ഇന്ന് ജികോംപ്രി പതിപ്പ് 4.0 പ്രകാശനം ചെയ്യുന്നു.
ഈ പതിപ്പിൽ ബൾഗേറിയൻ, ഗലീഷ്യൻ, സ്വഹീലി എന്നീ മൂന്നു ഭാഷകൾക്കുകൂടി തർജ്ജിമകൾ ചേർക്കുന്നു.
ഇതിൽ 8 പുതിയവയടക്കം, 190 പ്രവർത്തനങ്ങൾ ഉണ്ട്:
- ഒരു സമയം ഒരു ശബ്ദഭേദം (വ്യാകരണം) എന്ന രീതിയിൽ വാക്കുകളുടെ ശബ്ദഭേദങ്ങൾ തിരിച്ചറിയാൻ പഠിക്കാനായുള്ള ഒരു പ്രവർത്തനമാണ് "ശബ്ദഭേദങ്ങൾ".
- "വ്യാകരണ വിശകലനം" ഓരോ വാചകത്തിനും ഒന്നിലധികം ശബ്ദഭേദങ്ങൾ ചോദിക്കുന്നു എന്നതൊഴിച്ചാൽ, മേൽപറഞ്ഞതിനു സമാനമായ പ്രവർത്തനമാണ്.
- നിശ്ചിത നിയമങ്ങളനുസരിച്ച് സംഖ്യകൾ കൊണ്ട് ഒരു ഗ്രിഡ് പൂരിപ്പിക്കുന്നതു ലക്ഷ്യമിട്ടുള്ള ഒരു ഗണിത കളിയാണ് "കാൽകുഡോക്കു"
- "24 ആക്കാം" എന്നതിൽ, ചോദിച്ചിരിക്കുന്ന നാലു സംഖ്യകളും ക്രിയകളും ഉപയോഗിച്ച് 24 ഉത്തരമാക്കണം!
- "മാതൃക പോലെയാക്കാം" എന്നതിൽ, വിവിധ മാതൃകകൾ പുനർനിർമ്മിക്കുകയും പൂർത്തിയാക്കുകയും ചെയ്യണം.
- കൃത്യമായി ഭാഗിച്ചിട്ടുള്ള ഒരു രേഖയിൽ സൂചിപ്പിച്ചിരിക്കുന്ന മൂല്യം കണ്ടുപിടിക്കുവാനുള്ള ഒരു പ്രവർത്തനമാണ് "അടയാളമിട്ട രേഖ വായിക്കാം".
- "അടയാളമിട്ട രേഖ ഉപയോഗിക്കാം" എന്നതിൽ, ചോദിച്ചിരിക്കുന്ന മൂല്യം രേഖയിൽ കൃത്യമായ സ്ഥാനത്ത് അടയാളപ്പെടുത്തണം.
- "അടുത്തുള്ള സംഖ്യകൾ കണ്ടെത്താം" എന്നതിൽ, ഏതൊക്കെ സംഖ്യകളാണ് ചോദിച്ചിരിക്കുന്ന ശ്രേണിക്കു മുമ്പും ശേഷവും ഉള്ളതെന്നു പഠിക്കാം.
ഇതിൽ പല പ്രവർത്തനങ്ങൾക്കും ബഗ് ഫിക്സുകളും ഗ്രാഫിക്സ് മെച്ചപ്പെടുത്തലുകളും വരുത്തിയിട്ടുണ്ട്.
ഈ പതിപ്പിൽ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നു: ഏകദേശം 9 വർഷത്തെ പ്രയത്നത്തിനു ശേഷം, മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി എല്ലാ ഗ്രാഫിക്സുകളും പുനർനിർമ്മിക്കുന്ന ചുമതല പൂർത്തിയായി!
ഈ പതിപ്പ് താഴെ കൊടുത്തിരിക്കുന്ന ഭാഷകളിൽ സമ്പൂർണമായും തർജ്ജിമ ചെയ്തിരിക്കുന്നു:
- അറബി
- ബൾഗേറിയൻ
- ബ്രിട്ടൺ
- കാറ്റലൻ
- കാറ്റലൻ (വലൻസിയൻ)
- ഗ്രീക്ക്
- സ്പാനിഷ്
- ബാസ്ക്
- ഫ്രെഞ്ച്
- ഗലീഷ്യൻ
- ക്രൊയേഷ്യൻ
- ഹങ്ഗേറിയൻ
- ഇറ്റാലിയൻ
- ലിത്വേനിയൻ
- മലയാളം
- ഡച്ച്
- പോളിഷ്
- ബ്രസീലിയൻ പോർച്ചുഗീസ്
- റൊമേനിയൻ
- സ്ലോവേനിയൻ
- തുർക്കിഷ്
- ഉക്രേനിയൻ
കൂടാതെ, താഴെ കൊടുത്തിരിക്കുന്ന ഭാഷകളിൽ ഭാഗികമായി തർജ്ജിമ ചെയ്തിരിക്കുന്നു:
- അസർബൈജാനി (97%)
- ബെലാറഷ്യൻ (86%)
- ചെക്ക് (94%)
- ജർമൻ (95%)
- യുകെ ഇംഗ്ലീഷ് (95%)
- എസ്പെരാന്തോ (99%)
- എസ്തോണിയൻ (95%)
- ഫിന്നിഷ് (94%)
- ഹീബ്രു (95%)
- ഇന്തോനേഷ്യൻ (95%)
- മസെഡോണിയൻ (90%)
- നോർവീജിയൻ നിനോർസ്ക് (95%)
- പോർച്ചുഗീസ് (95%)
- റഷ്യൻ (95%)
- സ്ലോവാക്ക് (83%)
- അൽബേനിയൻ (99%)
- സ്വീഡിഷ് (95%)
- സ്വാഹിലി (99%)
- പരമ്പരാഗത ചൈനീസ് (95%)
ഈ പുതിയ പതിപ്പിനായുള്ള ഗ്നു/ലിനക്സ്, വിൻഡോസ്, ആൻഡ്രോയ്ഡ്, റാസ്ബെറി പൈ, മാക്ഒയെസ് പാക്കേജുകൾക്ക് ഡൗൺലോഡ് പേജിൽ നോക്കുക. ഈ അപ്ഡേറ്റ് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും എഫ്-ഡ്രോയ്സ് റെപ്പോസിറ്ററിയിലും വിൻഡോസ് സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാകും.
എല്ലാവർക്കും നന്ദി,
ടിമോത്തെ & ജോന്നി