിനെ അവന്റെ ലക്ഷ്യത്തിലേക്ക് പ്രോഗ്രാം ചെയ്യുവാൻ ഈ പ്രവർത്തനം പഠിപ്പിക്കുന്നു.

മുൻകരുതൽ: നിർദ്ദേശങ്ങൾ വായിക്കാനും വഴി കണ്ടെത്താൻ യുക്തിപരമായി ചിന്തിക്കാനും കഴിയണം.

ലക്ഷ്യം: ടക്സിനു വിശക്കുന്നു. ശരിയായ മഞ്ഞുപാളിയിലേക്ക് അവനെ പ്രോഗ്രാം ചെയ്ത് മീനിനെ കണ്ടെത്താൻ സഹായിക്കൂ.

ലഘുവിവരണം: തന്നിരിക്കുന്ന മെനുവിൽ നിന്നും നിർദ്ദേശങ്ങൾ തിരഞ്ഞെടുത്ത്, ടക്സിന് അവന്റെ ലക്ഷ്യത്തിലേക്കെത്താൻ കഴിയുന്ന രീതിയിൽ അവ ക്രമീകരിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
1. തിരഞ്ഞെടുത്തിട്ടുള്ള വിഭാഗത്തിലെ നിർദ്ദേശങ്ങളിലൂടെ നാവിഗേറ്റു ചെയ്യാൻ:
 • ആരോ കീകൾ ഉപയോഗിക്കുക
2. നിർദ്ദേശ വിഭാഗത്തിൽ നിന്നും ഒരു നിർദ്ദേശം പ്രധാന/പ്രൊസീജർ കോഡ് വിഭാഗത്തിലേക്കു കൂട്ടിച്ചേർക്കുവാൻ:
 • സ്പെയ്സ് കീ അമർത്തി നിർദ്ദേശ വിഭാഗത്തിൽ നിന്നും ഒരു നിർദ്ദേശം തിരഞ്ഞെടുക്കാം.
 • ടാബ് കീ അമർത്തിക്കൊണ്ട് കോഡിന്റെ വിഭാഗത്തിലേക്കു നാവിഗേറ്റു ചെയ്യാം, എന്നിട്ട് സ്പെയ്സ് കീ അമർത്തിയാൽ നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കാം.
3. പ്രധാന/പ്രൊസീജർ കോഡു വിഭാഗത്തിലെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനത്ത് നിർദ്ദേശം ചേർക്കുവാൻ:
 • ആ സ്ഥാനത്തുള്ള നിർദ്ദേശത്തിലേക്കു നാവിഗേറ്റു ചെയ്ത് നിർദ്ദേശ വിഭാഗത്തിൽ നിന്നു തിരഞ്ഞെടുത്ത ഒരു നിർദ്ദേശം ചേർക്കുവാൻ സ്പെയ്സ് കീ അമർത്തുക.
4. പ്രധാന/പ്രൊസീജർ കോഡ് വിഭാഗത്തിലെ തിരഞ്ഞെടുത്ത നിർദ്ദേശം ഡിലീറ്റ് ചെയ്യുവാൻ:
 • ഡിലീറ്റ് അമർത്തുക.
5. പ്രധാന/പ്രൊസീജർ കോഡ് വിഭാഗത്തിലെ ഒരു നിർദ്ദേശം എഡിറ്റു ചെയ്യുവാൻ:
 • ആരോ കീകൾ ഉപയോഗിച്ച് എഡിറ്റു ചെയ്യേണ്ട നിർദ്ദേശത്തിലേക്കു നാവിഗേറ്റു ചെയ്യാം.
 • സ്പെയ്സ് അമർത്തി അതു തിരഞ്ഞെടുക്കാം.
 • എന്നിട്ട് ടാബ് ഉപയോഗിച്ച് നിർദ്ദേശ വിഭാഗത്തിലേക്ക് നാവിഗേറ്റു ചെയ്യുകയും സ്പെയ്സ് അമർത്തി പുതിയ നിർദ്ദേശം തിരഞ്ഞെടുക്കുകയും ചെയ്യാം.
6. കോഡ് റൺ ചെയ്യുവാനോ ടക്സ് മീനിനടുത്തെത്തിയില്ലെങ്കിൽ അവനെ ആദ്യസ്ഥാനത്തു തിരിച്ചുകൊണ്ടുവരാനോ:
 • എന്ററോ റിട്ടേണോ അമർത്തുക.

എളുപ്പത്തിൽ വരയ്ക്കാം
screenshot simplepaint icon simplepaint difficulty level 1

fun simplepaint

 Bruno Coudoin & Timothée Giet

വിവരണം: സ്വന്തമായി ചിത്രം വരയ്ക്കാം.

ലക്ഷ്യം: സർഗ്ഗശക്തി കൂട്ടാൻ.

ലഘുവിവരണം: ഒരു ചിത്രം വരയ്ക്കാൻ ഒരു നിറം തിരഞ്ഞെടുത്ത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചതുരങ്ങളിൽ ചായമടിക്കൂ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ചായമടിക്കാൻ
 • ടാബ്: നിറം തിരഞ്ഞെടുക്കുന്ന ഭാഗവും ചായമടിക്കുന്ന ഭാഗവും തമ്മിൽ മാറാൻ

ദി ക്ലാസിക് ഹാങ്മാൻ കളി
screenshot hangman icon hangman difficulty level 5

keyboard reading words hangman

 Rajdeep kaur & Timothée Giet

വിവരണം: തന്നിട്ടുള്ള വാക്കിലെ അക്ഷരങ്ങൾ ഊഹിക്കൂ.

ലക്ഷ്യം: അക്ഷരവിന്യാസവും വായനയും മെച്ചപ്പെടുത്താൻ.

ലഘുവിവരണം: അക്ഷരങ്ങൾ സ്ക്രീനിലെ വെർച്വൽ കീബോർഡിലോ ശരിക്കും കീബോർഡിലോ ടൈപ്പ് ചെയ്യാം.

'കണ്ടത്തേണ്ട ചിത്രം സൂചനയായി കാണിക്കുക' എന്ന ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, ഓരോ തെറ്റായ ശ്രമത്തിനും വാക്കുമായി ബന്ധപ്പെട്ട ചിത്രത്തിന്റെ ഒരു ഭാഗം തെളിഞ്ഞുവരും.

'മൂന്നു ശ്രമങ്ങൾ ബാക്കിയുള്ളപ്പോൾ...' എന്ന ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അനുബന്ധ ശബ്ദം ലഭ്യമാണെങ്കിൽ, മൂന്നു ശ്രമങ്ങൾ ബാക്കിയുള്ളപ്പോൾ കണ്ടത്തേണ്ട വാക്ക് നിങ്ങൾ കേൾക്കും.

സംഖ്യകളുടെ കൂട്ടൽ
screenshot algebra_plus icon algebra_plus difficulty level 3

math addition arithmetic algebra_plus

 Bruno Coudoin & Timothée Giet

വിവരണം: സംഖ്യകളുടെ കൂട്ടൽ പരിശീലിക്കാം.

മുൻകരുതൽ: ലളിതമായ കൂട്ടൽ. എഴുതിയിരിക്കുന്ന സംഖ്യകൾ തിരിച്ചറിയാൻ കഴിയണം.

ലക്ഷ്യം: നിശ്ചിത സമയത്തിനുള്ളിൽ രണ്ടു സംഖ്യകളുടെ തുക കണ്ടെത്താൻ പഠിക്കൽ.

ലഘുവിവരണം: സ്ക്രീനിൽ രണ്ടു സംഖ്യകളുടെ കൂട്ടൽ കാണാം. വേഗത്തിൽ അവയുടെ തുക കണ്ടുപിടിച്ച് കംപ്യൂട്ടറിന്റെ കീബോർഡ് ഉപയോഗിച്ചോ സ്ക്രീനിലെ കീപാഡ് ഉപയോഗിച്ചോ ഉത്തരം ടൈപ്പ് ചെയ്യുക. പെൻഗ്വിനുകൾ ബലൂണിൽ താഴെയെത്തുന്നതിനു മുൻപ് ഉത്തരം ടൈപ്പു ചെയ്യണം! വേഗത വളരെ പ്രധാനമാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഉത്തരം ടൈപ്പു ചെയ്യാൻ
 • ബാക്ക്‍സ്പെയ്സ്: ഉത്തരത്തിലെ അവസാനത്തെ അക്കം മായിക്കാൻ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

ഉന്നം വെച്ച് കണക്കു കൂട്ടാം
screenshot target icon target difficulty level 2

math addition arithmetic target

 Bruno Coudoin & Timothée Giet

വിവരണം: ഉന്നം വെച്ച് വട്ടത്തിൽ കൊള്ളിച്ച് നിങ്ങളുടെ പോയിന്റ് എണ്ണൂ.

മുൻകരുതൽ: മൗസ് ചലിപ്പിക്കൽ, അക്കങ്ങൾ വായിക്കാൻ കഴിയണം, ആദ്യ ഘട്ടത്തിൽ 15 വരെ എണ്ണാനറിയണം.

ലക്ഷ്യം: അമ്പ് എയ്ത് വട്ടത്തിൽ കൊള്ളിച്ച് നിങ്ങളുടെ സ്കോർ എണ്ണുക.

ലഘുവിവരണം: വട്ടത്തിന്റെ വേഗതയും ദിശയും ശ്രദ്ധിക്കുക, എന്നിട്ട് അതിൽ ക്ലിക്ക് ചെയ്ത് അമ്പ് എയ്യൂ. എല്ലാ അമ്പും എയ്ത് കഴിയുമ്പോൾ നിങ്ങളുടെ സ്കോർ എണ്ണാൻ ചോദിക്കും. കീബോർഡ് ഉപയോഗിച്ച് സ്കോർ ടൈപ്പ് ചെയ്യുക.

ഗ്നുംച് സമത്വം
screenshot gnumch-equality icon gnumch-equality difficulty level 3

math arithmetic gnumch-equality

 Manuel Tondeur & Timothée Giet

വിവരണം: സ്ക്രീനിന് താഴെയുള്ള സംഖ്യയ്ക്ക് തുല്യമായ മൂല്യമുള്ള കളങ്ങളിലൂടെ അക്കം തീനിയെ കൊണ്ടുപോകൂ.

ലക്ഷ്യം: കൂട്ടലും ഗുണിക്കലും ഹരിക്കലും കുറയ്ക്കലും പരിശീലിക്കാം.

ലഘുവിവരണം: സ്ക്രീനിന് താഴെയുള്ള സംഖ്യയ്ക്ക് തുല്യമായ മൂല്യമുള്ള കളങ്ങളിലൂടെ അക്കം തീനിയെ കൊണ്ടുപോകൂ.

കീബോർഡ് ഉണ്ടെങ്കിൽ ആരോ കീകൾ കൊണ്ട് നീങ്ങാനും സ്പെയ്സ് കീ കൊണ്ട് സംഖ്യകൾ വിഴുങ്ങാനും കഴിയും. മൗസ് ആണെങ്കിൽ അടുത്തുള്ള കളത്തിൽ ക്ലിക്ക് ചെയ്ത് നീക്കാനും വീണ്ടും ക്ലിക്ക് ചെയ്ത് സംഖ്യകൾ വിഴുങ്ങാനും കഴിയും. ടച്ച് സ്ക്രീനിൽ ആണെങ്കിൽ മൗസ് ഉപയോഗിച്ചുള്ള രീതിയിൽ തന്നെയാണ് കാര്യങ്ങൾ, സ്വൈപ് ചെയ്ത് നീക്കാം ടാപ്പ് ചെയ്ത് വിഴുങ്ങാം.

ട്രോഗിളുകളെ ഒഴിവാക്കാൻ ശ്രദ്ധിക്കണേ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: സംഖ്യകൾ വിഴുങ്ങാൻ

ഗ്നുംച് ഘടകങ്ങൾ
screenshot gnumch-factors icon gnumch-factors difficulty level 5

math arithmetic gnumch-factors

 Manuel Tondeur & Timothée Giet

വിവരണം: സ്ക്രീനിന് താഴെയുള്ള സംഖ്യയുടെ എല്ലാ ഘടകങ്ങളിലൂടെയും അക്കം തീനിയെ കൊണ്ടുപോകൂ.

ലക്ഷ്യം: ഗുണിതങ്ങളെയും ഘടകങ്ങളെയും കുറിച്ച് പഠിക്കാൻ.

ലഘുവിവരണം: ഒരു സംഖ്യയെ മറ്റൊരു സംഖ്യ കൊണ്ട് പൂർണ്ണമായും ഹരിക്കാൻ സാധിക്കുമെങ്കിൽ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘടകം എന്ന് പറയുന്നു. ഉദാഹരണത്തിന്, 6-ന്റെ ഘടകങ്ങൾ ആണ് 1, 2, 3, 6 എന്നിവ. 4, 6-ന്റെ ഒരു ഘടകമല്ല, കാരണം 6-നെ 4 തുല്യ ഭാഗങ്ങളാക്കാൻ കഴിയില്ല. ഒരു സംഖ്യ രണ്ടാമതൊരു സംഖ്യയുടെ ഗുണിതമാണെങ്കിൽ, രണ്ടാമത്തെ സംഖ്യ ഒന്നാമത്തേതിന്റെ ഘടകമാണ്. ഗുണിതങ്ങളെ ഒരു കുടുംബമായും ഘടകങ്ങളെ അതിലെ അംഗങ്ങളായും നിങ്ങൾക്ക് ചിന്തിക്കാം. അതുകൊണ്ട് 1, 2, 3, 6 എന്നിവ 6-ന്റെ കുടുംബമാണ്, പക്ഷേ 4 മറ്റൊരു കുടുംബത്തിലാണ്.

കീബോർഡ് ഉണ്ടെങ്കിൽ ആരോ കീകൾ കൊണ്ട് നീങ്ങാനും സ്പെയ്സ് കീ കൊണ്ട് സംഖ്യകൾ വിഴുങ്ങാനും കഴിയും. മൗസ് ആണെങ്കിൽ അടുത്തുള്ള കളത്തിൽ ക്ലിക്ക് ചെയ്ത് നീക്കാനും വീണ്ടും ക്ലിക്ക് ചെയ്ത് സംഖ്യകൾ വിഴുങ്ങാനും കഴിയും. ടച്ച് സ്ക്രീനിൽ ആണെങ്കിൽ മൗസ് ഉപയോഗിച്ചുള്ള രീതിയിൽ തന്നെയാണ് കാര്യങ്ങൾ, സ്വൈപ് ചെയ്ത് നീക്കാം ടാപ്പ് ചെയ്ത് വിഴുങ്ങാം.

ട്രോഗിളുകളെ ഒഴിവാക്കാൻ ശ്രദ്ധിക്കണേ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: സംഖ്യകൾ വിഴുങ്ങാൻ

ഗ്നുംച് അസമത്വം
screenshot gnumch-inequality icon gnumch-inequality difficulty level 3

math arithmetic gnumch-inequality

 Manuel Tondeur & Timothée Giet

വിവരണം: സ്ക്രീനിന് താഴെയുള്ള സംഖ്യയ്ക്ക് തുല്യമല്ലാത്ത മൂല്യമുള്ള കളങ്ങളിലൂടെ അക്കം തീനിയെ കൊണ്ടുപോകൂ.

ലക്ഷ്യം: കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും പരിശീലിക്കാൻ.

ലഘുവിവരണം: കീബോർഡ് ഉണ്ടെങ്കിൽ ആരോ കീകൾ കൊണ്ട് നീങ്ങാനും സ്പെയ്സ് കീ കൊണ്ട് സംഖ്യകൾ വിഴുങ്ങാനും കഴിയും. മൗസ് ആണെങ്കിൽ അടുത്തുള്ള കളത്തിൽ ക്ലിക്ക് ചെയ്ത് നീക്കാനും വീണ്ടും ക്ലിക്ക് ചെയ്ത് സംഖ്യകൾ വിഴുങ്ങാനും കഴിയും. ടച്ച് സ്ക്രീനിൽ ആണെങ്കിൽ മൗസ് ഉപയോഗിച്ചുള്ള രീതിയിൽ തന്നെയാണ് കാര്യങ്ങൾ, സ്വൈപ് ചെയ്ത് നീക്കാം ടാപ്പ് ചെയ്ത് വിഴുങ്ങാം.

ട്രോഗിളുകളെ ഒഴിവാക്കാൻ ശ്രദ്ധിക്കണേ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: സംഖ്യകൾ വിഴുങ്ങാൻ

ഗ്നുംച് ഗുണിതങ്ങൾ
screenshot gnumch-multiples icon gnumch-multiples difficulty level 3

math arithmetic gnumch-multiples

 Manuel Tondeur & Timothée Giet

വിവരണം: സ്ക്രീനിന് താഴെയുള്ള സംഖ്യയുടെ എല്ലാ ഗുണിതങ്ങളിലൂടെയും അക്കം തീനിയെ കൊണ്ടുപോകൂ.

ലക്ഷ്യം: ഗുണിതങ്ങളെയും ഘടകങ്ങളെയും കുറിച്ച് പഠിക്കാൻ.

ലഘുവിവരണം: ഒരു സംഖ്യയുടെ ഗുണിതം എന്നുവെച്ചാൽ മറ്റൊരു സംഖ്യയുടെ, ആദ്യത്തെ സംഖ്യ മടങ്ങിനു തുല്യമായി വരുന്ന എല്ലാ സംഖ്യകളും. ഉദാഹരണത്തിന്, 24, 36, 48, 60 എല്ലാം 12-ന്റെ ഗുണിതങ്ങളാണ്. 25, 12-ന്റെ ഗുണിതമല്ല, കാരണം ഒരു സംഖ്യയെയും 12 കൊണ്ടു ഗുണിച്ചാൽ 25 കിട്ടില്ല. ഒരു സംഖ്യ രണ്ടാമതൊരു സംഖ്യയുടെ ഘടകമാണെങ്കിൽ, രണ്ടാമത്തെ സംഖ്യ ആദ്യ സംഖ്യയുടെ ഗുണിതമാണ്. ഗുണിതങ്ങളെ ഒരു കുടുംബമായി ചിന്തിച്ചാൽ, ഘടകങ്ങൾ അതിലെ അംഗങ്ങളാണ്. 5 എന്ന ഘടകത്തിന്റെ മാതാപിതാക്കൾ 10, മുത്തശ്ശീമുത്തശ്ശന്മാർ 15, മുതു-മുത്തശ്ശീമുത്തശ്ശന്മാർ 20, മുതു-മുതു-മുത്തശ്ശീമുത്തശ്ശന്മാർ 25, അങ്ങനെ ഓരോ ചുവടും 5-ന്റെ മറ്റൊരു മുതു- ചേർത്തുള്ള ബന്ധുവാണ്! എന്നാൽ 5 എന്ന സംഖ്യ 8-ന്റെയോ 23-ന്റെയോ കുടുംബാംഗമല്ല. ശിഷ്ടം വരാതെ ഒരിക്കലും 8-ലോ 23-ലോ 5-കൾ അടങ്ങുകയില്ല. അതുകൊണ്ട് 8-ഉം 23-ഉം 5-ന്റെ ഗുണിതങ്ങളല്ല. 5, 10, 15, 20, 25... തുടങ്ങിയവ മാത്രമാണ് 5-ന്റെ ഗുണിതങ്ങൾ (അല്ലെങ്കിൽ കുടുംബാംഗങ്ങൾ അല്ലെങ്കിൽ ചുവടുകൾ).

കീബോർഡ് ഉണ്ടെങ്കിൽ ആരോ കീകൾ കൊണ്ട് നീങ്ങാനും സ്പെയ്സ് കീ കൊണ്ട് സംഖ്യകൾ വിഴുങ്ങാനും കഴിയും. മൗസ് ആണെങ്കിൽ അടുത്തുള്ള കളത്തിൽ ക്ലിക്ക് ചെയ്ത് നീക്കാനും വീണ്ടും ക്ലിക്ക് ചെയ്ത് സംഖ്യകൾ വിഴുങ്ങാനും കഴിയും. ടച്ച് സ്ക്രീനിൽ ആണെങ്കിൽ മൗസ് ഉപയോഗിച്ചുള്ള രീതിയിൽ തന്നെയാണ് കാര്യങ്ങൾ, സ്വൈപ് ചെയ്ത് നീക്കാം ടാപ്പ് ചെയ്ത് വിഴുങ്ങാം.

ട്രോഗിളുകളെ ഒഴിവാക്കാൻ ശ്രദ്ധിക്കണേ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: സംഖ്യകൾ വിഴുങ്ങാൻ

ഗ്നുംച് അഭാജ്യങ്ങൾ
screenshot gnumch-primes icon gnumch-primes difficulty level 6

math arithmetic gnumch-primes

 Manuel Tondeur & Timothée Giet

വിവരണം: എല്ലാ അഭാജ്യ സംഖ്യകളിലൂടെയും അക്കം തീനിയെ കൊണ്ടുപോകൂ.

ലക്ഷ്യം: അഭാജ്യ സംഖ്യകളെ കുറിച്ച് പഠിക്കാൻ.

