2 മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഒത്തിരി പ്രവർത്തനങ്ങൾ അടങ്ങിയ, നല്ല നിലവാരമുള്ള വിദ്യാഭ്യാസ സോഫ്റ്റ്വെയർ ആണ് ജികോംപ്രി.
ചില പ്രവർത്തനങ്ങൾ കളികളിലൂടെയാണ്, എന്നിരുന്നാലും വിദ്യാഭ്യാസപരമാണ്.
പ്രവർത്തനങ്ങളെ തരംതിരിച്ച് ചില ഉദാഹരണങ്ങളോടു കൂടിയുള്ള പട്ടിക ഇവിടെ കൊടുത്തിരിക്കുന്നു:
നിലവിൽ 100-ലധികം പ്രവർത്തനങ്ങൾ ജികോംപ്രിയിൽ ഉണ്ട്, മാത്രമല്ല കൂടുതൽ എണ്ണം ഡവലപ്പുചെയ്യുന്നുമുണ്ട്. ജികോംപ്രി ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്, അതായത് ഇതിനെ താങ്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും മെച്ചപ്പെടുത്താനും അതിലും പ്രധാനമായി ലോകത്തെവിടെയുമുള്ള കുട്ടികളുമായി പങ്കുവെക്കാനും കഴിയും.
ജികോംപ്രി പ്രൊജക്ട് ഹോസ്റ്റു ചെയ്യുന്നതും ഡവലപ്പു ചെയ്യുന്നതും കെഡിഇ കമ്മ്യൂണിറ്റിയാണ്.
നമസ്കാരം,
ജികോംപ്രിയുടെ 20-ാം വാർഷികം ആഘോഷിക്കുന്നതിനായി ജികോംപ്രി പതിപ്പ് 1.0 പ്രകാശനം ചെയ്യുന്ന വിവരം ഞങ്ങൾ സസന്തേഷം അറിയിക്കുന്നു.
ഈ പുതിയ പതിപ്പിന്റെ ഒരു പ്രധാന സവിശേഷത ഓരോ പ്രവർത്തനത്തിലും എന്താണു പഠിക്കേണ്ടതെന്നു കൂടുതൽ കൃത്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന, ഡാറ്റാസെറ്റ് തിരഞ്ഞെടുപ്പോടുകൂടിയ പ്രവർത്തന ക്രമീകരണ മെനു 50-ൽ അധികം പ്രവർത്തനങ്ങളിൽ ചേർത്തിരിക്കുന്നു എന്നതാണ്.
കൂടാതെ 4 പുതിയ പ്രവർത്തനങ്ങളും ഞങ്ങൾ ചേർത്തിട്ടുണ്ട്:
ഈ പുതിയ പതിപ്പിനായുള്ള ഗ്നു/ലിനക്സ്, വിൻഡോസ്, മാക്ഒയെസ്, റാസ്ബെറി പൈ പാക്കേജുകൾക്ക് ഡൗൺലോഡ് പേജിൽ നോക്കുക. ഈ അപ്ഡേറ്റ് ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും എഫ്-ഡ്രോയ്സ് റെപ്പോസിറ്ററിയിലും വിൻഡോസ് സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാകും. മാക്ഒയെസ് പാക്കേജ് നോട്ടറൈസു ചെയ്തിട്ടില്ലെന്നത് ശ്രദ്ധിക്കുക.
താങ്കളുടെ ഭാഷയിലുള്ള ശബ്ദങ്ങളുടെ നില ഈ താളിൽ പരിശോധിക്കാവുന്നതാണ്: https://gcompris.net/voicestats/. താങ്കളുടെ പ്രാദേശിക ഭാഷയിൽ ലഭ്യമല്ലാത്ത എല്ലാ ഭാഗങ്ങൾക്കും താങ്കളുടെ ശബ്ദത്തിന്റെ ഹൃദ്യമായ റെക്കോർഡിങ് നല്കി ഞങ്ങളെ സഹായിക്കാവുന്നതാണ്.
