ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" അല്ലെങ്കിൽ "Raghu-Malayalam-Sans" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (താങ്കളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ താങ്കളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).
ജികോംപ്രി വിൻഡോസ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
കുറിപ്പ്: വിൻഡോസ് സ്റ്റോറിന് വിൻഡോസ് 10 ആവശ്യമാണ്.
അല്ലെങ്കിൽ, താഴെ കൊടുത്ത ലിങ്കുകളിൽ നിന്നും ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സിസ്റ്റത്തിനു വേണ്ട സവിശേഷതകൾ: ഓപ്പൺജിഎൽ 2 സപ്പോർട്ടോടുകൂടിയ വിൻഡോസ് 7, 8 അല്ലെങ്കിൽ 10.
• GCompris 4.1-Windows 64bit • GCompris 4.1-Windows 32bit
കുറിപ്പ്: താങ്കളുടെ സിസ്റ്റത്തിന് ഓപ്പൺജിഎൽ 2 സപ്പോർട്ടില്ല അല്ലെങ്കിൽ അത് കൃത്യമായി പ്രവർത്തിക്കുന്നില്ല എങ്കിൽ, ദയവായി സ്റ്റാർട്ട് മെനുവിലെ ജികോംപ്രി (സേഫ് മോഡ്) എന്ന എൻട്രി ഉപയോഗിച്ച് ഓപ്പൺജിഎൽ ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയർ റെന്ററിങ് മോഡിൽ ജികോംപ്രി ലോഞ്ച് ചെയ്യുക.
വിൻഡോസ് XP-ൽ പ്രവർത്തിക്കുന്ന പതിപ്പ് വേണമെങ്കിലോ അല്ലെങ്കിൽ പുതിയ പതിപ്പ് താങ്കളുടെ സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്നില്ലെങ്കിലോ പഴയ ജികോംപ്രി 15.10-ന്റെ അവസാനത്തെ ഇൻസ്റ്റാളർ ഉപയോഗിക്കാവുന്നതാണ്.
• GCompris 15.10-Windows 32bit
ഈ പഴയ പതിപ്പിൽ എല്ലാ പ്രവർത്തനങ്ങളും സാധ്യമാക്കാനായി, ആപ്ലിക്കേഷൻ തുടങ്ങുമ്പോൾ കോഡ് എന്ന വാക്കടങ്ങിയ പെട്ടിയിൽ 200202 എന്ന കോഡ് എന്റർ ചെയ്യുക.
ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" അല്ലെങ്കിൽ "Raghu-Malayalam-Sans" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (താങ്കളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ താങ്കളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).
ആൻഡ്രോയ്ഡ് പതിപ്പ് പ്ലേ സ്റ്റോറിലും വിതരണം ചെയ്തിട്ടുണ്ട്.
• GCompris 4.1 for Android
ഞങ്ങൾ ആൻഡ്രോയ്ഡ് 32ബിറ്റും 64ബിറ്റും പ്ലേ സ്റ്റോറിൽ പിന്തുണയ്ക്കുന്നു. താങ്കളുടെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം ഏതാണെന്നതിനനുസരിച്ച് അനുയോജ്യമായ പതിപ്പ് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടും.
ജികോംപ്രിയുടെ സമ്പൂർണ പതിപ്പ് സ്വതന്ത്രവും ഓപ്പൺ സോഴ്സുമായ ആൻഡ്രോയ്ഡ് ആപ്പുകളുടെ റെപ്പോസിറ്ററിയായ എഫ്-ഡ്രോയ്ഡിലും (F-Droid) ലഭ്യമാണ്.
• GCompris 4.1 from F-Droid
ഞങ്ങളുടെ വെബ്സൈറ്റിൽ നിന്നും നേരിട്ട് എപികെ ഡൗൺലോഡ് ചെയ്ത് മാന്വലായി താങ്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുവാനും കഴിയും.
• GCompris 4.1 apk for Android 64bit • GCompris 4.1 apk for Android 32bit
ആൻഡ്രോയ്ഡ് 2.3 മുതൽ 4.0 വരെയുള്ളതിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് അനുയോജ്യമായ പതിപ്പ് ജികോംപ്രി 0.81 ആണ്.
താഴെ കൊടുത്ത ലിങ്കിൽനിന്നും മാക്ഒയെസ് പതിപ്പു ലഭിക്കുന്നതാണ്.