ലഘുവിവരണം: അതേ സംഖ്യകൊണ്ടും 1 കൊണ്ടും മാത്രം പൂർണമായി ഹരിക്കാൻ കഴിയുന്ന സംഖ്യകളെ അഭാജ്യ സംഖ്യകൾ എന്നു വിളിക്കുന്നു. ഉദാഹരണത്തിന്, 3 ഒരു അഭാജ്യ സംഖ്യയാണ്, പക്ഷേ 4 അല്ല (കാരണം 4-നെ 2 കൊണ്ട് പൂർണമായി ഹരിക്കാം). അഭാജ്യ സംഖ്യകളെ ഒരു അണുകുടുംബമായി ചിന്തിക്കാം: എപ്പോഴും രണ്ടംഗങ്ങൾ മാത്രമേ കാണൂ! അവയും 1-ഉം മാത്രം. ഒരിക്കലും ശിഷ്ടമില്ലാതെ മറ്റു സംഖ്യകൾ കൊണ്ട് അവയെ ഹരിക്കാൻ കഴിയില്ല. 5 ഇത്തരം ഒറ്റപ്പെട്ട സംഖ്യകളിലൊന്നാണ് (5 × 1 = 5), പക്ഷേ 6-ന് 2-ഉം 3-ഉം കുടുംബാംഗങ്ങളായുള്ളത് കാണാം (6 × 1 = 6, 2 × 3 = 6). അതുകൊണ്ട് 6 അഭാജ്യ സംഖ്യയല്ല.

കീബോർഡ് ഉണ്ടെങ്കിൽ ആരോ കീകൾ കൊണ്ട് നീങ്ങാനും സ്പെയ്സ് കീ കൊണ്ട് സംഖ്യകൾ വിഴുങ്ങാനും കഴിയും. മൗസ് ആണെങ്കിൽ അടുത്തുള്ള കളത്തിൽ ക്ലിക്ക് ചെയ്ത് നീക്കാനും വീണ്ടും ക്ലിക്ക് ചെയ്ത് സംഖ്യകൾ വിഴുങ്ങാനും കഴിയും. ടച്ച് സ്ക്രീനിൽ ആണെങ്കിൽ മൗസ് ഉപയോഗിച്ചുള്ള രീതിയിൽ തന്നെയാണ് കാര്യങ്ങൾ, സ്വൈപ് ചെയ്ത് നീക്കാം ടാപ്പ് ചെയ്ത് വിഴുങ്ങാം.

ട്രോഗിളുകളെ ഒഴിവാക്കാൻ ശ്രദ്ധിക്കണേ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: സംഖ്യകൾ വിഴുങ്ങാൻ

ഊഹിച്ചെണ്ണാം
screenshot guesscount icon guesscount difficulty level 3

math arithmetic guesscount

 Rahul Yadav & Timothée Giet

വിവരണം: ബീജഗണിത വാചകം ഊഹിച്ച് അനുമാനത്തിനു തുല്യമായ ഉത്തരം കിട്ടും വിധം പെട്ടികൾ ചേർക്കൂ.

മുൻകരുതൽ: കണക്കിലെ ക്രിയകളെ കുറിച്ചുള്ള അറിവ്.

ലക്ഷ്യം: സഹജാവബോധവും ബീജഗണിതം പോലുള്ള കണക്കുകൂട്ടലുകൾ പരിശീലിക്കലും.

ലഘുവിവരണം: നിർദ്ദേശത്തിൽ തന്നിരിക്കുന്ന അനുമാനം ഉത്തരമായി കിട്ടുന്ന തരത്തിൽ ശരിയായ അക്കങ്ങളും ക്രിയകളും ഡ്രാഗു ചെയ്ത് പെട്ടികളിൽ വെക്കുക.

തുക കാണാം
screenshot learn_additions icon learn_additions difficulty level 2

math arithmetic learn_additions

 Timothée Giet

വിവരണം: ചെറിയ സംഖ്യകളുടെ കൂട്ടൽ പഠിക്കാം.

ലക്ഷ്യം: ഉത്തരം എണ്ണി കൂട്ടൽ പഠിക്കാൻ.

ലഘുവിവരണം: ഒരു കൂട്ടൽ സ്ക്രീനിൽ കാണും. ഉത്തരം കണക്കാക്കി അനുയോജ്യമായ എണ്ണം വട്ടങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: ഒരുവട്ടം തിരഞ്ഞെടുക്കാനോ തിരഞ്ഞെടുത്തതു മാറ്റാനോ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

കുറയ്ക്കാൻ പഠിക്കാം
screenshot learn_subtractions icon learn_subtractions difficulty level 2

math arithmetic learn_subtractions

 Timothée Giet

വിവരണം: ചെറിയ സംഖ്യകളുടെ കുറയ്ക്കൽ പഠിക്കാം.

ലക്ഷ്യം: ഉത്തരം എണ്ണി കുറയ്ക്കൽ പഠിക്കാൻ.

ലഘുവിവരണം: ഒരു കുറയ്ക്കൽ സ്ക്രീനിൽ കാണും. ഉത്തരം കണക്കാക്കി അനുയോജ്യമായ എണ്ണം വട്ടങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: ഒരുവട്ടം തിരഞ്ഞെടുക്കാനോ തിരഞ്ഞെടുത്തതു മാറ്റാനോ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

മാന്ത്രികന്റെ തൊപ്പി
screenshot magic-hat-minus icon magic-hat-minus difficulty level 2

math arithmetic magic-hat-minus

 Thibaut ROMAIN & Timothée Giet

വിവരണം: മാന്ത്രിക തൊപ്പിക്കകത്ത് എത്ര നക്ഷത്രങ്ങളുണ്ടെന്ന് പറയാമോ?

മുൻകരുതൽ: കുറയ്ക്കൽ.

ലക്ഷ്യം: കുറയ്ക്കാൻ പഠിക്കാൻ.

ലഘുവിവരണം: തൊപ്പിയിൽ ക്ലിക്ക് ചെയ്ത് അതു തുറക്കൂ. നക്ഷത്രങ്ങൾ അകത്തേക്കും പുറത്തേക്കും പോകും. അതിനുശേഷവും തൊപ്പിക്കടിയിൽ എത്ര നക്ഷത്രങ്ങൾ ബാക്കിയുണ്ടെന്ന് നിങ്ങൾ എണ്ണി നോക്കണം. താഴെയുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് ഉത്തരം കൊടുക്കുകയും ഒകെ ബട്ടൺ അമർത്തി അതു സ്ഥിരീകരിക്കുകയും ചെയ്യാം.

മാന്ത്രികന്റെ തൊപ്പി
screenshot magic-hat-plus icon magic-hat-plus difficulty level 2

math arithmetic magic-hat-plus

 Thib ROMAIN & Timothée Giet

വിവരണം: മാന്ത്രിക തൊപ്പിക്കകത്ത് എത്ര നക്ഷത്രങ്ങളുണ്ടെന്ന് പറയാമോ?

മുൻകരുതൽ: കൂട്ടൽ.

ലക്ഷ്യം: തുക കാണാൻ.

ലഘുവിവരണം: തൊപ്പിയിൽ ക്ലിക്ക് ചെയ്ത് അതു തുറക്കൂ. എത്ര നക്ഷത്രങ്ങൾ തൊപ്പിക്കടിയിലേക്കു പോയി? ശ്രദ്ധയോടെ എണ്ണിനോക്കൂ. താഴെയുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് ഉത്തരം കൊടുക്കുകയും ഒകെ ബട്ടൺ അമർത്തി അതു സ്ഥിരീകരിക്കുകയും ചെയ്യാം.

മിഠായികൾ പങ്കുവെയ്ക്കാം
screenshot share icon share difficulty level 2

math arithmetic share

 Stefan Toncu & Timothée Giet

വിവരണം: നിശ്ചിത എണ്ണം കുട്ടികൾക്കിടയിൽ മിഠായികൾ വീതം വെയ്ക്കൂ.

മുൻകരുതൽ: എണ്ണാനറിയണം.

ലക്ഷ്യം: സംഖ്യകളുടെ ഹരണം പഠിക്കാൻ.

ലഘുവിവരണം: സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ: ആദ്യം, തന്നിരിക്കുന്ന എണ്ണം ആൺകുട്ടികളെ/പെൺകുട്ടികളെ നടുവിലേക്ക് വലിച്ചു വെക്കുക, എന്നിട്ട് മിഠായികൾ ഓരോ കുട്ടിയുടെയും ചതുരത്തിൽ വലിച്ചിടുക.
ബാക്കിയുണ്ടെങ്കിൽ അത് മിഠായി ഭരണിയിൽ വെക്കുക.

സംഖ്യകളുടെ ഹരണം
screenshot algebra_div icon algebra_div difficulty level 6

math division arithmetic algebra_div

 Sayan Biswas & Timothée Giet

വിവരണം: ഹരണക്രിയ പരിശീലിക്കാം.

മുൻകരുതൽ: ചെറിയസംഖ്യകളുടെ ഹരണം.

ലക്ഷ്യം: നിശ്ചിത സമയത്തിനുള്ളിൽ ഹരണഫലം കണ്ടുപിടിക്കുക.

ലഘുവിവരണം: സ്ക്രീനിൽ രണ്ടു സംഖ്യകളുടെ ഹരണം കാണാം. വേഗത്തിൽ അവയുടെ ഹരണഫലം കണ്ടുപിടിച്ച് കംപ്യൂട്ടറിന്റെ കീബോർഡ് ഉപയോഗിച്ചോ സ്ക്രീനിലെ കീപാഡ് ഉപയോഗിച്ചോ ഉത്തരം ടൈപ്പ് ചെയ്യുക. പെൻഗ്വിനുകൾ ബലൂണിൽ താഴെയെത്തുന്നതിനു മുൻപ് ഉത്തരം ടൈപ്പു ചെയ്യണം! വേഗത വളരെ പ്രധാനമാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഉത്തരം ടൈപ്പു ചെയ്യാൻ
 • ബാക്ക്‍സ്പെയ്സ്: ഉത്തരത്തിലെ അവസാനത്തെ അക്കം മായിക്കാൻ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

കലണ്ടർ
screenshot calendar icon calendar difficulty level 4

math measures calendar

 Amit Sagtani & Timothée Giet

വിവരണം: നിർദ്ദേശങ്ങൾ വായിച്ച്, കലണ്ടറിൽ ശരിയായ തീയതി തിരഞ്ഞെടുക്കുക.

മുൻകരുതൽ: ആഴ്ച, മാസം, വർഷം എന്നീ ആശയങ്ങൾ.

ലക്ഷ്യം: കലണ്ടർ എങ്ങനെ ഉപയോഗിക്കാമെന്നു പഠിക്കാം.

ലഘുവിവരണം: നിർദ്ദേശങ്ങൾ വായിച്ച് കലണ്ടറിൽ ശരിയായ തീയതി തിരഞ്ഞെടുക്കുക, എന്നിട്ട് ഒകെ ബട്ടണിൽ ക്ലിക്കു ചെയ്ത് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

ചില ഘട്ടങ്ങളിൽ, തന്നിരിക്കുന്ന തീയതി ഒരാഴ്ചയിലെ ഏതു ദിവസമാണെന്നു കണ്ടെത്തണം. ഈ സന്ദർഭത്തിൽ പട്ടികയിൽ നിന്നും ആഴ്ചയിലെ അനുയോജ്യമായ ദിവസത്തിൽ ക്ലിക്കു ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ഉത്തരങ്ങളിലൂടെ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഉത്തരം സ്ഥിരീകരിക്കാൻ

ക്ലോക്ക് പഠനം
screenshot clockgame icon clockgame difficulty level 2

math measures clockgame

 Stephane Mankowski & Timothée Giet

വിവരണം: അനലോഗ് ക്ലോക്കിലെ സമയം പറയാൻ പഠിക്കാം.

മുൻകരുതൽ: സമയത്തിന്റെ ആശയം.

ലക്ഷ്യം: സമയത്തിന്റെ യൂണിറ്റുകൾ പഠിക്കാൻ (മണിക്കൂർ, മിനുട്ട്, സെക്കന്റ്). അനലോഗ് ക്ലോക്ക് ക്രമീകരിക്കാൻ.

ലഘുവിവരണം: ചോദിച്ചിരിക്കുന്ന സമയം ക്ലോക്കിൽ ക്രമീകരിക്കുക. വിവിധതരം സൂചികൾ വലിച്ചുകൊണ്ട് അതതിന്റെ യൂണിറ്റിനെ നിയന്ത്രിക്കാം. ഏറ്റവും ചെറിയ സൂചി മണിക്കൂറിനെയും ഇടത്തരം സൂചി മിനുട്ടിനെയും ഏറ്റവും വലിയ സൂചി സെക്കന്റിനെയും സൂചിപ്പിക്കുന്നു.

ദിവസം കണ്ടെത്താം
screenshot find_the_day icon find_the_day difficulty level 6

math measures find_the_day

 Amit Sagtani & Timothée Giet

വിവരണം: ശരിയായ തീയതി കണ്ടെത്തി അത് കലണ്ടറിൽ തിരഞ്ഞെടുക്കുക.

മുൻകരുതൽ: കലണ്ടറിനെ കുറിച്ചുള്ള അടിസ്ഥാന അറിവുകൾ.

ലക്ഷ്യം: ദിവസങ്ങൾ എണ്ണാനും കലണ്ടറിൽ തീയതി കണ്ടുപിടിക്കാനും പഠിക്കാൻ.

ലഘുവിവരണം: നിർദ്ദേശങ്ങൾ വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കണക്കുകൂട്ടലുകൾ നടത്തി ഒരു തീയതി കണ്ടെത്തൂ. എന്നിട്ട് ആ തീയതി കലണ്ടറിൽ തിരഞ്ഞെടുത്ത് ഒകെ ബട്ടണിൽ ക്ലിക്കു ചെയ്ത് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

ചില ഘട്ടങ്ങളിൽ, തന്നിരിക്കുന്ന തീയതി ഒരാഴ്ചയിലെ ഏതു ദിവസമാണെന്നു കണ്ടെത്തണം. ഈ സന്ദർഭത്തിൽ പട്ടികയിൽ നിന്നും ആഴ്ചയിലെ അനുയോജ്യമായ ദിവസത്തിൽ ക്ലിക്കു ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ഉത്തരങ്ങളിലൂടെ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഉത്തരം സ്ഥിരീകരിക്കാൻ

തട്ടുകളിലെ തൂക്കമൊപ്പിക്കൂ
screenshot scalesboard icon scalesboard difficulty level 2

math measures scalesboard

 Bruno Coudoin & Timothée Giet

വിവരണം: തൂക്കങ്ങൾ തട്ടുകളിലേക്കു വലിച്ചിട്ട് തുലാസിനെ നേരെ നിർത്തിക്കൂ.

ലക്ഷ്യം: മനക്കണക്കു ചെയ്യാൻ, ഗണിത സമത്വം.

ലഘുവിവരണം: തട്ടുകളുടെ തൂക്കമൊപ്പിക്കാൻ, തൂക്കക്കട്ടികൾ ഇടതും വലതും ഭാഗങ്ങളിലേക്ക് (കാഠിന്യം കൂടിയ ഘട്ടങ്ങളിൽ) നീക്കൂ. തൂക്കക്കട്ടികൾ ഏതു രീതിയിൽ വേണമെങ്കിലും ക്രമീകരിക്കാം.

അന്താരാഷ്ട്ര ഏകകവ്യവസ്ഥ ഉപയോഗിച്ച് തൂക്കാം
screenshot scalesboard_weight icon scalesboard_weight difficulty level 4

math measures scalesboard_weight

 Bruno Coudoin & Timothée Giet

വിവരണം: തട്ടുകൾ തമ്മിൽ തൂക്കമൊപ്പിക്കാൻ തൂക്കക്കട്ടികൾ വലിച്ചിട്ട് ഭാരം കണക്കാക്കൂ.

ലക്ഷ്യം: മനക്കണക്കു ചെയ്യാൻ, ഗണിത സമത്വം, യൂണിറ്റ് പരിവർത്തനം.

ലഘുവിവരണം: തട്ടുകൾ തമ്മിൽ തൂക്കമൊപ്പിക്കാൻ, തൂക്കക്കട്ടികൾ ഇടതു ഭാഗത്തേക്കോ വലതു ഭാഗത്തേക്കോ വലിച്ചിടൂ (ഉയർന്ന ഘട്ടങ്ങളിൽ). അവയെ ഏതു ക്രമത്തിലും ക്രമീകരിക്കാവുന്നതാണ്. തൂക്കക്കട്ടികളുടെ ഭാരവും യൂണിറ്റും ശ്രദ്ധിക്കണേ. 1000 ഗ്രാം ആണ് ഒരു കിലോഗ്രാം (കി.ഗ്രാം) എന്നോർക്കുക.

ഇംപീരിയൽ ഏകകവ്യവസ്ഥ ഉപയോഗിച്ച് തൂക്കാം
screenshot scalesboard_weight_avoirdupois icon scalesboard_weight_avoirdupois difficulty level 4

math measures scalesboard_weight_avoirdupois

 Bruno Coudoin & Timothée Giet

വിവരണം: തട്ടുകൾ തമ്മിൽ തൂക്കമൊപ്പിക്കാൻ തൂക്കക്കട്ടികൾ വലിച്ചിട്ട് ഭാരം കണക്കാക്കൂ.

ലക്ഷ്യം: മനക്കണക്കു ചെയ്യാൻ, ഗണിത സമത്വം, യൂണിറ്റ് പരിവർത്തനം.

ലഘുവിവരണം: തട്ടുകൾ തമ്മിൽ തൂക്കമൊപ്പിക്കാൻ, തൂക്കക്കട്ടികൾ ഇടതു ഭാഗത്തേക്കോ വലതു ഭാഗത്തേക്കോ വലിച്ചിടൂ (ഉയർന്ന ഘട്ടങ്ങളിൽ). അവയെ ഏതു ക്രമത്തിലും ക്രമീകരിക്കാവുന്നതാണ്. തൂക്കക്കട്ടികളുടെ ഭാരവും യൂണിറ്റും ശ്രദ്ധിക്കണേ. പതിനാറ് ഔൺസ് ("oz") ആണ് ഒരു പൗണ്ട് ("lb") എന്നോർക്കുക.

കൂട്ടൽ ഓർക്കാം
screenshot memory-math-add icon memory-math-add difficulty level 3

math memory arithmetic memory-math-add

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു കൂട്ടൽ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ.

മുൻകരുതൽ: കൂട്ടൽ.

ലക്ഷ്യം: കൂട്ടൽ പരിശീലിക്കാം.

ലഘുവിവരണം: ഓരോ കാർഡും ഒരു കൂട്ടലോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. കൂട്ടലിനെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

കൂട്ടലും കുറയ്ക്കലും ഓർക്കാം
screenshot memory-math-add-minus icon memory-math-add-minus difficulty level 4

math memory arithmetic memory-math-add-minus

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു കൂട്ടലോ കുറയ്ക്കലോ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ.

മുൻകരുതൽ: കൂട്ടലും കുറയ്ക്കലും.

ലക്ഷ്യം: കൂട്ടലും കുറയ്ക്കലും പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു ക്രിയയോ (കൂട്ടലോ കുറയ്ക്കലോ) ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ക്രിയകളെ അവയുടെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ക്രിയകൾ ഓർക്കാം
screenshot memory-math-add-minus-mult-div icon memory-math-add-minus-mult-div difficulty level 6

math memory arithmetic memory-math-add-minus-mult-div

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ക്രിയയും അതിന്റെ ഉത്തരവും ചേരുംപടി ചേർക്കൂ.

മുൻകരുതൽ: കൂട്ടൽ, കുറയ്ക്കൽ, ഗുണിക്കൽ, ഹരിക്കൽ.

ലക്ഷ്യം: കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും പരിശീലിക്കാൻ.

ലഘുവിവരണം: ഓരോ കാർഡും ഒരു ക്രിയയോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ക്രിയകളെ അവയുടെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ക്രിയകൾ ഓർക്കാം (ടക്സിനെതിരെ)
screenshot memory-math-add-minus-mult-div-tux icon memory-math-add-minus-mult-div-tux difficulty level 6

math memory arithmetic memory-math-add-minus-mult-div-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ക്രിയയും അതിന്റെ ഉത്തരവും ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളി.

മുൻകരുതൽ: കൂട്ടൽ, കുറയ്ക്കൽ, ഗുണിക്കൽ, ഹരിക്കൽ.

ലക്ഷ്യം: കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും പരിശീലിക്കാൻ.

ലഘുവിവരണം: ഓരോ കാർഡും ഒരു ക്രിയയോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ക്രിയകളെ അവയുടെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

കൂട്ടലും കുറയ്ക്കലും ഓർക്കാം (ടക്സിനെതിരെ)
screenshot memory-math-add-minus-tux icon memory-math-add-minus-tux difficulty level 4

math memory arithmetic memory-math-add-minus-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു കൂട്ടലോ കുറയ്ക്കലോ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളിക്കേണ്ടത്.

മുൻകരുതൽ: കൂട്ടലും കുറയ്ക്കലും.

ലക്ഷ്യം: കൂട്ടലും കുറയ്ക്കലും പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു ക്രിയയോ (കൂട്ടലോ കുറയ്ക്കലോ) ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ക്രിയകളെ അവയുടെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

കൂട്ടൽ ഓർക്കാം (ടക്സിനെതിരെ)
screenshot memory-math-add-tux icon memory-math-add-tux difficulty level 3

math memory arithmetic memory-math-add-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു കൂട്ടൽ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളി.

മുൻകരുതൽ: കൂട്ടൽ.

ലക്ഷ്യം: കൂട്ടൽ പരിശീലിക്കാം.

ലഘുവിവരണം: ഓരോ കാർഡും ഒരു കൂട്ടലോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. കൂട്ടലിനെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ഹരണം ഓർക്കാം
screenshot memory-math-div icon memory-math-div difficulty level 6

math memory arithmetic memory-math-div

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു ഹരണം അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ.

മുൻകരുതൽ: ഹരണം.