തർജമയെ കുറിച്ച്, ഞങ്ങൾ 22 ഭാഷകൾ പൂർണമായി പിന്തുണയ്ക്കുന്നു: ബാസ്ക്, ബ്രിട്ടൺ, ബ്രിട്ടീഷ് ഇംഗ്ലീഷ്, കത്തലൻ, കത്തലൻ (വാലെൻഷ്യൻ), ട്രഡിഷണൽ ചൈനീസ്, ഡച്ച്, ഫ്രഞ്ച്, ഗ്രീക്ക്, ഹീബ്രു, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, മലയാളം, പോളിഷ്, പോർച്ചുഗീസ്, റൊമേനിയൻ, സ്ലൊവേനിയൻ, സ്പാനിഷ്, സ്വീഡിഷ്, തുർക്കിഷ്, ഉക്രേനിയൻ.
ഭാഗികമായി പിന്തുണയ്ക്കുന്ന 4 ഭാഷകളും ഉണ്ട്: ബെലാറഷ്യൻ (85%), ബ്രസീലിയൻ പോർച്ചുഗീസ് (92%), ജർമൻ (89%), ലിത്വേനിയൻ (84%).
മുമ്പത്തെ വാർത്തയിൽ പറഞ്ഞതുപോലെ, കുട്ടികൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനായി പകുതി തർജമ ചെയ്ത സോഫ്റ്റ്വെയർ എന്നതിനു പകരം 80% എങ്കിലും പൂർത്തിയായ തർജമകൾ മാത്രം ചേർക്കുവാനായി ഞങ്ങൾ തീരുമാനിച്ചു. നിർഭാഗ്യവശാൽ ഈ ഭാഷയ്ക്കായുള്ള തർജമകൾ ഉപേക്ഷിക്കേണ്ടി വന്നു: എസ്തോണിയൻ, ഫിന്നിഷ്, ഐറിഷ് ഗാലിക്, സ്കോട്ടിഷ്, ഗാലീഷ്യൻ, ഹിന്ദി, മസഡോണിയൻ, നോർവീജിയൻ നിനോർസ്ക്, റഷ്യൻ, സ്ലോവാക്, സിംപ്ലിഫൈഡ് ചൈനീസ്.
താങ്കളുടെ ഭാഷ ഭാഗികമായി പിന്തുണയ്ക്കപ്പെട്ട പട്ടികയിലാണെങ്കിലൊ അതിലില്ലെങ്കിലൊ ഇതുവരെ പിന്തുണയ്ക്കപ്പെട്ടിട്ടില്ലെങ്കിലൊ, താങ്കൾക്ക് സഹായിക്കുവാൻ താൽപര്യമുണ്ടെങ്കിൽ, തർജമ ചെയ്തു തുടങ്ങാനുള്ള നിർദേശങ്ങൾക്കായി ദയവായി ഞങ്ങളെ ബന്ധപ്പെടുക (support@gcompris.net).
താങ്കളുടെ കൂട്ടായ്മയിൽ ജികോംപ്രിയെ കുറിച്ചുള്ള പോസ്റ്റുകൾ എഴുതുക എന്നതാണ് സഹായിക്കാനുള്ള മറ്റൊരു മാർഗം, മാത്രമല്ല ഞങ്ങൾക്ക് ഫീഡ്ബാക്ക് നല്കാനും മടിക്കരുത്.
എല്ലാവർക്കും നന്ദി,
ടിമോത്തെ & ജോന്നി
നമസ്കാരം,
സപ്പോർട്ടു ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമിലും ജികോംപ്രിയുടെ സമ്പൂർണ പതിപ്പ് ഇപ്പോൾ സൗജന്യമായി ലഭിക്കുമെന്ന് ഞങ്ങൾ സസന്തോഷം അറിയിക്കുന്നു!
ഞങ്ങളുടെ വെബ്സൈറ്റിലെ വിൻഡോസിന്റെയും മാക്ഒയെസിന്റെയും ഇൻസ്റ്റാളറുകൾ ആക്ടിവേഷൻ കോഡ് ആവശ്യമില്ലാത്തതിലേക്ക് അപ്ഡേറ്റു ചെയ്തിട്ടുണ്ട്, മാത്രമല്ല പ്ലേ സ്റ്റോറിലെയും വിൻഡോസ് സ്റ്റോറിലെയും സമ്പൂർണ പതിപ്പ് ഇപ്പോൾ സൗജന്യമാണ്.
ലോകത്തെമ്പാടുമുള്ള എല്ലാ കുട്ടികൾക്കും ഏറ്റവും നല്ല വിദ്യാഭ്യാസ സോഫ്റ്റ്വെയർ ലഭ്യമാക്കുന്നതിന് ഈ നീക്കം സഹായിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി,
ടിമോത്തെ & ജോന്നി