വാർത്ത

gcompris 1.1

നമസ്കാരം,
ജികോംപ്രി പതിപ്പ് 1.1 പ്രകാശനം ചെയ്യുന്ന വിവരം ഞങ്ങൾ സസന്തേഷം അറിയിക്കുന്നു.

ഇതൊരു മെയിന്റനൻസ് റിലീസാണ്, അതിനാൽ 1.0 അടങ്ങിയിട്ടുള്ള എല്ലാ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും 1.1-ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഉൾപ്പെടുത്തിയിട്ടുള്ള മാറ്റങ്ങളുടെ സംഗ്രഹം:

  • 21 പ്രവർത്തനങ്ങളുടെ ഗ്രാഫിക്സ് അപ്ഡേറ്റു ചെയ്തിട്ടുണ്ട്.
  • ധാരാളം ബഗ്ഗുകൾ ഞങ്ങൾ പരിഹരിച്ചിട്ടുണ്ട്.
  • ഉബുണ്ടു ടച്ചിനു വേണ്ടിയുള്ള ഒരു ബിൽഡ് ചേർത്തിട്ടുണ്ട്.
  • തുർക്കിഷ് ജില്ലകളുടെ സ്പെല്ലിങ് തിരുത്തിയിട്ടുണ്ട്.
  • വിൻഡോസിനായി മിനിമലായിട്ടുള്ള .msi പാക്കേജ് ചേർത്തിട്ടുണ്ട്.
  • അനലോഗ് വൈദ്യുതിയുടെ ഒരു ഡിപന്റൻസി കാരണം ജികോംപ്രി എക്സിക്യൂട്ടബിളിന്റെ ലൈസൻസ് എജിപിഎൽവി3-ലേക്കു മാറ്റിയിട്ടുണ്ട്.

തർജിമയെ സംബന്ധിച്ച്:

  • അൽബേനിയൻ, ബെലാറഷ്യൻ, ബ്രസീലിയൻ പോർച്ചുഗീസ്, റഷ്യൻ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.
  • ഐറിഷ് ഗേയ്‍ലികും മസെഡോണിയനും തിരിച്ചെത്തിയിട്ടുണ്ട് (80%-നു മുകളിലുള്ള ഭാഗിക തർജിമയാണ് തത്കാലം ഉള്ളത്).
  • പദസമ്പത്തിന്റെ പ്രവർത്തനത്തിൽ അൽബേനിയൻ, മസെഡോണിയൻ എന്നിവയ്ക്കുള്ള വാക്കുകളുടെ പട്ടിക ചേർത്തിട്ടുണ്ട്.
  • ലിത്വേനിയനു വേണ്ടിയുള്ള എല്ലാ ശബ്ദങ്ങളും ചേർത്തിട്ടുണ്ട്.

ഈ പതിപ്പിൽ 27 ഭാഷകൾ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു: അൽബേനിയൻ, ബാസ്‌ക്, ബെലാറഷ്യൻ, ബ്രസീലിയൻ പോർച്ചുഗീസ്, ബ്രിട്ടൺ, ബ്രിട്ടീഷ് ഇംഗ്ലീഷ്, കത്തലൻ, കത്തലൻ (വാലെൻഷ്യൻ), ട്രഡിഷണൽ ചൈനീസ്, ഡച്ച്, ഫ്രഞ്ച്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, മസെഡോണിയൻ, മലയാളം, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, റഷ്യൻ, സ്ലൊവേനിയൻ, സ്പാനിഷ്, സ്വീഡിഷ്, തുർക്കിഷ്, ഉക്രേനിയൻ.

ഭാഗികമായി പിന്തുണയ്ക്കുന്ന 4 ഭാഷകളും ഉണ്ട്: ജർമൻ (91%), ഐറിഷ് ഗേയ്‍ലിക് (87%), ലിത്വേനിയൻ (96%), നോർവീജിയൻ നൈനോർസ്ക് (85%).

ഈ പുതിയ പതിപ്പിനായുള്ള ഗ്നു/ലിനക്സ്, വിൻഡോസ്, മാക്ഒയെസ് പാക്കേജുകൾക്ക് ഡൗൺലോഡ് പേജിൽ നോക്കുക. ഈ അപ്ഡേറ്റ് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും എഫ്-ഡ്രോയ്സ് റെപ്പോസിറ്ററിയിലും വിൻഡോസ് സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാകും. റാസ്ബെറി പൈ പാക്കേജും ഉടൻ തന്നെ ലഭ്യമാകും.

എല്ലാവർക്കും നന്ദി,
ടിമോത്തെ & ജോന്നി

എല്ലാ ന്യൂസും