ലക്ഷ്യം: ഹരണം പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു ഹരണമോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ഹരണത്തിനെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ഹരണം ഓർക്കാം (ടക്സിനെതിരെ)
screenshot memory-math-div-tux icon memory-math-div-tux difficulty level 6

math memory arithmetic memory-math-div-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു ഹരണം അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളി.

മുൻകരുതൽ: ഹരണം.

ലക്ഷ്യം: ഹരണം പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു ഹരണമോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ഹരണത്തിനെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

കുറയ്ക്കൽ ഓർക്കാം
screenshot memory-math-minus icon memory-math-minus difficulty level 4

math memory arithmetic memory-math-minus

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു കുറയ്ക്കൽ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ.

മുൻകരുതൽ: കുറയ്ക്കൽ.

ലക്ഷ്യം: കുറയ്ക്കൽ പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു കുറയ്ക്കലോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. കുറയ്ക്കലിനെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

കുറയ്ക്കൽ ഓർക്കാം (ടക്സിനെതിരെ)
screenshot memory-math-minus-tux icon memory-math-minus-tux difficulty level 4

math memory arithmetic memory-math-minus-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു കുറയ്ക്കൽ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളി.

മുൻകരുതൽ: കുറയ്ക്കൽ.

ലക്ഷ്യം: കുറയ്ക്കൽ പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു കുറയ്ക്കലോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. കുറയ്ക്കലിനെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ഗുണനം ഓർക്കാം
screenshot memory-math-mult icon memory-math-mult difficulty level 5

math memory arithmetic memory-math-mult

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു ഗുണനം അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ.

മുൻകരുതൽ: ഗുണനം.

ലക്ഷ്യം: ഗുണനം പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു ഗുണനമോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ഗുണനത്തെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ഗുണനവും ഹരണവും ഓർക്കാം
screenshot memory-math-mult-div icon memory-math-mult-div difficulty level 6

math memory arithmetic memory-math-mult-div

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു ഗുണനമോ ഹരണമോ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ.

മുൻകരുതൽ: ഗുണിക്കൽ, ഹരിക്കൽ.

ലക്ഷ്യം: ഗുണിക്കലും ഹരിക്കലും പരിശീലിക്കാൻ.

ലഘുവിവരണം: ഓരോ കാർഡും ഒരു ക്രിയയോ (ഗുണിക്കലോ ഹരിയ്ക്കലോ) ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ക്രിയകളെ അവയുടെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ഗുണിക്കലും ഹരിക്കലും ഓർക്കാം (ടക്സിനെതിരെ)
screenshot memory-math-mult-div-tux icon memory-math-mult-div-tux difficulty level 6

math memory arithmetic memory-math-mult-div-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു ഗുണനമോ ഹരണമോ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളിക്കേണ്ടത്.

മുൻകരുതൽ: ഗുണിക്കൽ, ഹരിക്കൽ.

ലക്ഷ്യം: ഗുണിക്കലും ഹരിക്കലും പരിശീലിക്കാൻ.

ലഘുവിവരണം: ഓരോ കാർഡും ഒരു ക്രിയയോ (ഗുണിക്കലോ ഹരിയ്ക്കലോ) ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ക്രിയകളെ അവയുടെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ഗുണിക്കൽ ഓർക്കാം (ടക്സിനെതിരെ)
screenshot memory-math-mult-tux icon memory-math-mult-tux difficulty level 5

math memory arithmetic memory-math-mult-tux

 JB BUTET & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു ഗുണനം അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കൂ, ടക്സിനെതിരെയാണ് കളി.

മുൻകരുതൽ: ഗുണനം.

ലക്ഷ്യം: ഗുണനം പരിശീലിക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു ഗുണനമോ ഒരു ഉത്തരമോ ഒളിപ്പിച്ചിട്ടുണ്ട്. ഗുണനത്തെ അതിന്റെ ഉത്തരവുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

പണം
screenshot money icon money difficulty level 2

math money measures money

 Bruno Coudoin & Timothée Giet

വിവരണം: പണമിടപാടുകൾ ശീലിക്കാം.

മുൻകരുതൽ: എണ്ണാനറിയൽ.

ലക്ഷ്യം: വ്യത്യസ്തങ്ങളായ സാധനങ്ങൾ വാങ്ങി കൃത്യമായ വില കൊടുക്കണം. ഉയർന്ന ഘട്ടങ്ങളിൽ ധാരാളം സാധനങ്ങൾ കാണിക്കും, ആദ്യം അവയുടെ ആകെ തുക കാണണം.

ലഘുവിവരണം: സ്ക്രീനിന് താഴെയുള്ള നാണയങ്ങളിലോ കടലാസ് പണത്തിലോ ക്ലിക്കോ ടാപ്പോ ചെയ്ത് പണം കൊടുക്കാം. ഒരു നാണയമോ നോട്ടോ തിരിച്ചെടുക്കാൻ, സ്ക്രീനിന് മുകൾ ഭാഗത്ത് അതിൽ ക്ലിക്കോ ടാപ്പോ ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടതും വലതും ആരോകൾ: ഒരു വിഭാഗത്തിനുള്ളിൽ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാൻ
 • ടാബ്: താഴെയും മുകളിലുമുള്ള വിഭാഗങ്ങൾക്കിടയിൽ നാവിഗേറ്റു ചെയ്യാൻ

ടക്സിനു ബാക്കി കൊടുക്കൂ
screenshot money_back icon money_back difficulty level 3

math money measures money_back

 Bruno Coudoin & Timothée Giet

വിവരണം: ടക്സിനു ബാക്കി കൊടുത്തുകൊണ്ട് പണമിടപാട് പരിശീലിക്കാം.

മുൻകരുതൽ: എണ്ണാനറിയൽ.

ലക്ഷ്യം: ടക്സ് നിങ്ങളുടെ കയ്യിൽ നിന്നും വ്യത്യസ്ത സാധനങ്ങൾ വാങ്ങി അവന്റെ കയ്യിലുള്ള പണം നിങ്ങളെ കാണിക്കുന്നു. അവന് നിങ്ങൾ ബാക്കി കൊടുക്കണം. ഉയർന്ന ഘട്ടങ്ങളിൽ, ധാരാളം സാധനങ്ങൾ കാണിക്കും, ആദ്യം തന്നെ അതിന്റെ ആകെ തുക കണക്കാക്കണം.

ലഘുവിവരണം: സ്ക്രീനിന് താഴെയുള്ള നാണയങ്ങളിലോ കടലാസ് പണത്തിലോ ക്ലിക്കോ ടാപ്പോ ചെയ്ത് പണം കൊടുക്കാം. ഒരു നാണയമോ നോട്ടോ തിരിച്ചെടുക്കാൻ, സ്ക്രീനിന് മുകൾ ഭാഗത്ത് അതിൽ ക്ലിക്കോ ടാപ്പോ ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടതും വലതും ആരോകൾ: ഒരു വിഭാഗത്തിനുള്ളിൽ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാൻ
 • ടാബ്: താഴെയും മുകളിലുമുള്ള വിഭാഗങ്ങൾക്കിടയിൽ നാവിഗേറ്റു ചെയ്യാൻ

ടക്സിനു സെന്റുകളും ചേർത്ത് ബാക്കി കൊടുക്കൂ
screenshot money_back_cents icon money_back_cents difficulty level 5

math money measures money_back_cents

 Bruno Coudoin & Timothée Giet

വിവരണം: ടക്സിനു ബാക്കി കൊടുത്തുകൊണ്ട് പണമിടപാട് പരിശീലിക്കാം.

മുൻകരുതൽ: എണ്ണാനറിയൽ.

ലക്ഷ്യം: ടക്സ് നിങ്ങളുടെ കയ്യിൽ നിന്നും വ്യത്യസ്ത സാധനങ്ങൾ വാങ്ങി അവന്റെ കയ്യിലുള്ള പണം നിങ്ങളെ കാണിക്കുന്നു. അവന് നിങ്ങൾ ബാക്കി കൊടുക്കണം. ഉയർന്ന ഘട്ടങ്ങളിൽ, ധാരാളം സാധനങ്ങൾ കാണിക്കും, ആദ്യം തന്നെ അതിന്റെ ആകെ തുക കണക്കാക്കണം.

ലഘുവിവരണം: സ്ക്രീനിന് താഴെയുള്ള നാണയങ്ങളിലോ കടലാസ് പണത്തിലോ ക്ലിക്കോ ടാപ്പോ ചെയ്ത് പണം കൊടുക്കാം. ഒരു നാണയമോ നോട്ടോ തിരിച്ചെടുക്കാൻ, സ്ക്രീനിന് മുകൾ ഭാഗത്ത് അതിൽ ക്ലിക്കോ ടാപ്പോ ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടതും വലതും ആരോകൾ: ഒരു വിഭാഗത്തിനുള്ളിൽ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാൻ
 • ടാബ്: താഴെയും മുകളിലുമുള്ള വിഭാഗങ്ങൾക്കിടയിൽ നാവിഗേറ്റു ചെയ്യാൻ

പണം സെന്റുകളിൽ
screenshot money_cents icon money_cents difficulty level 5

math money measures money_cents

 Bruno Coudoin & Timothée Giet

വിവരണം: പണമിടപാട് സെന്റുകളും ചേർത്ത് പരിശീലിക്കാം.

മുൻകരുതൽ: എണ്ണാനറിയൽ.

ലക്ഷ്യം: വ്യത്യസ്തങ്ങളായ സാധനങ്ങൾ വാങ്ങി കൃത്യമായ വില കൊടുക്കണം. ഉയർന്ന ഘട്ടങ്ങളിൽ ധാരാളം സാധനങ്ങൾ കാണിക്കും, അതിന്റെ ആകെ തുക ആദ്യം തന്നെ കാണണം.

ലഘുവിവരണം: സ്ക്രീനിന് താഴെയുള്ള നാണയങ്ങളിലോ കടലാസ് പണത്തിലോ ക്ലിക്കോ ടാപ്പോ ചെയ്ത് പണം കൊടുക്കാം. ഒരു നാണയമോ നോട്ടോ തിരിച്ചെടുക്കാൻ, സ്ക്രീനിന് മുകൾ ഭാഗത്ത് അതിൽ ക്ലിക്കോ ടാപ്പോ ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടതും വലതും ആരോകൾ: ഒരു വിഭാഗത്തിനുള്ളിൽ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാൻ
 • ടാബ്: താഴെയും മുകളിലുമുള്ള വിഭാഗങ്ങൾക്കിടയിൽ നാവിഗേറ്റു ചെയ്യാൻ

സംഖ്യകളുടെ ഗുണനം
screenshot algebra_by icon algebra_by difficulty level 3

math multiplication arithmetic algebra_by

 Bruno Coudoin & Timothée Giet

വിവരണം: ഗുണനം പരിശീലിക്കുക.

മുൻകരുതൽ: 1 മുതൽ 10 വരെയുള്ള ഗുണനപ്പട്ടിക.

ലക്ഷ്യം: നിശ്ചിത സമയത്തിനകത്ത് സംഖ്യകൾ തമ്മിൽ ഗുണിക്കാൻ പഠിക്കാം.

ലഘുവിവരണം: സ്ക്രീനിൽ രണ്ടു സംഖ്യകളുടെ ഗുണനം കാണാം. വേഗത്തിൽ ക്രിയ ചെയ്ത് കംപ്യൂട്ടറിന്റെ കീബോർഡ് ഉപയോഗിച്ചോ സ്ക്രീനിലെ കീപാഡ് ഉപയോഗിച്ചോ സംഖ്യകളുടെ ഗുണനഫലം ടൈപ്പ് ചെയ്യുക. പെൻഗ്വിനുകൾ ബലൂണിൽ താഴെയെത്തുന്നതിനു മുൻപ് ഉത്തരം ടൈപ്പു ചെയ്യണം! വേഗത വളരെ പ്രധാനമാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഉത്തരം ടൈപ്പു ചെയ്യാൻ
 • ബാക്ക്‍സ്പെയ്സ്: ഉത്തരത്തിലെ അവസാനത്തെ അക്കം മായിക്കാൻ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

സംഖ്യകൾ വരയ്ക്കാം
screenshot drawnumbers icon drawnumbers difficulty level 1

math numeration drawnumbers

 Nitish Chauhan & Timothée Giet

വിവരണം: 0 മുതൽ 9 വരെയുള്ള സംഖ്യകൾ വരയ്ക്കാൻ കുത്തുകൾ യോജിപ്പിക്കൂ.

ലക്ഷ്യം: സംഖ്യകൾ രസകരമായി എങ്ങനെ വരയ്ക്കാമെന്ന് പഠിക്കാൻ.

ലഘുവിവരണം: കുത്തുകളെ ശരിയായ ക്രമത്തിൽ യോജിപ്പിച്ച് സംഖ്യകൾ വരയ്ക്കുക.

എത്രയെണ്ണം?
screenshot enumerate icon enumerate difficulty level 2

math numeration enumerate

 Thib ROMAIN & Timothée Giet

വിവരണം: ഏറ്റവും നല്ല രീതിയിൽ ഇനങ്ങളെ എണ്ണാൻ കഴിയുന്ന രീതിയിൽ അവയെ ക്രമീകരിക്കൂ.

മുൻകരുതൽ: എണ്ണാനറിയണം.

ലക്ഷ്യം: എണ്ണി പഠിക്കാൻ.

ലഘുവിവരണം: ആദ്യം, എണ്ണാനുള്ള സൗകര്യത്തിനായി ഇനങ്ങളെയെല്ലാം ക്രമീകരിക്കൂ. എന്നിട്ട്, മുകൾഭാഗത്ത് ഇടതുവശത്തായുള്ള ഉത്തരങ്ങളുടെ പട്ടികയിൽ ഒരു ഇനം തിരഞ്ഞെടുത്ത് അനുയോജ്യമായ ഉത്തരം കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യൂ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • മുകളിലേക്കുള്ള ആരോ: അടുത്ത ഇനം തിരഞ്ഞെടുക്കാൻ
 • താഴേക്കുള്ള ആരോ: മുമ്പത്തെ ഇനം തിരഞ്ഞെടുക്കാൻ
 • അക്കങ്ങൾ: തിരഞ്ഞെടുത്ത ഇനത്തിനായുള്ള നിങ്ങളുടെ ഉത്തരം നല്കാൻ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ ('ഉത്തരം സ്ഥിരീകരിക്കൽ' എന്ന ഓപ്ഷൻ 'ഒകെ ബട്ടൺ' ആയി ക്രമീകരിച്ചിട്ടുണ്ടെങ്കിൽ)

ഒരു സംഖ്യ ഊഹിക്കൂ...
screenshot guessnumber icon guessnumber difficulty level 3

math numeration guessnumber

 Thib ROMAIN & Timothée Giet

വിവരണം: ഒളിഞ്ഞിരിക്കുന്ന സംഖ്യ കണ്ടെത്തി ഗുഹയിൽ നിന്നും പുറത്തുകടക്കാൻ ടക്സിനെ സഹായിക്കൂ.

മുൻകരുതൽ: സംഖ്യകൾ.

ലഘുവിവരണം: നിങ്ങൾ കണ്ടെത്തേണ്ട സംഖ്യ എവിടെ കിടക്കുന്നുവെന്ന് മനസ്സിലാക്കാൻ നിർദ്ദേശങ്ങൾ വായിക്കുക. മുകളിൽ വലതുഭാഗത്തുള്ള പെട്ടിയിൽ ഒരു സംഖ്യ ടൈപ്പ് ചെയ്യൂ. ആ സംഖ്യ കണ്ടത്തേണ്ടതിലും വലുതാണോ ചെറുതാണോ എന്ന് പറയും. ശരിയുത്തരം കണ്ടെത്തുന്നതുവരെ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കൂ. ടക്സും സ്ക്രീനിന്റെ വലതുഭാഗവും തമ്മിലുള്ള ദൂരം, കണ്ടത്തേണ്ട സംഖ്യയിൽ നിന്നും എത്ര അകലെയാണ് നിങ്ങൾ എന്നു സൂചിപ്പിക്കുന്നു. ടക്സ് സ്ക്രീനിന്റെ ലംബ കേന്ദ്രത്തിനു മുകളിലോ താഴെയോ ആണെങ്കിൽ അതിനർത്ഥം, നിങ്ങളുടെ സംഖ്യ കണ്ടത്തേണ്ട സംഖ്യയുടെ മുകളിലോ താഴെയോ ആണെന്നാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • സംഖ്യകൾ: ഒരു സംഖ്യ നൽകാൻ
 • ബാക്ക്‌സ്പെയ്സ്: ഒരു സംഖ്യ മായിക്കാൻ

അക്കങ്ങൾ പഠിക്കാം
screenshot learn_digits icon learn_digits difficulty level 1

math numeration learn_digits

 Timothée Giet

വിവരണം: 0 മുതൽ 9 വരെയുള്ള അക്കങ്ങൾ പഠിക്കാം.

ലക്ഷ്യം: അക്കങ്ങൾ പഠിക്കാൻ അതിനോടു ബന്ധപ്പെട്ട മൂല്യം എണ്ണുക.

ലഘുവിവരണം: ഒരു അക്കം സ്ക്രീനിൽ കാണും. അനുയോജ്യമായ എണ്ണം വട്ടങ്ങൾ പൂരിപ്പിച്ച് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: ഒരുവട്ടം തിരഞ്ഞെടുക്കാനോ തിരഞ്ഞെടുത്തതു മാറ്റാനോ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ
 • ടാബ്: അക്കം വീണ്ടും പറയാൻ

എണ്ണാം...ഓർക്കാം...
screenshot memory-enumerate icon memory-enumerate difficulty level 2

math numeration memory-enumerate

 Bruno Coudoin & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് അക്കവും ചിത്രവും ചേരുംപടി ചേർക്കുക.

ലക്ഷ്യം: എണ്ണി പഠിക്കാൻ, ഓർമ്മിക്കാൻ.

ലഘുവിവരണം: ഓരോ കാർഡും നിരവധി ഇനങ്ങളുള്ള ഒരു ചിത്രമോ ഒരു അക്കമോ ഒളിപ്പിച്ചിട്ടുണ്ട്. അക്കങ്ങളെ ചിത്രങ്ങളുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

വാക്കുകളും അക്കങ്ങളും ഓർക്കാം
screenshot memory-wordnumber icon memory-wordnumber difficulty level 3

math numeration memory-wordnumber

 Bruno Coudoin & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരു അക്കത്തിനെ അതിന്റെ പേരുമായി ചേരുംപടി ചേർക്കൂ.

മുൻകരുതൽ: വായന.

ലക്ഷ്യം: അക്കങ്ങൾ വായിക്കൽ, ഓർമ്മിച്ചെടുക്കൽ.

ലഘുവിവരണം: ഓരോ കാർഡും ഒരു അക്കമോ ഒരു അക്കത്തിന്റെ പേരോ (അക്കം വാക്കുകളിൽ എഴുതിയത്) ഒളിപ്പിച്ചിട്ടുണ്ട്. അക്കങ്ങളെ അതിന്റെ പേരുമായി ചേരുംപടി ചേർക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

എണ്ണിക്കൊണ്ടു വരയ്ക്കാം
screenshot number_sequence icon number_sequence difficulty level 2

math numeration number_sequence

 Emmanuel Charruau & Timothée Giet

വിവരണം: ശരിയായ ക്രമത്തിൽ സംഖ്യകളെ തൊടൂ.

ലക്ഷ്യം: എണ്ണാനറിയൽ.

ലഘുവിവരണം: ഓരോ സംഖ്യയിലും ശരിയായ ക്രമത്തിൽ ക്ലിക്ക് ചെയ്തുകൊണ്ട് ചിത്രം വരയ്ക്കൂ.

ഇരട്ടസംഖ്യകളും ഒറ്റസംഖ്യകളും
screenshot numbers-odd-even icon numbers-odd-even difficulty level 2

math numeration numbers-odd-even

 Bruno Coudoin & Timothée Giet

വിവരണം: ഹെലികോപ്റ്റർ ചലിപ്പിച്ച് ഒറ്റ അല്ലെങ്കിൽ ഇരട്ട സംഖ്യകളുള്ള മേഘങ്ങളെ പിടിക്കൂ.

ലക്ഷ്യം: എണ്ണി പഠിക്കാൻ.

ലഘുവിവരണം: ഒറ്റ അല്ലെങ്കിൽ ഇരട്ട സംഖ്യയുള്ള മേഘങ്ങളെ ശരിയായ ക്രമത്തിൽ പിടിക്കൂ. ഹെലികോപ്റ്റർ ചലിപ്പിക്കുവാനായി കീബോർഡിലെ ആരോ കീകൾ ഉപയോഗിക്കാം അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തിൽ ക്ലിക്കോ ടാപ്പോ ചെയ്യാം. ഏതു സംഖ്യയാണ് പിടിക്കേണ്ടതെന്ന് അറിയുവാൻ ഓർത്തുവെയ്ക്കുകയോ താഴെ വലതു മൂലയിൽ പരിശോധിക്കുകയോ ചെയ്യാം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ഹെലികോപ്റ്റർ ചലിപ്പിക്കാൻ

സംഖ്യകൾ ക്രമീകരിക്കാം
screenshot planegame icon planegame difficulty level 2

math numeration planegame

 Johnny Jazeix & Timothée Giet

വിവരണം: ഹെലികോപ്റ്റർ ചലിപ്പിച്ച് ശരിയായ ക്രമത്തിൽ മേഘങ്ങളെ പിടികൂടാം.

ലക്ഷ്യം: എണ്ണി പഠിക്കാൻ.

ലഘുവിവരണം: കൂടി വരുന്ന ക്രമത്തിൽ മേഘങ്ങളെ പിടിക്കൂ. കീബോർഡിലെ ആരോ കീകൾ ഉപയോഗിച്ചോ ലക്ഷ്യസ്ഥാനത്തിൽ ക്ലിക്ക് ചെയ്യുകയോ ടാപ്പ് ചെയ്യുകയോ ചെയ്തോ ഹെലികോപ്റ്റർ ചലിപ്പിക്കാം. ഏതു സംഖ്യയാണ് പിടിക്കേണ്ടതെന്ന് അറിയാൻ ഓർത്തുവെയ്ക്കുകയോ താഴെ വലത്തേ മൂലയിൽ പരിശോധിക്കുകയോ ചെയ്യാം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ഹെലികോപ്റ്റർ ചലിപ്പിക്കാൻ

എണ്ണിനോക്കാം
screenshot reversecount icon reversecount difficulty level 2

math numeration reversecount

 Emmanuel Charruau & Timothée Giet

വിവരണം: ടക്സിനു വിശക്കുന്നു. ശരിയായ മഞ്ഞുപാളിയിലേക്ക് എണ്ണി മീനിനെ കണ്ടെത്താൻ അവനെ സഹായിക്കൂ.

മുൻകരുതൽ: ഒരു ഡൊമിനോയിലെ സംഖ്യ വായിക്കാൻ കഴിയണം.

ലക്ഷ്യം: ടക്സിനു വിശക്കുന്നു. ശരിയായ മഞ്ഞുപാളിയിലേക്ക് എണ്ണി മീനിനെ കണ്ടെത്താൻ അവനെ സഹായിക്കൂ.

ലഘുവിവരണം: ടക്സിനും മീനിലേക്കെത്താൻ എത്ര ഐസ് കട്ടകൾ കടക്കണമെന്നു കാണിക്കാൻ ഡൊമിനോയിൽ ക്ലിക്ക് ചെയ്യൂ. ഡൊമിനോയിൽ വലതു മൗസ് ബട്ടൺ വെച്ച് ക്ലിക്ക് ചെയ്താൽ പുറകിലേക്ക് എണ്ണാം. ചെയ്തുകഴിഞ്ഞാൽ, ഒകെ ബട്ടണിൽ ക്ലിക്ക് ചെയ്യുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സംഖ്യകൾ ഡൊമിനോസിലൂടെ
screenshot smallnumbers2 icon smallnumbers2 difficulty level 2

math numeration smallnumbers2

 Bruno Coudoin & Timothée Giet

വിവരണം: ഡൊമിനോസ് നിലത്തെത്തുന്നതിനു മുൻപ് അതിനു മുകളിലെ സംഖ്യ എണ്ണൂ.

മുൻകരുതൽ: എണ്ണാനറിയണം.

ലക്ഷ്യം: നിശ്ചിത സമയത്തിനകത്ത് എണ്ണുക.

ലഘുവിവരണം: താഴേയ്ക്ക് വീഴുന്ന ഓരോ ഡൊമിനോയിലും നിങ്ങൾ കാണുന്ന സംഖ്യ ടൈപ്പ് ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഉത്തരം ടൈപ്പു ചെയ്യാൻ

സംഖ്യകളുടെ കുറയ്ക്കൽ
screenshot algebra_minus icon algebra_minus difficulty level 4

math subtraction arithmetic algebra_minus

 Bruno Coudoin & Timothée Giet

വിവരണം: കുറയ്ക്കാൻ പരിശീലിക്കാം.

മുൻകരുതൽ: ചെറിയ സംഖ്യകളുടെ കുറയ്ക്കൽ.

ലക്ഷ്യം: നിശ്ചിത സമയത്തിനുള്ളിൽ രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം കണ്ടെത്താൻ പഠിക്കൽ.

ലഘുവിവരണം: സ്ക്രീനിൽ രണ്ടു സംഖ്യകളുടെ കുറയ്ക്കൽ കാണാം. വേഗത്തിൽ ഉത്തരം കണ്ടുപിടിച്ച് കംപ്യൂട്ടറിന്റെ കീബോർഡ് ഉപയോഗിച്ചോ സ്ക്രീനിലെ കീപാഡ് ഉപയോഗിച്ചോ ഉത്തരം ടൈപ്പ് ചെയ്യുക. പെൻഗ്വിനുകൾ ബലൂണിൽ താഴെയെത്തുന്നതിനു മുൻപ് ഉത്തരം ടൈപ്പു ചെയ്യണം! വേഗത വളരെ പ്രധാനമാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഉത്തരം ടൈപ്പു ചെയ്യാൻ
 • ബാക്ക്‍സ്പെയ്സ്: ഉത്തരത്തിലെ അവസാനത്തെ അക്കം മായിക്കാൻ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

തുലാസു പെട്ടി
screenshot balancebox icon balancebox difficulty level 2

mobile fun balancebox

 Holger Kaelberer & Timothée Giet

വിവരണം: പെട്ടി ചരിച്ചുകൊണ്ട് പന്ത് വാതിലിലേക്ക് എത്തിക്കൂ.

ലക്ഷ്യം: നല്ല ചലനശേഷിയും അടിസ്ഥാന എണ്ണലും പരിശീലിക്കാൻ.

ലഘുവിവരണം: പന്തിനെ വാതിലിലേക്ക് എത്തിക്കണം. എന്നാൽ അതു കുഴികളിൽ വീഴ്ത്താതെ ശ്രദ്ധിക്കുകയും വേണം. വാതിലിന്റെ പൂട്ടു തുറക്കാൻ പെട്ടിയിലെ അക്കമിട്ട കോണ്ടാക്ട് ബട്ടണുകളിൽ ശരിയായ ക്രമത്തിൽ തൊടണം. മൊബൈൽ ഉപകരണം ചരിച്ചുകൊണ്ട് പന്തിനെ നീക്കാൻ കഴിയും. ഡസ്ക്ടോപ്പ് പ്ലാറ്റ്ഫോം ആണെങ്കിൽ ആരോ കീകൾ ഉപയോഗിച്ച് പെട്ടി ചരിക്കാവുന്നതാണ്.

പ്രവർത്തന ക്രമീകരണ മെനുവിൽ നിന്നും ഡിഫോൾട്ടായുള്ള 'ബിൽറ്റ്ഇൻ' ലവൽ സെറ്റോ നിങ്ങൾക്കു സ്വയം നിർവ്വചിക്കാവുന്നതോ ('യൂസർ') തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ലവൽ സെറ്റ് നിർമ്മിക്കുവാൻ, 'യൂസർ' ലവൽ സെറ്റ് തിരഞ്ഞെടുത്തതിനുശേഷം അനുബന്ധ ബട്ടണിൽ ക്ലിക്കു ചെയ്ത് ലവൽ എഡിറ്റർ തുറക്കാം.

ലവൽ എഡിറ്ററിൽ നിങ്ങൾക്കു സ്വന്തമായി ലവലുകൾ നിർമ്മിക്കാവുന്നതാണ്. എഡിറ്ററിൽ നിലവിലുള്ള മാപ് സെല്ലുകൾക്കു മാറ്റം വരുത്തുന്നതിന് വശത്തുള്ള എഡിറ്റിങ് ടൂളുകളിലൊന്ന് തിരഞ്ഞെടുക്കുക:
 • ക്രോസ്: ഒരു മാപ് സെൽ പൂർണ്ണമായും കളയാൻ
 • തിരശ്ചീനമായ ചുമർ: ഒരു സെല്ലിന്റെ താഴത്തെ അറ്റത്ത് തിരശ്ചീനമായ ചുമർ ചേർക്കാൻ/മാറ്റാൻ
 • ലംബമായ ചുമർ: ഒരു സെല്ലിന്റെ വലത്തെ അറ്റത്ത് ലംബമായ ചുമർ ചേർക്കാൻ/മാറ്റാൻ
 • കുഴി: ഒരു സെല്ലിൽ കുഴി ചേർക്കാൻ/മാറ്റാൻ
 • പന്ത്: പന്തിന്റെ ആരംഭ സ്ഥാനം ക്രമീകരിക്കാൻ
 • വാതിൽ: വാതിലിന്റെ സ്ഥാനം ക്രമീകരിക്കാൻ
 • കോണ്ടാക്ട്: ഒരു കോണ്ടാക്ട് ബട്ടൺ ചേർക്കാൻ/മാറ്റാൻ. സ്പിൻ ബോക്സ് ഉപയോഗിച്ച് കോണ്ടാക്ട് ബട്ടണിന്റെ മൂല്യം ക്രമീകരിക്കാം. ഒരു മാപ്പിൽ ഒന്നിലധികം തവണ ഒരേ മൂല്യം ക്രമീകരിക്കാൻ കഴിയില്ല.
ക്ലിക്കു ചെയ്ത സെല്ലിൽ (ക്രോസ് ഒഴികെയുള്ള) എല്ലാ ടൂളുകളും അതതിന്റെ ഉദ്ദിഷ്ടഫലം ടോഗിൾ ചെയ്യും: ഒഴിഞ്ഞ കളത്തിൽ ക്ലിക്കു ചെയ്ത് ഒരു ഇനം വെക്കുകയും, വീണ്ടും അതേ സെല്ലിൽ അതേ ടൂളുകൊണ്ട് ക്ലിക്ക് ചെയ്ത് അത് വീണ്ടും മാറ്റാനും കഴിയും.

എഡിറ്ററിന്റെ വശത്തായുള്ള 'ടെസ്റ്റ്' ബട്ടണിൽ ക്ലിക്കു ചെയ്ത് നിങ്ങൾ മാറ്റം വരുത്തിയിട്ടുള്ള ലവൽ പരിശോധിക്കാം. ഹോം ബട്ടൺ ക്ലിക്ക് ചെയ്തോ കീബോർഡിൽ എസ്കേപ് കീ അല്ലെങ്കിൽ മൊബൈൽ ഉപകരണത്തിൽ ബാക്ക്-ബട്ടൺ അമർത്തിയോ ടെസ്റ്റിങ് മോഡിൽ നിന്നും തിരിച്ചുവരാവുന്നതാണ്.

എഡിറ്ററിൽ നിലവിൽ എഡിറ്റു ചെയ്ത ലവൽ മാറ്റാൻ ബാറിലെ ആരോ ബട്ടൺ ഉപയോഗിക്കാം. എഡിറ്ററിലേക്കു തിരികെ വന്ന് നിലവിലുള്ള ലവൽ എഡിറ്റു ചെയ്യുന്നതു തുടരാനും ആവശ്യമെങ്കിൽ വീണ്ടും അതു പരിശോധിക്കാനും കഴിയും. നിങ്ങളുടെ ലവൽ പൂർത്തിയായി കഴിഞ്ഞ് 'സേവ്' ബട്ടണിൽ ക്ലിക്കു ചെയ്ത് ഒരു ഫയലിലേക്ക് അത് സേവ് ചെയ്യാവുന്നതാണ്.

ഹോം ബട്ടൺ ക്ലിക്ക് ചെയ്തോ കീബോർഡിൽ എസ്കേപ് കീ അല്ലെങ്കിൽ മൊബൈൽ ഉപകരണത്തിൽ ബാക്ക്-ബട്ടൺ അമർത്തിയോ പ്രവർത്തന ക്രമീകരണ വിഭാഗത്തിലേക്ക് തിരിച്ചുവരാവുന്നതാണ്.

അവസാനമായി, നിങ്ങളുടെ ലവൽ സെറ്റ് ലോഡ് ചെയ്യാൻ 'സേവ് ചെയ്തവ ലോഡ് ചെയ്യുക' എന്ന ബട്ടണിൽ ക്ലിക്കു ചെയ്യുക.

കുട്ടി പസിൽ
screenshot baby_tangram icon baby_tangram difficulty level 1

puzzle baby_tangram

 Johnny Jazeix & Timothée Giet

വിവരണം: കുട്ടി പസിൽ കൂട്ടിച്ചേർക്കലാണു ലക്ഷ്യം.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യണം

ലഘുവിവരണം: ഒരു കഷണത്തെ ഡ്രാഗു ചെയ്തു നീക്കാവുന്നതാണ്. ആവശ്യമാണെങ്കിൽ കറക്കാനുള്ള ബട്ടൺ ഉപയോഗിക്കാം. കൂടുതൽ കാഠിന്യമുള്ള ഘട്ടങ്ങൾക്ക് തൻഗ്രാം പ്രവർത്തനം നോക്കൂ.

മാതൃക പോലെ നിർമ്മിക്കൂ
screenshot crane icon crane difficulty level 2

puzzle crane

 Stefan Toncu & Timothée Giet

വിവരണം: ക്രെയിൻ ഉപയോഗിച്ച് മാതൃകയിലേതു പോലെ നിർമ്മിക്കൂ.

മുൻകരുതൽ: മൗസ്/കീബോർഡ് കൈകാര്യം ചെയ്യാനറിയണം.

ലക്ഷ്യം: ചലനാവയവങ്ങളുടെ ഏകോപനം പരിശീലിക്കൽ.

ലഘുവിവരണം: മാതൃകയിലെ സ്ഥാനങ്ങൾക്കു ചേരുന്ന രീതിയിൽ നീലപ്പെട്ടിയിലെ ഇനങ്ങൾ നീക്കുക. ഒരു ഇനം തിരഞ്ഞെടുക്കാൻ അതിൽ ക്ലിക്ക് ചെയ്താൽ മതി. ക്രെയിനിന്റെ അടുത്ത് നാല് ആരോകൾ കാണാം അവ തിരഞ്ഞെടുത്ത ഇനത്തെ നീക്കാൻ ഉപയോഗിക്കാം. മുകളിലേക്ക്/താഴേക്ക്/ഇടത്തേക്ക്/വലത്തേക്ക് സ്വൈപ് ചെയ്തുകൊണ്ടും തിരഞ്ഞെടുത്ത ഇനത്തെ നീക്കാൻ കഴിയും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: തിരഞ്ഞെടുത്ത ഇനത്തെ നീക്കാൻ
 • സ്പെയ്സോ എന്ററോ ടാബോ: അടുത്ത ഇനത്തെ തിരഞ്ഞെടുക്കാൻ

ഇടതോ വലതോ?
screenshot leftright icon leftright difficulty level 2

puzzle leftright

 Bruno Coudoin & Timothée Giet

വിവരണം: ഒരു കൈപ്പത്തി ഇടതാണോ വലതാണോ എന്നു തീരുമാനിക്കൂ.

ലക്ഷ്യം: വ്യത്യസ്ത വീക്ഷണകോണിൽ വലതും ഇടതും കൈപ്പത്തികൾ തിരിച്ചറിയാൻ.

ലഘുവിവരണം: ഒരു കൈപ്പത്തി കാണാം: അത് ഇടതു കൈപ്പത്തി ആണോ വലതു കൈപ്പത്തി ആണോ? കാണിച്ചിരിക്കുന്ന കൈപ്പത്തിയ്ക്കനുസരിച്ച് ഇടതു ബട്ടണിലോ വലതിലോ ക്ലിക്കു ചെയ്യൂ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടത് ആരോ: ഉത്തരം ഇടതു കൈപ്പത്തി
 • വലത് ആരോ: ഉത്തരം വലതു കൈപ്പത്തി

സ്ഫടികപ്പലക പുനർനിർമ്മിക്കാം
screenshot mosaic icon mosaic difficulty level 1

puzzle mosaic

 Bruno Coudoin & Timothée Giet

വിവരണം: തന്നിരിക്കുന്ന ഉദാഹരണത്തിലുള്ളതു പോലെ അതേ സ്ഥാനത്ത് ഇനങ്ങൾ ക്രമീകരിക്കുക.

ലഘുവിവരണം: ആദ്യം, വെക്കേണ്ട ഇനം പട്ടികയിൽ നിന്നും തിരഞ്ഞെടുക്കുക എന്നിട്ട് ഒരു മൊസൈക്കിൽ ക്ലിക്കു ചെയ്ത് ആ ഇനം അവിടെ വെക്കാം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ഒരു വിഭാഗത്തിനകത്ത് നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാനും വെക്കാനും
 • ടാബ്: ഇനങ്ങളുടെ പട്ടികയും സ്ഫടികപ്പലകയും തമ്മിൽ നാവിഗേറ്റു ചെയ്യാൻ

ചിത്രം വരയ്ക്കാം
screenshot redraw icon redraw difficulty level 3

puzzle redraw

 Bruno Coudoin & Timothée Giet

വിവരണം: തന്നിരിക്കുന്ന ചിത്രം അതുപോലെ ഒഴിഞ്ഞ പെട്ടിയിൽ പകർത്തൂ.

ലഘുവിവരണം: ആദ്യം, ടൂൾബാറിൽ നിന്നും ശരിയായ നിറം തിരഞ്ഞെടുക്കുക. എന്നിട്ട് പെട്ടിയിൽ ക്ലിക്ക് ചെയ്ത് വലിച്ചുകൊണ്ട് ചായമടിക്കൂ, ക്ലിക്ക് മാറ്റിയാൽ ചായമടി നിൽക്കും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഒരു നിറം തിരഞ്ഞെടുക്കാൻ
 • ആരോകൾ: പെട്ടിയിൽ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ചായമടിക്കാൻ

ചിത്രത്തെ പ്രതിബിംബിപ്പിക്കുക
screenshot redraw_symmetrical icon redraw_symmetrical difficulty level 4

puzzle redraw_symmetrical

 Bruno Coudoin & Timothée Giet

വിവരണം: തന്നിരിക്കുന്ന ചിത്രം കണ്ണാടിയിൽ കാണുന്നതുപോലോ ഒഴിഞ്ഞ പെട്ടിയിൽ വരയ്ക്കൂ.

ലഘുവിവരണം: ആദ്യം, ടൂൾബാറിൽ നിന്നും ശരിയായ നിറം തിരഞ്ഞെടുക്കുക. എന്നിട്ട് പെട്ടിയിൽ ക്ലിക്ക് ചെയ്ത് വലിച്ചുകൊണ്ട് ചായമടിക്കൂ, ക്ലിക്ക് മാറ്റിയാൽ ചായമടി നിൽക്കും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: ഒരു നിറം തിരഞ്ഞെടുക്കാൻ
 • ആരോകൾ: പെട്ടിയിൽ നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ചായമടിക്കാൻ

തൻഗ്രാം പസിലുകൾ
screenshot tangram icon tangram difficulty level 3

puzzle tangram

 Bruno Coudoin & Timothée Giet

വിവരണം: തന്നിരിക്കുന്ന ആകൃതി ഉണ്ടാക്കലാണ് ഉദ്ദേശ്യം.

മുൻകരുതൽ: മൗസ് കൈകാര്യം ചെയ്യണം

ലക്ഷ്യം: സ്വതന്ത്ര വിശ്വവിജ്ഞാനകോശമായ വിക്കിപീഡിയയിൽ നിന്നും. തൻഗ്രാം (ചൈനീസ്: അക്ഷരാർത്ഥത്തിൽ 'കൗശലത്തിന്റെ ഏഴ് ബോർഡുകൾ') ഒരു ചൈനീസ് പസിൽ ആണ്. തൻഗ്രാം പ്രാചീനമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും 1800-ൽ മാത്രമേ ഇതിന്റെ സാന്നിദ്ധ്യം നിർണയിക്കാൻ സാധിച്ചിട്ടുള്ളൂ. ഇതിൽ താനുകൾ എന്നു വിളിക്കുന്ന ഏഴു കഷണങ്ങളുണ്ട്, ഇവയൊരുമിച്ച് ഒരു സമചതുരത്തിനകത്ത് കൊള്ളിക്കാവുന്നതാണ്. സമചതുരത്തിന്റെ വശം 1 യൂണിറ്റ് ആയി കണക്കാക്കിയാൽ, 7 കഷണങ്ങളിൽ ഉൾപ്പെടുന്നത്:
5 സമപാർശ്വ മട്ട ത്രികോണങ്ങൾ:
- 2 ചെറിയവ (പാദം 1 യൂണിറ്റ്)
- 1 ശരാശരി വലിപ്പമുള്ളവ (പാദം 2-ന്റെ വർഗമൂലം)
- 2 വലിയവ ( പാദം 2 യൂണിറ്റ്)
1 സമചതുരം (വശം 1) പിന്നെ
1 സാമാന്തരികം (വശങ്ങൾ 1-ഉം 2-ന്റെ വർഗമൂലവും)

ലഘുവിവരണം: ഒരു കഷണത്തെ വലിച്ചാൽ അതിനെ ചലിപ്പിക്കാം. ചില ഇനങ്ങൾക്ക് സിമ്മെട്രിക്കൽ ബട്ടൺ പ്രത്യക്ഷപ്പെടും. കറക്കാനുള്ള ബട്ടണിൽ ക്ലിക്കു ചെയ്ത് അതിനെ വലിച്ചുകൊണ്ട് തിരഞ്ഞെടുത്ത കഷണങ്ങൾ കറക്കാം. 'കുട്ടി പസിൽ' എന്ന പ്രവർത്തനം പരിശോധിച്ച് തൻഗ്രാമിനെ നിങ്ങൾക്ക് ലളിതമായി പരിചയപ്പെടാം.

ബ്രായി വിനോദം
screenshot braille_fun icon braille_fun difficulty level 6

reading braille letters braille_fun

 Arkit Vora & Timothée Giet

വിവരണം: ബ്രായി അക്ഷരങ്ങൾ പരിശീലിക്കാം.

മുൻകരുതൽ: ബ്രായി അക്ഷരമാല.

ലഘുവിവരണം: ബാനറിൽ കാണുന്ന അക്ഷരങ്ങൾ ബ്രായി കളത്തിൽ നിർമ്മിക്കൂ. നിങ്ങൾക്കു സഹായം വേണമെങ്കിൽ നീല ബ്രായി കളത്തിൽ ക്ലിക്കു ചെയ്ത് ബ്രായി ചാർട്ട് പരിശോധിക്കാവുന്നതാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • സ്പെയ്സ്: ബ്രായി ചാർട്ട് തുറക്കുകയോ അടയ്ക്കുകയോ ചെയ്യുക

നിറങ്ങൾ
screenshot colors icon colors difficulty level 1

reading color vocabulary colors

 Bruno Coudoin & Timothée Giet

വിവരണം: ശരിയായ നിറത്തിൽ ക്ലിക്ക് ചെയ്യൂ.

മുൻകരുതൽ: നിറങ്ങളെ തിരിച്ചറിയണം.

ലക്ഷ്യം: ഈ പ്രവർത്തനം വിവിധ നിറങ്ങൾ തിരിച്ചറിയാൻ നിങ്ങളെ പഠിപ്പിക്കുന്നു.

ലഘുവിവരണം: ചോദിക്കുന്ന നിറം ശ്രദ്ധിച്ച് അനുയോജ്യമായ താറാവിൽ ക്ലിക്ക് ചെയ്യുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഉത്തരം തിരഞ്ഞെടുക്കാൻ
 • ടാബ്: ചോദ്യം ആവർത്തിക്കാൻ

കൂടുതൽ നിറങ്ങൾ
screenshot advanced_colors icon advanced_colors difficulty level 6

reading colors vocabulary advanced_colors

 Bruno Coudoin & Timothée Giet

വിവരണം: ശരിയായ നിറമുള്ള പൂമ്പാറ്റയെ തിരഞ്ഞെടുക്കുക.

മുൻകരുതൽ: വായിക്കാൻ കഴിയണം.

ലക്ഷ്യം: പതിവായി കാണാത്ത നിറങ്ങളെ തിരിച്ചറിയാൻ പഠിക്കാം.

ലഘുവിവരണം: വിവിധ നിറത്തിലുള്ള നൃത്തമാടുന്ന പൂമ്പാറ്റകളെയും ഒരു ചോദ്യവും നിങ്ങൾക്കു കാണാം. അവയിൽ ശരിയായ പൂമ്പാറ്റയെ കണ്ടുപിടിച്ച് തൊടണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാൻ

അക്ഷരമാല ശ്രേണി
screenshot alphabet-sequence icon alphabet-sequence difficulty level 2

reading letters alphabet-sequence

 Bruno Coudoin & Timothée Giet

വിവരണം: അക്ഷരമാല ക്രമത്തിനനുസരിച്ച് ഹെലികോപ്റ്റർ ചലിപ്പിച്ച് മേഘങ്ങളെ പിടിക്കൂ.

മുൻകരുതൽ: അക്ഷരങ്ങൾ തിരിച്ചറിയണം.

ലക്ഷ്യം: അക്ഷരമാല ക്രമം.

ലഘുവിവരണം: അക്ഷരങ്ങളെ പിടിക്കൂ. കീബോർഡിൽ ആരോ കീ ഉപയോഗിച്ച് ഹെലികോപ്റ്റർ ചലിപ്പിക്കാവുന്നതാണ്. മൗസോ വിരലോ ഉപയോഗിച്ചാണെങ്കിൽ ലക്ഷ്യ സ്ഥാനത്ത് ക്ലിക്ക് ചെയ്യുകയോ തൊടുകയോ ചെയ്യുക. ഏത് അക്ഷരമാണ് പിടിക്കേണ്ടതെന്ന് അറിയുവാൻ, ഒന്നുകിൽ ഓർത്തുവെയ്ക്കുക അല്ലെങ്കിൽ താഴെ വലത്തേ മൂലയിൽ പരിശോധിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: ഹെലികോപ്റ്റർ ചലിപ്പിക്കാൻ

ബ്രായി ലിപി പഠിക്കാം
screenshot braille_alphabets icon braille_alphabets difficulty level 5

reading letters braille braille_alphabets

 Arkit Vora & Timothée Giet

വിവരണം: ബ്രായി ലിപി പഠിച്ച് ഓർത്തുവെയ്ക്കുക.

ലക്ഷ്യം: കുട്ടികളെ ബ്രായി ലിപി പഠിക്കുവാൻ സഹായിക്കുന്നു.

ലഘുവിവരണം: സ്ക്രീനിന് 3 വിഭാഗങ്ങൾ: മാറ്റം വരുത്താവുന്ന ഒരു ബ്രായി കളവും ഏത് ക്യാരക്ടർ നിർമ്മിക്കണമെന്നുള്ള ഒരു നിർദ്ദേശവും മുകളിൽ നിങ്ങൾക്കു സഹായത്തിന് ബ്രായി ക്യാരക്ടറുകളും. ഓരോ ഘട്ടത്തിലും 10 ക്യാരക്ടറുകൾ പഠിപ്പിക്കും. മാറ്റങ്ങൾ വരുത്താവുന്ന ബ്രായി കളത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ക്യാരക്ടർ ഉണ്ടാക്കുക.

നീല ബ്രായി കളത്തിന്റെ ഐക്കണിൽ ക്ലിക്കു ചെയ്ത് ബ്രായി ചാർട്ട് തുറക്കാൻ കഴിയും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ‌: 1 മുതൽ 6 വരെയുള്ള കുത്തുകൾ തിരഞ്ഞെടുക്കുക/തിരഞ്ഞെടുത്തത് മാറ്റുക
 • സ്പെയ്സ്: ബ്രായി ചാർട്ട് തുറക്കുകയോ അടയ്ക്കുകയോ ചെയ്യുക

ചെറിയ അക്ഷരത്തിൽ ക്ലിക്ക് ചെയ്യൂ
screenshot click_on_letter icon click_on_letter difficulty level 2

reading letters click_on_letter

 Holger Kaelberer & Timothée Giet

വിവരണം: പറയുന്ന അക്ഷരം കേട്ട് അതിൽ ക്ലിക്ക് ചെയ്യുക.

മുൻകരുതൽ: ചിത്രങ്ങളുടെ സഹായത്തോടെ അക്ഷരങ്ങൾ തിരിച്ചറിയണം.

ലക്ഷ്യം: അക്ഷരങ്ങളും പേരും തിരിച്ചറിയൽ.

ലഘുവിവരണം: ഒരു അക്ഷരം പറയും. പ്രധാന ഭാഗത്ത് നിന്നും ആ അക്ഷരം കണ്ടെത്തി ക്ലിക്ക് ചെയ്യുക. വായയുടെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ വീണ്ടും അക്ഷരങ്ങൾ കേൾക്കാം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: ഒരിനം തിരഞ്ഞെടുക്കാൻ
 • ടാബ്: ചോദ്യം ആവർത്തിക്കാൻ

വലിയ അക്ഷരത്തിൽ ക്ലിക്ക് ചെയ്യൂ
screenshot click_on_letter_up icon click_on_letter_up difficulty level 2

reading letters click_on_letter_up

 Holger Kaelberer & Timothée Giet

വിവരണം: പറയുന്ന അക്ഷരം കേട്ട് അതിൽ ക്ലിക്ക് ചെയ്യുക.

മുൻകരുതൽ: ചിത്രങ്ങളുടെ സഹായത്തോടെ അക്ഷരങ്ങൾ തിരിച്ചറിയണം.

ലക്ഷ്യം: അക്ഷരങ്ങളും പേരും തിരിച്ചറിയൽ.

ലഘുവിവരണം: ഒരു അക്ഷരം പറയും. പ്രധാന ഭാഗത്ത് നിന്നും ആ അക്ഷരം കണ്ടെത്തി ക്ലിക്ക് ചെയ്യുക. വായയുടെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ വീണ്ടും അക്ഷരങ്ങൾ കേൾക്കാം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: ഒരിനം തിരഞ്ഞെടുക്കാൻ
 • ടാബ്: ചോദ്യം ആവർത്തിക്കാൻ

അക്ഷരങ്ങൾ വരയ്ക്കാം
screenshot drawletters icon drawletters difficulty level 1

reading letters drawletters

 Nitish Chauhan & Timothée Giet

വിവരണം: കുത്തുകൾ യോജിപ്പിച്ച് അക്ഷരങ്ങൾ വരയ്ക്കൂ.

ലക്ഷ്യം: അക്ഷരങ്ങൾ രസകരമായി വരയ്ക്കുന്നതെങ്ങനെ എന്ന് പഠിക്കാൻ.

ലഘുവിവരണം: കുത്തുകൾ ശരിയായ ക്രമത്തിൽ യോജിപ്പിച്ച് അക്ഷരം വരയ്ക്കുക.

അക്ഷരവലിപ്പം ഓർക്കാം
screenshot memory-case-association icon memory-case-association difficulty level 2

reading letters memory-case-association

 Aman Kumar Gupta & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരേ അക്ഷരത്തിന്റെ വലിയക്ഷരവും ചെറിയക്ഷരവും കണ്ടെത്തൂ.

മുൻകരുതൽ: ഇംഗ്ലീഷ് അക്ഷരമാല അറിയണം.

ലക്ഷ്യം: ചെറുതും വലുതും അക്ഷരങ്ങൾ പഠിക്കാൻ, ഓർമ്മ.

ലഘുവിവരണം: ഓരോ കാർഡും ഒരു അക്ഷരം, ചെറിയക്ഷരമോ വലിയക്ഷരമോ, ഒളിപ്പിച്ചിട്ടുണ്ട്. ഒരേ അക്ഷരത്തിന്റെ ചെറിയക്ഷരവും വലിയക്ഷരവും നിങ്ങൾ ജോടികളാക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

അക്ഷരവലിപ്പം ഓർക്കാം (ടക്സിനെതിരെ)
screenshot memory-case-association-tux icon memory-case-association-tux difficulty level 2

reading letters memory-case-association-tux

 Aman Kumar Gupta & Timothée Giet

വിവരണം: കാർഡുകൾ തിരിച്ചിട്ട് ഒരേ അക്ഷരത്തിന്റെ വലിയക്ഷരവും ചെറിയക്ഷരവും കണ്ടെത്തൂ, ടക്സിനെതിരെയാണ് കളി.

മുൻകരുതൽ: ഇംഗ്ലീഷ് അക്ഷരമാല അറിയണം.

ലക്ഷ്യം: ചെറുതും വലുതും അക്ഷരങ്ങൾ പഠിക്കാൻ, ഓർമ്മ.

ലഘുവിവരണം: ഓരോ കാർഡും ഒരു അക്ഷരം, ചെറിയക്ഷരമോ വലിയക്ഷരമോ, ഒളിപ്പിച്ചിട്ടുണ്ട്. ഒരേ അക്ഷരത്തിന്റെ ചെറിയക്ഷരവും വലിയക്ഷരവും നിങ്ങൾ ജോടികളാക്കണം.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുത്ത കാർഡ് തിരിച്ചിടാൻ

ജോടിയാക്കാവുന്ന ഇനങ്ങൾ
screenshot babymatch icon babymatch difficulty level 1

reading vocabulary babymatch

 Pulkit Gupta & Timothée Giet

വിവരണം: ജോടികൾ ആക്കുവാൻ സാധനങ്ങളെ വലിച്ചു താഴെയിടൂ.

മുൻകരുതൽ: സംസ്കാരത്തെ സംബന്ധിക്കുന്ന അറിവുകൾ.

ലക്ഷ്യം: ചലന ഏകോപനം. ആശയപരമായി ജോടിയാക്കൽ.

ലഘുവിവരണം: പ്രധാനഭാഗത്ത് ഒരു കൂട്ടം വസ്തുക്കൾ കാണാം. അരികിലുള്ള പെട്ടിയിൽ മറ്റൊരു കൂട്ടം വസ്തുക്കൾ കാണാം. അതിലെ ഓരോ വസ്തുവിനെയും പ്രധാനഭാഗത്തുള്ള ഓരു വസ്തുവുമായി യുക്തിപരമായി യോജിപ്പിക്കാവുന്നതാണ്. അരികിലെ പെട്ടിയിലുള്ള ഓരോ വസ്തുവിനെയും പ്രധാനഭാഗത്തെ ശരിയായ സ്ഥലത്തേക്ക് വലിച്ചിടൂ.

തരംതിരിക്കാം
screenshot categorization icon categorization difficulty level 4

reading vocabulary categorization

 Divyam Madaan & Timothée Giet

വിവരണം: ചിത്രങ്ങളെ ശരിയായതും അല്ലാത്തതുമായ കൂട്ടങ്ങളാക്കി തരംതിരിക്കൂ.

മുൻകരുതൽ: മൗസ് കൊണ്ടോ ടച്ച്‌സ്ക്രീനു കൊണ്ടോ ഇനങ്ങളെ വലിക്കാവുന്നതാണ്.

ലക്ഷ്യം: ആശയപരമായി ചിന്തിക്കാനുള്ള കഴിവ് വളർത്താനും അറിവ് വർദ്ധിപ്പിക്കാനും.

ലഘുവിവരണം: നിർദ്ദേശങ്ങൾ പരിശോധിച്ച് അതിൽ പറഞ്ഞതുപോലെ ഇനങ്ങളെ വലിച്ചിടുക.

പദസമ്പത്ത് വളർത്തൂ
screenshot lang icon lang difficulty level 4

reading vocabulary lang

 siddhesh suthar & Timothée Giet

വിവരണം: ഭാഷ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കൂ.

മുൻകരുതൽ: വായന.

ലക്ഷ്യം: പ്രാദേശിക ഭാഷയിലോ വിദേശ ഭാഷയിലേ പദസമ്പത്ത് വളർത്തൂ.

ലഘുവിവരണം: ഒരു കൂട്ടം വാക്കുകൾ പരിശോധിക്കൂ. ഒരു ശബ്ദം, ഒരു വാക്ക്, ഒരു ചിത്രം എന്ന രീതിയിൽ ആണ് ഓരോ വാക്കും കൊടുത്തിരിക്കുന്നത്.
ഇതു ചെയ്തുകഴിഞ്ഞാൽ, ശബ്ദവും ചിത്രവും തന്ന് അതിൽ നിന്നും വാക്ക് തിരിച്ചറിയാനുള്ള ഒരു പ്രവർത്തനം ഉണ്ടാകും, പിന്നെ ശബ്ദത്തിൽ നിന്നു മാത്രം, അതും കഴിഞ്ഞ് വാക്ക് ടൈപ്പു ചെയ്യാനുള്ള പ്രവർത്തനം.

കോൺഫിഗറേഷനിൽ നിന്നും നിങ്ങൾക്കു പഠിക്കേണ്ട ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: പട്ടികയിൽ നിന്നും ഒരിനം തിരഞ്ഞെടുക്കാൻ
 • എന്റർ: ഒകെ ബട്ടൺ ഉള്ളപ്പോൾ നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കാൻ
 • ടാബ്: വാക്ക് ആവർത്തിക്കാൻ

നന്ദി: ചിത്രങ്ങളും ശബ്ദങ്ങളും ആർട്ട്4ആപ്സ് പ്രൊജക്റ്റിൽ നിന്നുമാണ്: https://www.art4apps.org/.

ചിത്രത്തിന്റെ പേര്
screenshot imagename icon imagename difficulty level 3

reading words imagename

 Pulkit Gupta & Timothée Giet

വിവരണം: ഓരോ ഇനവും അതിന്റെ പേരിനു മുകളിലായി വലിച്ചു വെക്കൂ.

മുൻകരുതൽ: വായന.

ലക്ഷ്യം: പദസമ്പത്തും വായനയും.

ലഘുവിവരണം: അരികിലുള്ള ഓരോ ചിത്രവും പ്രധാന ഭാഗത്ത് അതിനു യോജിച്ച പേരിലേക്ക് വലിച്ചു വെക്കുക. ഒകെ ബട്ടണിൽ ക്ലിക്കു ചെയ്ത് നിങ്ങളുടെ ഉത്തരം പരിശോധിക്കാം.

ഏതു വാക്കിലെ അക്ഷരം
screenshot letter-in-word icon letter-in-word difficulty level 2

reading words letter-in-word

 Akshat Tandon & Timothée Giet

വിവരണം: ഒരു അക്ഷരം കാണിക്കും. തന്നിരിക്കുന്ന വാക്കുകളിൽ ആ അക്ഷരമുള്ള വാക്കോ വാക്കുകളോ നിങ്ങൾ കണ്ടെത്തണം.

മുൻകരുതൽ: അക്ഷരവിന്യാസം, അക്ഷരം എന്നിവ തിരിച്ചറിയണം.

ലക്ഷ്യം: തന്നിരിക്കുന്ന അക്ഷരമുള്ള എല്ലാ വാക്കുകളും തിരഞ്ഞെടുക്കൂ.

ലഘുവിവരണം: വിമാനത്തോട് ബന്ധിപ്പിച്ചിരിക്കുന്ന കൊടിയിൽ ഒരു അക്ഷരം കാണാം. തന്നിരിക്കുന്ന വാക്കുകളുടെ പട്ടികയിൽ, ആ അക്ഷരമുള്ള വാക്കുകൾ തിരഞ്ഞെടുത്ത് ഒകെ ബട്ടൺ അമർത്തുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സ്: ഒരിനം തിരഞ്ഞെടുക്കാൻ
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

വിട്ടുപോയ അക്ഷരം
screenshot missing-letter icon missing-letter difficulty level 2

reading words missing-letter

 Amit Tomar & Timothée Giet

വിവരണം: വാക്കു പൂർത്തിയാക്കാനായി വിട്ടുപോയ അക്ഷരം കണ്ടെത്തൂ.

മുൻകരുതൽ: വാക്ക് വായിക്കണം.

ലക്ഷ്യം: വായിക്കാനുള്ള കഴിവ് പരിശീലിക്കൽ.

ലഘുവിവരണം: പ്രധാനഭാഗത്ത് ഒരു ചിത്രവും അതിനടിയിൽ അപൂർണ്ണമായ ഒരു വാക്കും കാണാം. വിട്ടുപോയ അക്ഷരത്തിൽ ക്ലിക്കു ചെയ്തോ ആ അക്ഷരം നിങ്ങളുടെ കീബോർഡിൽ ടൈപ്പു ചെയ്തോ വാക്കു പൂർത്തിയാക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ടാബ്: വാക്ക് ആവർത്തിക്കാൻ

തിരശ്ചീനമായി വായിക്കാം
screenshot readingh icon readingh difficulty level 2

reading words readingh

 Johnny Jazeix & Timothée Giet

വിവരണം: വാക്കുകളുടെ പട്ടിക വായിച്ച് തന്നിരിക്കുന്ന വാക്ക് അതിലുണ്ടോ എന്ന് പറയൂ.

മുൻകരുതൽ: വായന.

ലക്ഷ്യം: നിശ്ചിത സമയത്തിനകത്തുള്ള വായന പരിശീലനം.

ലഘുവിവരണം: ബോർഡിൽ ഒരു വാക്ക് കാണിച്ചിരിക്കും. തിരശ്ചീനമായി കാണിച്ചിരിക്കുന്ന ഒരു കൂട്ടം വാക്കുകൾ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും. ഇതിൽ തന്നിരിക്കുന്ന വാക്കുണ്ടായിരുന്നോ?

കുത്തനെ വായിക്കാം
screenshot readingv icon readingv difficulty level 2

reading words readingv

 Johnny Jazeix & Timothée Giet

വിവരണം: വാക്കുകളുടെ കുത്തനെയുള്ള പട്ടിക വായിച്ച് തന്നിരിക്കുന്ന വാക്ക് അതിലുണ്ടോ എന്ന് പറയൂ.

മുൻകരുതൽ: വായന.

ലക്ഷ്യം: നിശ്ചിത സമയത്തിനകത്തുള്ള വായന പരിശീലനം.

ലഘുവിവരണം: ബോർഡിൽ ഒരു വാക്ക് കാണിച്ചിരിക്കും. കുത്തനെ കാണിച്ചിരിക്കുന്ന ഒരു കൂട്ടം വാക്കുകൾ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും. ഇതിൽ തന്നിരിക്കുന്ന വാക്കുണ്ടായിരുന്നോ?

അനലോഗ് വൈദ്യുതി
screenshot analog_electricity icon analog_electricity difficulty level 6

sciences experiment analog_electricity

 Aiswarya Kaitheri Kandoth & Timothée Giet

വിവരണം: അനലോഗ് വൈദ്യുതി സ്കീമ നിർമ്മിച്ച് സിമുലേറ്റ് ചെയ്യൂ.

മുൻകരുതൽ: വൈദ്യുതി എന്ന ആശയത്തെ കുറിച്ചുള്ള അടിസ്ഥാന ധാരണ ആവശ്യമാണ്.

ലക്ഷ്യം: തത്സമയ സിമുലേഷൻ ഉപയോഗിച്ച് അനലോഗ് വൈദ്യുതി സ്കീമ നിർമ്മിക്കുക.

ലഘുവിവരണം: വൈദ്യുത കമ്പോണന്റുകൾ സെലക്ടറിൽ നിന്നും ഡ്രാഗു ചെയ്ത് വർക്കിങ് ഏരിയയിലേക്കു വെക്കാവുന്നതാണ്. വർക്കിങ് ഏരിയയിൽ കമ്പോണന്റുകൾ ചലിപ്പിക്കാൻ ഡ്രാഗു ചെയ്താൽ മതി. ഒരു കമ്പോണന്റൊ വയറൊ ഡിലീറ്റു ചെയ്യാൻ, കമ്പോണന്റ് സെലക്ടറിന്റെ മുകൾ ഭാഗത്തുള്ള ഡിലീറ്റ് ബട്ടൺ തിരഞ്ഞെടുത്ത്, ആവശ്യമായ കമ്പോണന്റൊ വയറൊ തിരഞ്ഞെടുക്കുക. ഒരു കമ്പോണന്റിൽ ക്ലിക്കു ചെയ്ത് റൊട്ടേറ്റ് ബട്ടണിൽ ക്ലിക്കു ചെയ്താൽ അതിനെ തിരിക്കുകയും ഇൻഫൊ ബട്ടണിൽ ക്ലിക്കു ചെയ്താൽ അതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും ചെയ്യും. സ്വിച്ചിൽ ക്ലിക്കു ചെയ്താൽ അതു തുറക്കുകയും അടക്കുകയും ചെയ്യാം. സ്ലൈഡർ ഡ്രാഗു ചെയ്തുകൊണ്ട് റിയോസ്റ്റാറ്റിന്റെ മൂല്യത്തിൽ മാറ്റം വരുത്താം. രണ്ടു ടെർമിനലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ, ആദ്യത്തെ ടെർമിനലിൽ ക്ലിക്കു ചെയ്തതിനുശേഷം രണ്ടാമത്തേതിൽ ക്ലിക്കു ചെയ്യുക. ഒരു ടെർമിനൽ ഡീസെലക്ടു ചെയ്യാൻ ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്ത് ക്ലിക്കു ചെയ്യുക. കേടായ ബൾബൊ എൽ.ഇ.ഡി.യൊ നന്നാക്കാൻ, സർക്യൂട്ടിൽ നിന്നും വിച്ഛേദിച്ച ശേഷം അതിൽ ക്ലിക്കു ചെയ്യുക. ഉപയോക്താവിന്റെ ഏതു പ്രവർത്തനവും തത്സമയം സിമുലേഷനിൽ അപ്ഡേറ്റു ചെയ്യപ്പെടും.

നന്ദി: വൈദ്യുത സിമുലേഷൻ എഞ്ചിൻ ഇഡിഎക്സിൽ നിന്നുമാണ്:<https://github.com/edx/edx-platform/blob/master/common/lib/xmodule/xmodule/js/src/capa/schematic.js>.

ബൈനറി ബൾബുകൾ
screenshot binary_bulb icon binary_bulb difficulty level 3

sciences experiment binary_bulb

 Rajat Asthana & Timothée Giet

വിവരണം: ദശാംശ സംഖ്യ വ്യവസ്ഥയിൽ നിന്നും ബൈനറി സംഖ്യ വ്യവസ്ഥയിലേക്കു മാറ്റുന്നതിന്റെ ആശയം പഠിക്കാൻ ഈ പ്രവർത്തനം സഹായിക്കും.

മുൻകരുതൽ: ദശാംശ സംഖ്യ വ്യവസ്ഥ.

ലക്ഷ്യം: ബൈനറി സംഖ്യ വ്യവസ്ഥയെ പരിചയപ്പെടാൻ.

ലഘുവിവരണം: തന്നിരിക്കുന്ന ദശാംശ സംഖ്യയെ ബൈനറിയിൽ കാണിക്കാനായി ശരിയായ ബൾബുകൾ ഓണാക്കുക. ചെയ്തുകഴിഞ്ഞാൽ OK അമർത്തുക.

കനാൽ പൂട്ട് പ്രവർത്തിപ്പിക്കാം
screenshot canal_lock icon canal_lock difficulty level 2

sciences experiment canal_lock

 Bruno Coudoin & Timothée Giet

വിവരണം: ടക്സിന്റെ ബോട്ട് പൂട്ടിലൂടെ കടത്താൻ കഴിയാതെ കുഴഞ്ഞിരിക്കുകയാണ്. ടക്സിനെ സഹായിച്ചുകൊണ്ട് കനാലിന്റെ പൂട്ട് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തൂ.

ലക്ഷ്യം: കനാൽ പൂട്ട് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ.

ലഘുവിവരണം: കനാൽ പൂട്ടിന്റെ ഉത്തരവാദിത്വം നിങ്ങൾക്കാണ്. ടക്സിനു കനാലിലൂടെ ഇരുവശങ്ങളിലേക്കും സ‍ഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ പൂട്ടുകളും ഗേറ്റുകളും ശരിയായ ക്രമത്തിൽ തുറക്കൂ.

ചായ നിറങ്ങൾ ചേർക്കാം
screenshot color_mix icon color_mix difficulty level 4

sciences experiment color color_mix

 Stephane Mankowski & Timothée Giet

വിവരണം: ചായത്തിന്റെ നിറങ്ങൾ തമ്മിൽ കൂട്ടിക്കലർത്താൻ പഠിക്കാം.

ലക്ഷ്യം: പ്രാഥമിക നിറങ്ങൾ ചേർത്ത് തന്നിരിക്കുന്ന നിറം ഉണ്ടാക്കൽ.

ലഘുവിവരണം: പ്രാഥമിക ചായ നിറങ്ങൾ കൂട്ടിക്കലർത്തുമ്പോൾ എന്തു സംഭവിക്കുമെന്ന് ഈ പ്രവർത്തനം പഠിപ്പിക്കുന്നു (കുറയ്ക്കൽ മിശ്രണം).

ചായവും മഷിയും അവയിൽ പതിക്കുന്ന പ്രകാശത്തിന്റെ വിവിധ നിറങ്ങളെ ആഗിരണം ചെയ്യുന്നു. നിങ്ങൾ കാണുന്നതിൽ നിന്നും ആ നിറങ്ങളെ കുറച്ചുകൊണ്ടാണ് ഇതു നടക്കുന്നത്. അതായത് കൂടുതൽ മഷി ചേർക്കുമ്പോൾ, കൂടുതൽ പ്രകാശം വലിച്ചെടുക്കപ്പെടുകയും കിട്ടുന്ന മിശ്രിതത്തിന് കൂടുതൽ കടുത്ത നിറം കാണുകയും ചെയ്യും. മൂന്നു പ്രാഥമിക നിറങ്ങൾ കൊണ്ടുമാത്രം അനവധി പുതിയ നിറങ്ങൾ നിർമ്മിക്കാൻ കഴിയും. ചായങ്ങളുടെ/മഷിയുടെ പ്രാഥമിക നിറങ്ങൾ, സിയാൻ (ഒരു പ്രത്യേകതരം നീല), മജന്ത (ഒരു പ്രത്യേകതരം പിങ്ക്), മഞ്ഞ എന്നിവയാണ്.

ചായ ട്യൂബുകളിലുള്ള സ്ലൈഡർ നീക്കിക്കൊണ്ടോ +, - എന്നീ ബട്ടണുകളിൽ ക്ലിക്കു ചെയ്തു കൊണ്ടോ നിറത്തിനു മാറ്റം വരുത്തുക. എന്നിട്ട് ഒകെ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

പ്രകാശ നിറങ്ങൾ ചേർക്കാം
screenshot color_mix_light icon color_mix_light difficulty level 4

sciences experiment color color_mix_light

 Stephane Mankowski & Timothée Giet

വിവരണം: പ്രകാശത്തിലെ നിറങ്ങൾ കൂട്ടിക്കലർത്തുന്നത് പഠിക്കാം.

ലക്ഷ്യം: പ്രാഥമിക നിറങ്ങൾ ചേർത്ത് തന്നിരിക്കുന്ന നിറം ഉണ്ടാക്കൽ.

ലഘുവിവരണം: പ്രാഥമിക പ്രകാശ നിറങ്ങൾ കൂട്ടിക്കലർത്തുമ്പോൾ എന്തു സംഭവിക്കുമെന്ന് ഈ പ്രവർത്തനം പഠിപ്പിക്കുന്നു (കൂട്ടൽ മിശ്രണം).

പ്രകാശത്തിലെ നിറങ്ങൾ ചേർക്കൽ ചായങ്ങളുടേതിനു നേർവിപരീതമാണ്. കൂടുതൽ പ്രകാശം പതിക്കും തോറും നിറം കട്ടി കുറഞ്ഞു കാണാം. പ്രകാശത്തിലെ പ്രാഥമിക നിറങ്ങൾ ചുവപ്പ്, പച്ച, നീല എന്നിവയാണ്.

ടോർച്ചുകളിലുള്ള സ്ലൈഡർ നീക്കിക്കൊണ്ടോ +, - എന്നീ ബട്ടണുകളിൽ ക്ലിക്കു ചെയ്തു കൊണ്ടോ നിറത്തിനു മാറ്റം വരുത്തുക. എന്നിട്ട് ഒകെ ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

ഡിജിറ്റൽ വൈദ്യുതി
screenshot digital_electricity icon digital_electricity difficulty level 6

sciences experiment digital_electricity

 Pulkit Gupta & Timothée Giet

വിവരണം: ഡിജിറ്റൽ വൈദ്യുതി സ്കീമ നിർമ്മിച്ച് സിമുലേറ്റ് ചെയ്യൂ.

മുൻകരുതൽ: ഡിജിറ്റൽ ഇലക്ട്രോണിക്സെന്ന ആശയത്തെ കുറിച്ചുള്ള അടിസ്ഥാന അറിവ്.

ലക്ഷ്യം: തത്സമയ സിമുലേഷൻ ഉപയോഗിച്ച് ഡിജിറ്റൽ വൈദ്യുതി സ്കീമ നിർമ്മിക്കുക.

ലഘുവിവരണം: വൈദ്യുത കമ്പോണന്റുകൾ സെലക്ടറിൽ നിന്നും ഡ്രാഗു ചെയ്ത് വർക്കിങ് ഏരിയയിലേക്കു വെക്കാവുന്നതാണ്.
 • രണ്ടു ടെർമിനലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ, ആദ്യത്തെ ടെർമിനലിൽ ക്ലിക്കു ചെയ്തതിനുശേഷം രണ്ടാമത്തേതിൽ ക്ലിക്കു ചെയ്യുക.
 • ഉപയോക്താവിന്റെ ഏതു പ്രവർത്തനവും തത്സമയം സിമുലേഷനിൽ അപഡേറ്റു ചെയ്യപ്പെടും.
 • വർക്കിങ് ഏരിയയിൽ കമ്പോണന്റുകൾ ചലിപ്പിക്കാൻ ഡ്രാഗു ചെയ്താൽ മതി.
 • അരികിലുള്ള ബാറിൽ, ടൂൾ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ടൂൾ മെനു തുറക്കാം.
 • ഒരു കമ്പോണന്റൊ വയറൊ ഡിലീറ്റു ചെയ്യാൻ, ടൂൾ മെനുവിൽ നിന്നും ഡിലീറ്റ് ബട്ടൺ (ക്രോസ് ഐക്കൺ) തിരഞ്ഞെടുത്ത്, ഡിലീറ്റു ചെയ്യേണ്ട കമ്പോണന്റിലോ വയറിലോ ക്ലിക്ക് ചെയ്യുക.
 • ഒരു ടെർമിനലോ ഡിലീറ്റ് ടൂളോ ഡീസെലക്ടു ചെയ്യാൻ ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്ത് ക്ലിക്കു ചെയ്യുക.
 • ടൂൾ മെനുവിലെ റൊട്ടേറ്റ് ബട്ടണുകൾ (വട്ടത്തിലുള്ള ആരോ ഐക്കൺ) ഉപയോഗിച്ച് തിരഞ്ഞെടുത്ത കമ്പോണന്റിനെ തിരിക്കാൻ കഴിയും.
 • ടൂൾ മെനുവിലെ ഇൻഫോ ബട്ടൺ ഉപയോഗിച്ച് തിരഞ്ഞെടുത്ത കമ്പോണന്റിന‌െ കുറിച്ചുള്ള വിവരങ്ങൾ വായിക്കാവുന്നതാണ്.
 • +, - എന്നീ കീകൾ ഉപയോഗിച്ചോ ടൂൾ മെനുവിലെ സൂം ബട്ടണുകൾ ഉപയോഗിച്ചോ ടച്ച്‌സ്ക്രീനിൽ പിഞ്ച് ആംഗ്യമുപയോഗിച്ചോ വർക്കിങ് ഏരിയ സൂം ഇൻ ചെയ്യാനും ഔട്ട് ചെയ്യാനും കഴിയും.
 • ഒഴിഞ്ഞ ഒരു സ്ഥലത്ത് ക്ലിക്കു ചെയ്തു വലിച്ചാൽ വർക്കിങ് ഏരിയ ചലിപ്പിക്കാവുന്നതാണ്.
 • സ്വിച്ചിൽ ക്ലിക്കു ചെയ്ത് അതു തുറക്കുകയും അടക്കുകയും ചെയ്യാം.

വളർത്തു മൃഗങ്ങളെ അറിയാം
screenshot explore_farm_animals icon explore_farm_animals difficulty level 2

sciences experiment explore_farm_animals

 Djalil Mesli & Timothée Giet

വിവരണം: വളർത്തു മൃഗങ്ങളെ കുറിച്ചും അവയുണ്ടാക്കുന്ന ശബ്ദങ്ങളും രസകരമായ വസ്തുതകളും പഠിക്കാം.

ലക്ഷ്യം: മൃഗങ്ങളുടെ ശബ്ദങ്ങൾ അവയുടെ പേരും രൂപവുമായി ബന്ധിപ്പിച്ച് പഠിക്കാൻ.

ലഘുവിവരണം: ഈ കളിയിൽ മൂന്നു ഘട്ടങ്ങളുണ്ട്.

ആദ്യ ഘട്ടത്തിൽ, സ്ക്രീനിൽ കാണുന്ന മൃഗങ്ങളെ പരിചയപ്പെടുക. ഒരു മൃഗത്തിൽ ക്ലിക്കു ചെയ്ത് അതിന്റെ പേരെന്തെന്നും അതെന്തു ശബ്ദം ഉണ്ടാക്കുമെന്നും അതിന്റെ രൂപമെന്തെന്നുമൊക്കെ പഠിക്കാം. ഈ വിവരങ്ങളെല്ലാം നന്നായി പഠിച്ചോളൂ, കാരണം ഘട്ടം 2-ലും 3-ലും ഇതു ചോദിക്കും!

രണ്ടാം ഘട്ടത്തിൽ, ഏതെങ്കിലും ഒരു മൃഗത്തിന്റെ ശബ്ദം പ്ലേ ചെയ്യും ഏതു മൃഗമാണ് ഈ ശബ്ദം ഉണ്ടാക്കുന്നതെന്ന് നിങ്ങൾ കണ്ടെത്തണം. എന്നിട്ട് അനുയോജ്യമായ മൃഗത്തിൽ ക്ലിക്കു ചെയ്യുക. മൃഗത്തിന്റെ ശബ്ദം ആവർത്തിച്ചു കേൾക്കാൻ വായയുടെ ഐക്കണിൽ ക്ലിക്കു ചെയ്യുക.

മൂന്നാം ഘട്ടത്തിൽ, ഏതെങ്കിലും ഒരു വാചകം കാണിക്കും അതിനു യോജിക്കുന്ന മൃഗത്തിൽ നിങ്ങൾ ക്ലിക്കു ചെയ്യണം.

ലോക മൃഗങ്ങളെ അറിയാം
screenshot explore_world_animals icon explore_world_animals difficulty level 4

sciences experiment explore_world_animals

 Johnny Jazeix & Timothée Giet

വിവരണം: ലോക മൃഗങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങളും അവയുടെ ഭൂപടത്തിലെ സ്ഥാനവും പഠിക്കാം.

ലക്ഷ്യം: ലോകമെമ്പാടുമുള്ള വിവിധതരം വന്യമൃഗങ്ങളെ കുറിച്ചു പഠിക്കാനും അവ എവിടെയാണ് ജീവിക്കുന്നതെന്ന് ഓർക്കാനും.

ലഘുവിവരണം: ഈ കളിയിൽ രണ്ടു ഘട്ടങ്ങളുണ്ട്.

ആദ്യ ഘട്ടത്തിൽ, സ്ക്രീനിൽ കാണുന്ന ഓരോ മൃഗങ്ങളെയും പരിചയപ്പെടുക. ഓരോ ചോദ്യ ചിഹ്നങ്ങളിലും ക്ലിക്ക് ചെയ്താൽ ഓരോ മൃഗത്തിന്റെയും പേര്, അതിന്റെ രൂപം ഒക്കെ പഠിക്കാം. വിവരങ്ങളെല്ലാം നന്നായി പഠിച്ചോളൂ, കാരണം ഘട്ടം 2-ൽ ഇതു ചോദിക്കും!

രണ്ടാം ഘട്ടത്തിൽ, ഏതെങ്കിലും ഒരു മൃഗത്തിന്റെ പേരു കാണിക്കും ആ മൃഗം ജീവിക്കുന്ന സ്ഥാനത്ത് നിങ്ങൾ ക്ലിക്ക് ചെയ്യണം.

ഗുരുത്വാകർഷണം
screenshot gravity icon gravity difficulty level 3

sciences experiment gravity

 Timothée Giet

വിവരണം: ഗുരുത്വാകർഷണം എന്ന ആശയം പരിചയപ്പെടാം.

ലക്ഷ്യം: ഗ്രഹങ്ങളിൽ ഇടിക്കാതെ ബഹിരാകാശ നിലയം വരെ എത്തിക്കാൻ ബഹിരാകാശ കപ്പലിനെ ചലിപ്പിക്കുക.

ലഘുവിവരണം: ഇടതും വലതും ആരോ കീകൾ ഉപയോഗിച്ചോ മൊബൈൽ ഉപകരണങ്ങളിൽ സ്ക്രീനിലെ ബട്ടണുകൾ ഉപയോഗിച്ചോ ബഹിരാകാശ കപ്പലിനെ ചലിപ്പിക്കൂ. ഗുരുത്വാകർഷണബലം കാണിക്കുന്ന ആരോയുടെ വലിപ്പവും ദിശയും നോക്കി മുൻകൂട്ടി കാണാനും സ്ക്രീനിന്റെ നടുവിൽ തന്നെ നില്ക്കാനും ശ്രമിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടതും വലതും ആരോകൾ: ബഹിരാകാശ കപ്പൽ ചലിപ്പിക്കാൻ

ലാൻഡ് സേഫ്
screenshot land_safe icon land_safe difficulty level 4

sciences experiment land_safe

 Matilda Bernard (Gtk+), Holger Kaelberer (Qt Quick) & Timothée Giet

വിവരണം: ബഹിരാകാശ കപ്പലിനെ പച്ച നിറമുള്ള നിർത്താനുള്ള ഭാഗത്തേക്ക് പറത്തൂ.

ലക്ഷ്യം: ഗുരുത്വാകർഷണം മൂലമുള്ള ത്വരണം മനസ്സിലാക്കാൻ.

ലഘുവിവരണം: ബഹിരാകാശ കപ്പലിന് അനുഭവപ്പെടുന്ന ത്വരണം ഗ്രഹത്തിന്റെ പിണ്ഡത്തിന് നേർ അനുപാതത്തിലും ഗ്രഹത്തിന്റെ കേന്ദ്രത്തിൽ നിന്നുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലുമായിരിക്കും. അതായത്, എല്ലാ ഗ്രഹങ്ങളും ത്വരണത്തിൽ വ്യത്യാസമുണ്ടാക്കുകയും ബഹിരാകാശ കപ്പൽ ഗ്രഹത്തോട് അടുക്കുന്തോറും ത്വരണം കൂടുകയും ചെയ്യും.

ആദ്യ ഘട്ടങ്ങളിൽ, തള്ളൽ ബലം (ത്രസ്റ്റ്) നിയന്ത്രിക്കുവാൻ മുകളിലേക്കുള്ള/താഴേക്കുള്ള ആരോകളും ദിശ നിയന്ത്രിക്കുവാൻ വലത്/ഇടത് ആരോകളും ഉപയോഗിക്കുക. ടച്ച് സ്ക്രീനുകളിൽ സ്ക്രീനിലെ ബട്ടണുകൾ ഉപയോഗിച്ച് റോക്കറ്റ് നിയന്ത്രിക്കാവുന്നതാണ്.

പിന്നീടുള്ള ഘട്ടങ്ങളിൽ, വലത്/ഇടത് ആരോകൾ ഉപയോഗിച്ച് ബഹിരാകാശ കപ്പലിനെ നിങ്ങൾക്കു കറക്കാൻ കഴിയും. ബഹിരാകാശ കപ്പലിനെ കറക്കി മുകളിലേക്കുള്ള/താഴേക്കുള്ള ആരോകൾ ഉപയോഗിച്ച് ലംബമല്ലാത്ത ദിശയിൽ ത്വരണം നല്കാവുന്നതാണ്.

നിർത്താനുള്ളയിടം പച്ച നിറമാണെങ്കിൽ നിങ്ങളുടെ വേഗത സുരക്ഷിതമായി താഴെയിറങ്ങാൻ യോജിച്ചതാണ്.

വലത്തേ അരികിലുള്ള ത്വരണമാപി ഗുരുത്വാകർഷണബലം ഉൾപ്പെടെയുള്ള നിങ്ങളുടെ റോക്കറ്റിന്റെ ആകെ ലംബ ത്വരണം കാണിക്കുന്നു. ത്വരണമാപിയുടെ മുകളിലെ പച്ച ഭാഗത്ത് നിങ്ങളുടെ ത്വരണം ഗുരുത്വാകർഷണബലത്തേക്കാൾ കൂടുതലാണ്, താഴെയുള്ള ചുവന്ന പ്രദേശത്ത് ഇതിലും കുറവാണ്, മഞ്ഞ മധ്യഭാഗത്തുള്ള നീല വരയിൽ രണ്ട് ബലങ്ങളും പരസ്പരം ഇല്ലാതാക്കുന്നു.

കീബോർഡ് നിയന്ത്രണങ്ങൾ:
 • മുകളിലേക്കും താഴേക്കുമുള്ള ആരോ: പുറകിലെ എഞ്ചിന്റെ തള്ളൽ ബലം നിയന്ത്രിക്കാൻ
 • ഇടതും വലതും ആരോകൾ: ആദ്യ ഘട്ടങ്ങളിൽ, വശങ്ങളിലേക്കു നീക്കാൻ; പിന്നീടുള്ള ഘട്ടങ്ങളിൽ, ബഹിരാകാശ കപ്പലിനെ കറക്കാൻ

പുനസ്ഥാപിക്കാവുന്ന ഊർജം
screenshot renewable_energy icon renewable_energy difficulty level 4

sciences experiment renewable_energy

 Sagar Chand Agarwal & Timothée Giet

വിവരണം: മീൻ പിടുത്തം കഴിഞ്ഞ് ടക്സ് വഞ്ചിയിൽ തിരിച്ചെത്തി. അവന് വീട്ടിൽ വെളിച്ചം കിട്ടുവാനായി വൈദ്യുത വിതരണ സംവിധാനം പ്രവർത്തിപ്പിക്കൂ.

ലക്ഷ്യം: പുനസ്ഥാപിക്കാവുന്ന ഊർജം ഉപയോഗിച്ചുള്ള വൈദ്യുത സംവിധാനത്തെ കുറിച്ച് പഠിക്കാൻ.

ലഘുവിവരണം: വൈദ്യുത സംവിധാനം പുനസ്ഥാപിക്കുവാൻ സൂര്യൻ, മേഘം, അണക്കെട്ട്, സോളാർ നിര, കാറ്റാടിപ്പാടം, ട്രാൻസ്ഫോമറുകൾ എന്നീ വ്യത്യസ്ത ഘടകങ്ങളിൽ ക്ലിക്ക് ചെയ്യൂ. സംവിധാനം പ്രവർത്തന സജ്ജമായാൽ ടക്സ് വീട്ടിലെത്തുമ്പോൾ, ലൈറ്റിന്റെ സ്വിച്ച് അമർത്തുക. ജയിക്കുവാനായി, എല്ലാ ഉല്പാദനമാർഗങ്ങളും സജ്ജമായിരിക്കുമ്പോൾ എല്ലാ ഉപഭോക്താക്കളുടെയും സ്വിച്ച് ഓൺ ആക്കണം.

നന്ദി: സ്റ്റെഫാൻ കബാരൊ വരച്ച ചിത്രം

സൗരയൂഥം
screenshot solar_system icon solar_system difficulty level 5

sciences experiment solar_system

 Aman Kumar Gupta & Timothée Giet

വിവരണം: തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് 100% ശരിയായ ഉത്തരം കണ്ടെത്തൂ.

ലക്ഷ്യം: സൗരയൂഥത്തെ കുറിച്ചുള്ള വിവരങ്ങൾ പഠിക്കാം. നിങ്ങൾക്ക് ജ്യോതിശാസ്ത്രത്തെ കുറിച്ച് കൂടുതൽ പഠിക്കണമെങ്കിൽ, കെസ്റ്റാർസ് (https://edu.kde.org/kstars/) ഡൗൺലോഡ് ചെയ്ത് ശ്രമിക്കൂ അല്ലെങ്കിൽ സ്റ്റെല്ലേറിയം (https://stellarium.org/). ഇവ രണ്ടും സ്വതന്ത്ര ജ്യോതിശാസ്ത്ര സോഫ്റ്റ്‍വെയറുകൾ ആണ്.

ലഘുവിവരണം: ഒരു ഗ്രഹത്തിലോ സൂര്യനിലോ ക്ലിക്ക് ചെയ്ത് ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ. ഓരോ ചോദ്യത്തിലും 4 ഓപ്ഷനുകൾ ഉണ്ട്. അതിൽ ഒന്ന് 100% ശരിയാണ്. കൃത്യത കാണിക്കുന്ന മീറ്ററിൽ 100% കിട്ടുന്നതുവരെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ശ്രമിക്കൂ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: തിരഞ്ഞെടുക്കാൻ
 • എസ്കേപ്: മുമ്പത്തെ സ്ക്രീനിലേക്കു പോകാൻ
 • ടാബ്: സൂചന കാണാൻ (സൂചനയുടെ ഐക്കൺ ലഭ്യമാണെങ്കിൽ മാത്രം)

അന്തർവാഹിനിയ്ക്ക് വഴി കാട്ടൂ
screenshot submarine icon submarine difficulty level 5

sciences experiment submarine

 Rudra Nil Basu & Timothée Giet

വിവരണം: അവസാനത്തെ പോയിന്റ് വരെ അന്തർവാഹിനിയെ ഓടിക്കൂ.

മുൻകരുതൽ: മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യലും ചലിപ്പിക്കലും, ഭൗതികശാസ്ത്ര അടിസ്ഥാനങ്ങൾ.

ലക്ഷ്യം: അന്തർവാഹിനിയെ നിയന്ത്രിക്കുന്നതെങ്ങനെയെന്ന് പഠിക്കാം.

ലഘുവിവരണം: അവസാനം വരെ എത്താൻ അന്തർവാഹിനിയുടെ വിവിധ ഭാഗങ്ങൾ നിയന്ത്രിക്കുക (എഞ്ചിൻ, ബാലസ്റ്റ് ടാങ്ക്, ഡൈവിങ് പ്രതലം എന്നിവ).

കീബോർഡ് നിയന്ത്രണങ്ങൾ:
എഞ്ചിൻ
 • D അല്ലെങ്കിൽ വലത് ആരോ: പ്രവേഗം കൂട്ടാൻ
 • A അല്ലെങ്കിൽ ഇടത് ആരോ: പ്രവേഗം കുറയ്ക്കാൻ
ബാലസ്റ്റ് ടാങ്കുകൾ
 • W അല്ലെങ്കിൽ മുകളിലേക്കുള്ള ആരോ: മധ്യ ബാലസ്റ്റ് ടാങ്ക് നിറയ്ക്കുന്നതു നിയന്ത്രിക്കാൻ
 • S അല്ലെങ്കിൽ താഴേക്കുള്ള ആരോ: മധ്യ ബാലസ്റ്റ് ടാങ്കിൽ നിന്നുള്ള ഒഴുക്കു നിയന്ത്രിക്കാൻ
 • R: ഇടതു ബാലസ്റ്റ് ടാങ്ക് നിറയ്ക്കുന്നത് നിയന്ത്രിക്കാൻ
 • R: ഇടതു ബാലസ്റ്റ് ടാങ്കിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കാൻ
 • T: വലതു ബാലസ്റ്റ് ടാങ്ക് നിറയ്ക്കുന്നത് നിയന്ത്രിക്കാൻ
 • G: വലതു ബാലസ്റ്റ് ടാങ്കിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കാൻ
ഡൈവിങ് പ്രതലങ്ങൾ
 • +: ഡൈവിങ് പ്രതല കോൺ കൂട്ടാൻ
 • -: ഡൈവിങ് പ്രതല കോൺ കുറയ്ക്കാൻ

ജലചക്രം
screenshot watercycle icon watercycle difficulty level 3

sciences experiment watercycle

 Sagar Chand Agarwal & Timothée Giet

വിവരണം: ടക്സ് മീൻപിടുത്തം കഴിഞ്ഞ് വഞ്ചിയിൽ തിരിച്ചെത്തിയിരിക്കുന്നു. അവന് കുളിക്കാനായി ജല വിതരണ സംവിധാനം പ്രവർത്തിപ്പിക്കൂ.

ലക്ഷ്യം: ജലചക്രം പഠിക്കാൻ.

ലഘുവിവരണം: ജല സംവിധാനം പുനസജ്ജീകരിക്കാനായി വിവിധ ഘട്ടങ്ങളിൽ ക്ലിക്ക് ചെയ്യൂ: സൂര്യൻ, മേഘം, പമ്പു ചെയ്യുന്ന സ്ഥലം, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിങ്ങനെ. ഈ സംവിധാനം പ്രവർത്തനസജ്ജമായതിനു ശേഷം ടക്സിനു വേണ്ടി അവന്റെ ഷവറിന്റെ സ്വിച്ച് അമർത്തുക.

നന്ദി: ചിത്രം വരച്ചത് സ്റ്റെഫാൻ കബാരൊ.

പ്രദേശം കണ്ടെത്തൂ
screenshot geo-country icon geo-country difficulty level 2

sciences geography geo-country

 Pulkit Gupta & Timothée Giet

വിവരണം: പ്രദേശങ്ങളെ വലിച്ചിട്ട് രാജ്യത്തിന്റെ ഭൂപടങ്ങൾ പൂർത്തിയാക്കൂ.

ലഘുവിവരണം: രാജ്യത്തിലെ വിവിധ പ്രദേശങ്ങളെ ശരിയായ സ്ഥലങ്ങളിൽ വലിച്ചിട്ട് ഭൂപടം പൂർത്തിയാക്കൂ.

രാജ്യങ്ങൾ കണ്ടെത്തൂ
screenshot geography icon geography difficulty level 2

sciences geography geography

 Pulkit Gupta & Timothée Giet

വിവരണം: ഇനങ്ങളെ വലിച്ചിട്ട് ഭൂപടം പൂർത്തിയാക്കൂ.

ലഘുവിവരണം: ഭൂപട കഷണങ്ങളെ ശരിയായ സ്ഥലങ്ങളിൽ വലിച്ചിട്ട് ഭൂപടം പൂർത്തിയാക്കൂ.

ക്രോണോസ്
screenshot chronos icon chronos difficulty level 1

sciences history chronos

 Pulkit Gupta & Timothée Giet

വിവരണം: കഥ ക്രമീകരിക്കുവാനായി ഇനങ്ങളെ വലിച്ചിടുക.

മുൻകരുതൽ: ഒരു ചെറുകഥ പറയാൻ കഴിയണം.

ലക്ഷ്യം: ചിത്രങ്ങളെ തരംതിരിച്ച് കഥ പറയത്തക്കവണ്ണം ക്രമീകരിക്കുക.

ലഘുവിവരണം: അരികിലുള്ള ചിത്രങ്ങൾ എടുത്ത് ശരിയായ ക്രമത്തിൽ കുത്തുകളിൽ വെക്കൂ. എന്നിട്ട് ഒകെ ബട്ടണിൽ ക്ലിക്കു ചെയ്ത് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

നന്ദി: ചന്ദ്രന്റെ ഫോട്ടോയുടെ പകർപ്പവകാശം നാസയ്ക്ക് (NASA) ആണ്. ബഹിരാകാശത്തിന്റെ ശബ്ദം ജിപിഎൽ അനുമതിപത്രത്തിൽ പുറത്തിറക്കിയിട്ടുള്ള ടക്സ് പെയിന്റിൽ നിന്നും വേഗസ്ട്രൈക്കിൽ നിന്നുമാണ്. ഗതാഗതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പകർപ്പവകാശം ഫ്രാങ്ക് ദൂസെയ്ക്കാണ്. ഗതാഗതവുമായി ബന്ധപ്പെട്ട തീയതികൾ <http://www.wikipedia.org> എന്നതിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ്.

കുടുംബം
screenshot family icon family difficulty level 2

sciences history family

 Rajdeep Kaur & Timothée Giet

വിവരണം: ഈ കുടുംബാംഗത്തെ നിങ്ങൾ വിളിക്കേണ്ട പേര് തിരഞ്ഞെടുക്കൂ.

മുൻകരുതൽ: വായിക്കാനുള്ള കഴിവ്.

ലക്ഷ്യം: പാശ്ചാത്യ സമൂഹത്തിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന നേർവംശപരമ്പര വ്യവസ്ഥയിൽ കുടുംബത്തിലെ ബന്ധങ്ങൾ പഠിക്കാൻ.

ലഘുവിവരണം: ഒരു കുടുംബ വൃക്ഷം കാണിച്ചിരിക്കുന്നു.
ബന്ധങ്ങൾ കാണിക്കാൻ, വൃത്തങ്ങളെ രേഖകൾ കൊണ്ടു യോജിപ്പിച്ചിരിക്കുന്നു. വിവാഹിതരായ ജോടികളെ സൂചിപ്പിക്കാൻ ബന്ധിപ്പിക്കുന്ന രേഖയിൽ ഒരു മോതിരമുണ്ട്.
വെള്ള വട്ടത്തിൽ നിങ്ങളാണ്. ഓറഞ്ച് വട്ടത്തിലെ ആളെ നിങ്ങൾ എന്തു വിളിക്കണമെന്ന് തിരഞ്ഞെടുക്കൂ.

ബന്ധുക്കളെ കാണിക്കൂ
screenshot family_find_relative icon family_find_relative difficulty level 2

sciences history family_find_relative

 Rudra Nil Basu & Timothée Giet

വിവരണം: തന്നിരിക്കുന്ന ബന്ധത്തിനു യോജിച്ച ജോടിയിൽ ക്ലിക്കു ചെയ്യുക.

മുൻകരുതൽ: വായനയും മൗസ് കൊണ്ട് ചലിപ്പിക്കലും ക്ലിക്കുചെയ്യലും.

ലക്ഷ്യം: പാശ്ചാത്യ സമൂഹത്തിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന നേർവംശപരമ്പര വ്യവസ്ഥയിൽ കുടുംബത്തിലെ ബന്ധങ്ങൾ പഠിക്കാൻ.

ലഘുവിവരണം: കുറച്ച് നിർദ്ദേശങ്ങളോടു കൂടി കുടുംബ വൃക്ഷം തന്നിരിക്കുന്നു.
ബന്ധങ്ങൾ കാണിക്കാൻ വൃത്തങ്ങളെ രേഖകൾ കൊണ്ടു യോജിപ്പിച്ചിരിക്കുന്നു. വിവാഹിതരായ ജോടികളെ സൂചിപ്പിക്കാൻ ബന്ധിപ്പിക്കുന്ന രേഖയിൽ ഒരു മോതിരമുണ്ട്.
തന്നിരിക്കുന്ന ബന്ധമുള്ള ഒരു ജോടി കുടുംബാംഗങ്ങളിൽ ക്ലിക്ക് ചെയ്യൂ.

ലൂയി ബ്രായിയുടെ ചരിത്രം
screenshot louis-braille icon louis-braille difficulty level 4

sciences history louis-braille

 Arkit Vora & Timothée Giet

വിവരണം: ബ്രായി ലിപിയുടെ ഉപജ്ഞാതാവുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ പഠിക്കൂ.

ലഘുവിവരണം: ലൂയി ബ്രായിയുടെ ചരിത്രം, അദ്ദേഹത്തിന്റെ ജീവചരിത്രം, ബ്രായി ലിപിയുടെ കണ്ടുപിടിത്തം എന്നിവ വായിക്കൂ. കഥയുടെ താളുകളിലൂടെ നീങ്ങാനായി മുൻപുള്ളത്, അടുത്തത് എന്നീ ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക. അവസാനം, ഈ ശ്രേണിയെ കാലക്രമേണ അടുക്കൂ.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ആരോകൾ: നാവിഗേറ്റു ചെയ്യാൻ
 • സ്പെയ്സോ എന്ററോ: ഒരിനം തിരഞ്ഞെടുക്കാനും സ്ഥാനം മാറ്റാനും

നന്ദി: ലൂയി ബ്രായി വീഡിയോ: <https://www.youtube.com/watch?v=9bdfC2j_4x4>

റോമൻ അക്കങ്ങൾ
screenshot roman_numerals icon roman_numerals difficulty level 4

sciences history roman_numerals

 Bruno Coudoin & Timothée Giet

വിവരണം:

ലക്ഷ്യം: റോമൻ അക്കങ്ങൾ എങ്ങനെ വായിക്കാമെന്നും അറബി അക്കത്തിലേക്കും തിരിച്ചും എങ്ങനെ മാറ്റാമെന്നും പഠിക്കാം.

ലഘുവിവരണം: പുരാതന റോമിൽ ഉത്ഭവിച്ചതും യൂറോപ്പിലുടനീളം മധ്യകാലഘട്ടത്തിന്റെ അവസാനം വരെ സംഖ്യകൾ എഴുതാനായി പതിവായി ഉപയോഗിച്ചിരുന്നതുമായ സംഖ്യസമ്പ്രദായമാണ് റോമൻ സംഖ്യകൾ. ലാറ്റിൻ അക്ഷരമാലയിലെ അക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് ഈ സമ്പ്രദായത്തിൽ സംഖ്യകൾ പ്രതിനിധാനം ചെയ്യുന്നത്.
റോമൻ അക്കങ്ങൾ വായിക്കാനുള്ള നിയമങ്ങൾ പഠിച്ച് അവയെ അറബി അക്കങ്ങളിലേക്കും തിരിച്ചും മാറ്റാൻ പരിശീലിക്കുക. ഒകെ ബട്ടണിൽ ക്ലിക്കു ചെയ്ത് നിങ്ങളുടെ ഉത്തരം സ്ഥിരീകരിക്കുക.

കീബോർഡ് നിയന്ത്രണങ്ങൾ:
 • അക്കങ്ങൾ: അറബി അക്കങ്ങൾ ടൈപ്പ് ചെയ്യാൻ
 • അക്ഷരങ്ങൾ: റോമൻ അക്കങ്ങൾ ടൈപ്പ് ചെയ്യാൻ (I, V, X, L, C, D, M എന്നിവകൊണ്ട്)
 • എന്റർ: ഉത്തരം സ്ഥിരീകരിക്കാൻ

നാലെണ്ണം അണിനിരത്താം (ടക്സിനെതിരെ)
screenshot align4 icon align4 difficulty level 2

strategy align4

 Bharath M S & Timothée Giet

വിവരണം: നാല് ചിഹ്നങ്ങളെ ഒരു നിരയിൽ ക്രമീകരിക്കുക.

ലക്ഷ്യം: തിരശ്ചീനമായോ (കിടക്കുന്ന) ലംബമായോ (കുത്തനെയുള്ള) കോണോടുകോണായോ 4 ചിഹ്നങ്ങളുടെ ഒരു വരി നിർമ്മിക്കുക.

ലഘുവിവരണം: കംപ്യൂട്ടറിന്റെ കൂടെ കളിക്കാം. മാറി മാറി നിങ്ങൾക്കു മാർക്ക് ചെയ്യേണ്ട വരിയിൽ ക്ലിക്ക് ചെയ്യൂ. 4 മാർക്കുകളുടെ ഒരു വരി ആദ്യം നിർമ്മിക്കുന്ന ആൾ ജയിക്കും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടത്തെ ആരോ: ചിഹ്നം ഇടത്തേക്കു നീക്കാൻ
 • വലത്തെ ആരോ: ചിഹ്നം വലത്തേക്കു നീക്കാൻ
 • സ്പെയ്സോ താഴേക്കുള്ള ആരോയോ: ചിഹ്നം വെക്കുവാൻ

നാലെണ്ണം അണിനിരത്താം (സുഹൃത്തിന്റെ കൂടെ)
screenshot align4-2players icon align4-2players difficulty level 2

strategy align4-2players

 Bharath M S & Timothée Giet

വിവരണം: നാല് ചിഹ്നങ്ങളെ ഒരു നിരയിൽ ക്രമീകരിക്കുക.

ലക്ഷ്യം: തിരശ്ചീനമായോ (കിടക്കുന്ന) ലംബമായോ (കുത്തനെയുള്ള) കോണോടുകോണായോ 4 ചിഹ്നങ്ങളുടെ ഒരു വരി നിർമ്മിക്കുക.

ലഘുവിവരണം: സുഹൃത്തിന്റെ കൂടെ കളിക്കൂ. മാറി മാറി നിങ്ങൾക്കു വേണ്ട കളത്തിൽ ക്ലിക്ക് ചെയ്ത് മാർക്ക് ചെയ്യൂ. 4 മാർക്കുകളുടെ ഒരു വരി ആദ്യം നിർമ്മിക്കുന്ന ആൾ ജയിക്കും.

കീബോർഡ് നിയന്ത്രണങ്ങൾ:
 • ഇടത്തെ ആരോ: ചിഹ്നം ഇടത്തേക്കു നീക്കാൻ
 • വലത്തെ ആരോ: ചിഹ്നം വലത്തേക്കു നീക്കാൻ
 • സ്പെയ്സോ താഴേക്കുള്ള ആരോയോ: ചിഹ്നം വെക്കുവാൻ

ബാർഗെയിം (ടക്സിനെതിരെ)
screenshot bargame icon bargame difficulty level 1

strategy bargame

 Utkarsh Tiwari & Timothée Giet

വിവരണം: പന്ത് കുഴികളിൽ ഇടുവാൻ, നിങ്ങൾക്ക് ആവശ്യമുള്ളത്ര പന്തുകളുടെ എണ്ണം തിരഞ്ഞെടുത്ത് ഒകെ ബട്ടണിൽ ക്ലിക്കു ചെയ്യുക. ചുവന്ന കുഴിയിൽ പന്തിടാത്ത ആൾ വിജയി.

മുൻകരുതൽ: എണ്ണാനുള്ള കഴിവ്.

ലക്ഷ്യം: അവസാനത്തെ കുഴിയിൽ പന്ത് ഇടരുത്.

ലഘുവിവരണം: പന്തിന്റെ ഐക്കണിൽ ക്ലിക്കു ചെയ്ത് പന്തുകളുടെ എണ്ണം തിരഞ്ഞെടുക്കുക, എന്നിട്ട് ഒകെ ബട്ടണിൽ ക്ലിക്കു ചെയ്ത് പന്തുകൾ കുഴികളിൽ ഇടാവുന്നതാണ്. കംപ്യൂട്ടറാണ് അവസാനത്തെ പന്ത് ഇടുന്നതെങ്കിൽ നിങ്ങൾ ജയിച്ചു. ടക്സിൽ ക്ലിക്ക് ചെയ്താൽ, ടക്സ് കളി തുടങ്ങും.

ബാർഗെയിം (സുഹൃത്തിന്റെ കൂടെ)
screenshot bargame_2players icon bargame_2players difficulty level 2

strategy bargame_2players

 Utkarsh Tiwari & Timothée Giet

വിവരണം: പന്ത് കുഴികളിൽ ഇടുവാൻ, നിങ്ങൾക്ക് ആവശ്യമുള്ളത്ര പന്തുകളുടെ എണ്ണം തിരഞ്ഞെടുത്ത് ഒകെ ബട്ടണിൽ ക്ലിക്കു ചെയ്യുക. ചുവന്ന കുഴിയിൽ പന്തിടാത്ത ആൾ വിജയി.

മുൻകരുതൽ: എണ്ണാനുള്ള കഴിവ്.

ലക്ഷ്യം: അവസാനത്തെ കുഴിയിൽ പന്ത് ഇടരുത്.

ലഘുവിവരണം: പന്തിന്റെ ഐക്കണിൽ ക്ലിക്കു ചെയ്ത് പന്തുകളുടെ എണ്ണം തിരഞ്ഞെടുക്കുക, എന്നിട്ട് ഒകെ ബട്ടണിൽ ക്ലിക്കു ചെയ്ത് പന്തുകൾ കുഴികളിൽ ഇടാവുന്നതാണ്. സുഹൃത്താണ് അവസാനത്തെ പന്ത് ഇടുന്നതെങ്കിൽ നിങ്ങൾ ജയിച്ചു.

കംപ്യൂട്ടറിനെതിരെ ചെക്കേർസ് കളിക്കാം
screenshot checkers icon checkers difficulty level 4

strategy checkers

 Johnny Jazeix & Timothée Giet

വിവരണം: അന്താരാഷ്ട്ര ചെക്കേർസ് വേർഷൻ ആണ് ജികോംപ്രിയിൽ ഉള്ളത്.

ലക്ഷ്യം: നിങ്ങളുടെ കരുക്കളെല്ലാം പിടിച്ചടക്കും മുൻപ് എതിരാളിയുടെ മുഴുവൻ കരുക്കളും വശത്താക്കൂ.

ലഘുവിവരണം: ബോർഡിന്റെ ഇരുവശങ്ങളിലായി, രണ്ട് എതിരാളികളാണ് ചെക്കേർസ് കളിയിലുള്ളത്. കടുംനിറമുള്ള കരുക്കൾ ഒരാൾക്കും ഇളംനിറമുള്ളത് മറ്റേ ആൾക്കും. കളിക്കാർ മാറി മാറി ഊഴം എടുക്കണം. എതിരാളിയുടെ കരുക്കൾ നീക്കാൻ പാടില്ല. ഒരു നീക്കം എന്നു വെച്ചാൽ ഒരു കരു കോണോടുകോണായുള്ള അടുത്തുള്ള ഒഴിഞ്ഞ കളത്തിലേക്ക് നീക്കുക. തൊട്ടടുത്ത കളത്തിൽ എതിരാളിയുടെ കരുവും അതിനടുത്ത കളം ഒഴിഞ്ഞതുമാണെങ്കിൽ എതിരാളിയുടെ കരുവിനു മുകളിലൂടെ ചാടി ആ കരു വിഴുങ്ങാം (അതിനെ കളിയിൽ നിന്നും ഒഴിവാക്കാം).
ബോർഡിന്റെ കടുംനിറമുള്ള കളങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു കരു കോണോടുകോണായി ഒഴിഞ്ഞ കളത്തിലേക്ക് മാത്രമേ നീങ്ങുകയുള്ളു. വിഴുങ്ങൽ നിർബന്ധമാണ്. ഒരു കരുക്കളും ബാക്കി ഇല്ലാത്ത, അല്ലെങ്കിൽ ഒരു നീക്കവും സാധിക്കാതെ കുടുക്കിലായ ആൾ കളി തോൽക്കും.
ഒരാൾ രാജാക്കന്മാരുടെ നിരയിൽ എത്തിയാൽ (ഏറ്റവും അകലെയുള്ള നിര) അയാൾ രാജാവാകും. മാത്രമല്ല, അയാൾക്ക് ഒരു കരു കൂടുതലായി കിട്ടുകയും പുറകിലേക്ക് നീങ്ങാനുള്ള കഴിവ് പോലെയുള്ള അധികാരങ്ങൾ കൂടുതലായി ലഭിക്കുകയും ചെയ്യും. കോണോടുകോണായി എത്ര ദൂരം വേണമെങ്കിലും രാജാവിനു നീങ്ങാം. കൂടാതെ എത്ര ദൂരെയുള്ള എതിരാളിയെയും തൊട്ടടുത്തുള്ള ഒഴിഞ്ഞ കളത്തിലേക്ക് ചാടി വിഴുങ്ങാനും കഴിയും.

നന്ദി: ചെക്കേർസിന്റെ ലൈബ്രറി draughts.js <https://github.com/shubhendusaurabh/draughts.js> എന്നതാണ്. സഹായരേഖ <https://en.wikipedia.org/wiki/Draughts> എന്നതിൽ നിന്നുമാണ്.

സുഹൃത്തിന്റെ കൂടെ ചെക്കേർസ് കളിക്കാം
screenshot checkers_2players icon checkers_2players difficulty level 4

strategy checkers_2players

 Johnny Jazeix & Timothée Giet

വിവരണം: അന്താരാഷ്ട്ര ചെക്കേർസ് വേർഷൻ ആണ് ജികോംപ്രിയിൽ ഉള്ളത്.

ലക്ഷ്യം: നിങ്ങളുടെ കരുക്കളെല്ലാം പിടിച്ചടക്കും മുൻപ് എതിരാളിയുടെ മുഴുവൻ കരുക്കളും വശത്താക്കൂ.

ലഘുവിവരണം: ബോർഡിന്റെ ഇരുവശങ്ങളിലായി, രണ്ട് എതിരാളികളാണ് ചെക്കേർസ് കളിയിലുള്ളത്. കടുംനിറമുള്ള കരുക്കൾ ഒരാൾക്കും ഇളംനിറമുള്ളത് മറ്റേ ആൾക്കും. കളിക്കാർ മാറി മാറി ഊഴം എടുക്കണം. എതിരാളിയുടെ കരുക്കൾ നീക്കാൻ പാടില്ല. ഒരു നീക്കം എന്നു വെച്ചാൽ ഒരു കരു കോണോടുകോണായുള്ള അടുത്തുള്ള ഒഴിഞ്ഞ കളത്തിലേക്ക് നീക്കുക. തൊട്ടടുത്ത കളത്തിൽ എതിരാളിയുടെ കരുവും അതിനടുത്ത കളം ഒഴിഞ്ഞതുമാണെങ്കിൽ എതിരാളിയുടെ കരുവിനു മുകളിലൂടെ ചാടി ആ കരു വിഴുങ്ങാം (അതിനെ കളിയിൽ നിന്നും ഒഴിവാക്കാം).
ബോർഡിന്റെ കടുംനിറമുള്ള കളങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഒരു കരു കോണോടുകോണായി ഒഴിഞ്ഞ കളത്തിലേക്ക് മാത്രമേ നീങ്ങുകയുള്ളു. വിഴുങ്ങൽ നിർബന്ധമാണ്. ഒരു കരുക്കളും ബാക്കി ഇല്ലാത്ത, അല്ലെങ്കിൽ ഒരു നീക്കവും സാധിക്കാതെ കുടുക്കിലായ ആൾ കളി തോൽക്കും.
ഒരാൾ രാജാക്കന്മാരുടെ നിരയിൽ എത്തിയാൽ (ഏറ്റവും അകലെയുള്ള നിര) അയാൾ രാജാവാകും. മാത്രമല്ല, അയാൾക്ക് ഒരു കരു കൂടുതലായി കിട്ടുകയും പുറകിലേക്ക് നീങ്ങാനുള്ള കഴിവ് പോലെയുള്ള അധികാരങ്ങൾ കൂടുതലായി ലഭിക്കുകയും ചെയ്യും. കോണോടുകോണായി എത്ര ദൂരം വേണമെങ്കിലും രാജാവിനു നീങ്ങാം. കൂടാതെ എത്ര ദൂരെയുള്ള എതിരാളിയെയും തൊട്ടടുത്തുള്ള ഒഴിഞ്ഞ കളത്തിലേക്ക് ചാടി വിഴുങ്ങാനും കഴിയും.

നന്ദി: ചെക്കേർസിന്റെ ലൈബ്രറി draughts.js <https://github.com/shubhendusaurabh/draughts.js> എന്നതാണ്. സഹായരേഖ <https://en.wikipedia.org/wiki/Draughts> എന്നതിൽ നിന്നുമാണ്.

ടക്സിനെതിരെ ചെസ്സ് കളിക്കാം
screenshot chess icon chess difficulty level 6

strategy chess

 Bruno Coudoin & Timothée Giet

വിവരണം:

ലഘുവിവരണം: ഈ പ്രവർത്തനത്തിൽ നിങ്ങൾക്ക് കംപ്യൂട്ടറിനെതിരെ കളിച്ച് ചെസ്സ് കളി പഠിക്കാം. ഒരു കരു തിരഞ്ഞെടുക്കുമ്പോൾ അതിനു നീങ്ങാൻ കഴിയുന്ന എല്ലാ ലക്ഷ്യസ്ഥാനങ്ങളും കുട്ടികൾക്ക് കരുക്കളുടെ നീക്കം മനസിലാക്കിക്കൊടുക്കാനായി ഇതിൽ കാണിക്കും. ആദ്യ ഘട്ടങ്ങളിൽ എല്ലാ സാധ്യതകളും കുട്ടികൾക്ക് കൊടുത്തുകൊണ്ടാണ് കംപ്യൂട്ടർ കളിക്കുക. ഓരോ ഘട്ടം കൂടുംതോറും കംപ്യൂട്ടർ കൂടുതൽ നന്നായി കളിക്കും.

താഴെ കൊടുത്തിരിക്കുന്ന എളുപ്പമുള്ള നിയമങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് പെട്ടെന്ന് ജയിക്കാം:
എതിരാളിയുടെ രാജാവിനെ ഒരു മൂലയിലേക്ക് ആക്കാൻ ശ്രമിക്കുക.
വിശദീകരണം: ഈ രീതിയിൽ എതിരാളിയുടെ കരുവിന് ഒരു നല്ല സ്ഥാനത്ത് നിന്നും 8-നു പകരം 3 ദിശയിലേക്ക് മാത്രമേ നീങ്ങാൻ കഴിയൂ.
'ഒരു കെണി ഒരുക്കിക്കൊണ്ട്'. നിങ്ങളുടെ കാലാളിനെ ഇരയായി ഉപയോഗിക്കൂ.
വിശദീകരണം: ഈ രീതിയിൽ 'സുരക്ഷിത മേഖല'യിൽ നിന്നും എതിരാളിയെ പുറത്തുകടക്കാൻ പ്രലോഭിപ്പിക്കാം.
ക്ഷമയോടെ കാത്തിരിക്കുക.
വിശദീകരണം: വല്ലാതെ ധൃതി പിടിക്കാതെ കാത്തിരിക്കൂ. കുറച്ചൊക്കെ ചിന്തിച്ച് എതിരാളിയുടെ തുടർ നീക്കങ്ങൾ പ്രവചിക്കാൻ ശ്രമിച്ചാൽ, എതിരാളിയെ പിടിക്കാനോ നിങ്ങളുടെ കരുക്കളെ അയാളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനോ സാധിക്കും.

നന്ദി: ചെസ്സ് എഞ്ചിൻ p4wn <https://github.com/douglasbagnall/p4wn> ആണ്.

സുഹൃത്തിനെതിരെ ചെസ്സ് കളിക്കാം
screenshot chess_2players icon chess_2players difficulty level 6

strategy chess_2players

 Bruno Coudoin & Timothée Giet

വിവരണം:

ലഘുവിവരണം: ഈ പ്രവർത്തനത്തിൽ നിങ്ങൾക്ക് സുഹൃത്തിനെതിരെ കളിച്ച് ചെസ്സ് കളി പഠിക്കാം. ഒരു കരു തിരഞ്ഞെടുക്കുമ്പോൾ അതിനു നീങ്ങാൻ കഴിയുന്ന എല്ലാ ലക്ഷ്യസ്ഥാനങ്ങളും കുട്ടികൾക്ക് കരുക്കളുടെ നീക്കം മനസിലാക്കിക്കൊടുക്കാനായി ഇതിൽ കാണിക്കും.

താഴെ കൊടുത്തിരിക്കുന്ന എളുപ്പമുള്ള നിയമങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് പെട്ടെന്ന് ജയിക്കാം:
എതിരാളിയുടെ രാജാവിനെ ഒരു മൂലയിലേക്ക് ആക്കാൻ ശ്രമിക്കുക.
വിശദീകരണം: ഈ രീതിയിൽ എതിരാളിയുടെ കരുവിന് ഒരു നല്ല സ്ഥാനത്ത് നിന്നും 8-നു പകരം 3 ദിശയിലേക്ക് മാത്രമേ നീങ്ങാൻ കഴിയൂ.
'ഒരു കെണി ഒരുക്കിക്കൊണ്ട്'. നിങ്ങളുടെ കാലാളിനെ ഇരയായി ഉപയോഗിക്കൂ.
വിശദീകരണം: ഈ രീതിയിൽ 'സുരക്ഷിത മേഖല'യിൽ നിന്നും എതിരാളിയെ പുറത്തുകടക്കാൻ പ്രലോഭിപ്പിക്കാം.
ക്ഷമയോടെ കാത്തിരിക്കുക.
വിശദീകരണം: വല്ലാതെ ധൃതി പിടിക്കാതെ കാത്തിരിക്കൂ. കുറച്ചൊക്കെ ചിന്തിച്ച് എതിരാളിയുടെ തുടർ നീക്കങ്ങൾ പ്രവചിക്കാൻ ശ്രമിച്ചാൽ, എതിരാളിയെ പിടിക്കാനോ നിങ്ങളുടെ കരുക്കളെ അയാളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനോ സാധിക്കും.

ചെസ്സ് കളിയുടെ അവസാനം
screenshot chess_partyend icon chess_partyend difficulty level 6

strategy chess_partyend

 Bruno Coudoin & Timothée Giet

വിവരണം: ചെസ്സ് കളിയുടെ അവസാനം ടക്സിനെതിരെ കളിക്കാം.

ലഘുവിവരണം: ഈ പ്രവർത്തനത്തിൽ നിങ്ങൾക്ക് കളിയുടെ അവസാനം മാത്രം കളിച്ച് ചെസ്സ് കളി പഠിക്കാം. ഒരു കരു തിരഞ്ഞെടുക്കുമ്പോൾ അതിനു നീങ്ങാൻ കഴിയുന്ന എല്ലാ ലക്ഷ്യസ്ഥാനങ്ങളും കുട്ടികൾക്ക് കരുക്കളുടെ നീക്കം മനസിലാക്കിക്കൊടുക്കാനായി ഇതിൽ കാണിക്കും.

താഴെ കൊടുത്തിരിക്കുന്ന എളുപ്പമുള്ള നിയമങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് പെട്ടെന്ന് ജയിക്കാം:
എതിരാളിയുടെ രാജാവിനെ ഒരു മൂലയിലേക്ക് ആക്കാൻ ശ്രമിക്കുക.
വിശദീകരണം: ഈ രീതിയിൽ എതിരാളിയുടെ കരുവിന് ഒരു നല്ല സ്ഥാനത്ത് നിന്നും 8-നു പകരം 3 ദിശയിലേക്ക് മാത്രമേ നീങ്ങാൻ കഴിയൂ.
'ഒരു കെണി ഒരുക്കിക്കൊണ്ട്'. നിങ്ങളുടെ കാലാളിനെ ഇരയായി ഉപയോഗിക്കൂ.
വിശദീകരണം: ഈ രീതിയിൽ 'സുരക്ഷിത മേഖല'യിൽ നിന്നും എതിരാളിയെ പുറത്തുകടക്കാൻ പ്രലോഭിപ്പിക്കാം.
ക്ഷമയോടെ കാത്തിരിക്കുക.
വിശദീകരണം: വല്ലാതെ ധൃതി പിടിക്കാതെ കാത്തിരിക്കൂ. കുറച്ചൊക്കെ ചിന്തിച്ച് എതിരാളിയുടെ തുടർ നീക്കങ്ങൾ പ്രവചിക്കാൻ ശ്രമിച്ചാൽ, എതിരാളിയെ പിടിക്കാനോ നിങ്ങളുടെ കരുക്കളെ അയാളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനോ സാധിക്കും.

നന്ദി: ചെസ്സ് എഞ്ചിൻ p4wn <https://github.com/douglasbagnall/p4wn> ആണ്.

നവകങ്കരി (ടക്സിനെതിരെ)
screenshot nine_men_morris icon nine_men_morris difficulty level 2

strategy nine_men_morris

 Pulkit Gupta & Timothée Giet

വിവരണം:

ലക്ഷ്യം: 2 കഷണങ്ങൾ മാത്രം ബാക്കി വരുന്നതു വരെയോ ഇനി അനങ്ങാൻ കഴിയാത്ത വിധത്തിലോ ടക്സിന്റെ കഷണങ്ങളെ എടുത്തുകളഞ്ഞുകൊണ്ട് മില്ലുകൾ (3 കഷണങ്ങളുടെ നിര) രൂപീകരിക്കൂ.

ലഘുവിവരണം: കംപ്യൂട്ടറിന്റെ കൂടെ കളിക്കൂ. ആദ്യം ഊഴമെടുത്ത് ഒൻപത് കഷണങ്ങൾ വെക്കുക, എന്നിട്ട് ഊഴമനുസരിച്ച് നിങ്ങളുടെ കഷണങ്ങൾ നീക്കുക.

നവകങ്കരി (സുഹൃത്തിന്റെ കൂടെ)
screenshot nine_men_morris_2players icon nine_men_morris_2players difficulty level 2

strategy nine_men_morris_2players

 Pulkit Gupta & Timothée Giet

വിവരണം:

ലക്ഷ്യം: 2 കഷണങ്ങൾ മാത്രം ബാക്കി വരുന്നതു വരെയോ ഇനി അനങ്ങാൻ കഴിയാത്ത വിധത്തിലോ എതിരാളിയുടെ കഷണങ്ങളെ എടുത്തുകളഞ്ഞുകൊണ്ട് മില്ലുകൾ (3 കഷണങ്ങളുടെ നിര) രൂപീകരിക്കൂ.

ലഘുവിവരണം: സുഹൃത്തിന്റെ കൂടെ കളിക്കൂ. ആദ്യം ഊഴമെടുത്ത് ഒൻപത് കഷണങ്ങൾ വെക്കുക, എന്നിട്ട് ഊഴമനുസരിച്ച് നിങ്ങളുടെ കഷണങ്ങൾ നീക്കുക.

പൂജ്യം വെട്ടിക്കളി (ടക്സിനെതിരെ)
screenshot tic_tac_toe icon tic_tac_toe difficulty level 2

strategy tic_tac_toe

 Pulkit Gupta & Timothée Giet

വിവരണം: ഒരു നിരയിൽ മൂന്ന് ചിഹ്നങ്ങൾ നിരത്തൂ.

ലക്ഷ്യം: തലങ്ങനെയോ വിലങ്ങനെയോ കോണോടുകോണായോ ഉള്ള ഒരു നിരയിൽ മൂന്നു ചിഹ്നങ്ങൾ നിരത്തുന്ന ആൾ വിജയി.

ലഘുവിവരണം: കംപ്യൂട്ടറിന്റെ കൂടെ കളിക്കാം. മാറി മാറി നിങ്ങൾക്ക് മാർക്ക് ചെയ്യേണ്ട കളത്തിൽ ക്ലിക്ക് ചെയ്യൂ. 3 മാർക്കുകളുള്ള ഒരു വരി ആദ്യം നിർമ്മിക്കുന്ന ആൾ വിജയി.

പൂജ്യം വെട്ടിക്കളി (സുഹൃത്തിന്റെ കൂടെ)
screenshot tic_tac_toe_2players icon tic_tac_toe_2players difficulty level 2

strategy tic_tac_toe_2players

 Pulkit Gupta & Timothée Giet

വിവരണം: ഒരു നിരയിൽ മൂന്ന് ചിഹ്നങ്ങൾ നിരത്തൂ.

ലക്ഷ്യം: തലങ്ങനെയോ വിലങ്ങനെയോ കോണോടുകോണായോ ഉള്ള ഒരു നിരയിൽ മൂന്നു ചിഹ്നങ്ങൾ നിരത്തുന്ന ആൾ വിജയി.

ലഘുവിവരണം: സുഹൃത്തിന്റെ കൂടെ കളിക്കൂ. മാറി മാറി നിങ്ങൾക്കു വേണ്ട കളത്തിൽ ക്ലിക്ക് ചെയ്ത് മാർക്ക് ചെയ്യൂ. 3 മാർക്കുകളുള്ള ഒരു വരി ആദ്യം നിർമ്മിക്കുന്ന ആൾ വിജയി.