മാക്ഒയെസ് 10.13-ൽ ബിൽഡും ടെസ്റ്റും ചെയ്തത്.
• GCompris 4.1-Darwin
ജികോംപ്രിയുടെ ഏറ്റവും പുതിയ പതിപ്പിനായുള്ള പാക്കേജ് താങ്കളുടെ ഡിസ്ട്രിബ്യൂഷനിൽ ഉണ്ടോ എന്നത് താങ്കൾക്കു പരിശോധിക്കാവുന്നതാണ്.
ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" അല്ലെങ്കിൽ "Raghu-Malayalam-Sans" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (താങ്കളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ താങ്കളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).
ഗ്നൂ/ലിനക്സിനു വേണ്ടി സ്വതന്ത്രമായ പാക്കേജുകളും ഞങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സമീപകാലത്ത് പ്രകാശനം ചെയ്തിട്ടുള്ള ഏത് ഡിസ്ട്രിബ്യൂഷനിലും ഇത് പ്രവർത്തിക്കും. സിസ്റ്റത്തിനുവേണ്ട സവിശേഷതകൾ: linux kernel 3.10, glibc 2.17, pulseaudio, gstreamer 1.0.
• GCompris 4.1-Linux 64bit • GCompris 4.1-Linux 32bit
ഇതുപയോഗിക്കാൻ, താങ്കൾ ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്തിരിക്കുന്ന ഫോൾഡറിൽ ടെർമിനൽ തുറന്ന് ഈ കമാന്റുകൾ റൺ ചെയ്യുക:
chmod u+x gcompris-qt-4.1-Linux64.sh ./gcompris-qt-4.1-Linux64.sh
എന്നിട്ട് ലൈസൻസ് പേജ് വായിക്കാം അല്ലെങ്കിൽ q അമർത്തി അത് ഒഴിവാക്കാം, ചോദ്യങ്ങൾക്ക് yes എന്ന് ഉത്തരം നല്കിയാൽ ഇൻസ്റ്റാളറിനടുത്ത് മറ്റൊരു പുതിയ ഫോൾഡറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യപ്പെടും.
അവസാനമായി, ജികോംപ്രി ലോഞ്ച് ചെയ്യുവാനായി പുതിയ ഫോൾഡറിൽ പോയി, bin-ൽ, gcompris-qt.sh-ൽ ഡബിൾ ക്ലിക്ക് ചെയ്യുക.
കുറിപ്പ്: താങ്കളുടെ സിസ്റ്റത്തിന് OpenGL 2 സപ്പോർട്ട് ഇല്ലെങ്കിലോ ഇത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലോ, ദയവായി "--software-renderer" എന്ന ഓപ്ഷൻ gcompris-qt.sh എന്ന സ്ക്രിപ്റ്റിന്റെ അവസാനത്തെ വരിയുടെ ഒടുവിലായി ചേർക്കുക. മറ്റൊരു വഴി കോൺഫിഗറേഷൻ ഫയൽ എഡിറ്റ് ചെയ്യലാണ് (~/.config/gcompris-qt/gcompris-qt.conf ൽ): renderer=auto എന്നുള്ള വരി കണ്ടെത്തുക, auto എന്നുള്ള സ്ഥാനത്ത് software എന്നാക്കി ഫയൽ സേവ് ചെയ്യുക.
ഇതുകൂടാതെ, ഫ്ലാറ്റ്‍ഹബിൽ നിന്നോ സ്നാപ് സ്റ്റോറിൽ നിന്നോ ജികോംപ്രി ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
ശ്രദ്ധിയ്ക്കുക: മലയാള ഭാഷയ്ക്ക്, ഡിഫോൾട്ടായുള്ള ഫോണ്ടായ "Andika-R" ഉപയോഗിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മലയാളം ഉപയോഗിക്കുന്നവർ ആപ്ലിക്കേഷൻ മെനുവിൽ നിന്നും "Noto-Sans-Malayalam" അല്ലെങ്കിൽ "Raghu-Malayalam-Sans" എന്ന ഫോണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം (താങ്കളുടെ ലിസ്റ്റിൽ ഇത് ലഭ്യമല്ലെങ്കിൽ താങ്കളുടെ സിസ്റ്റത്തിൽ ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ അത് തെരഞ്ഞെടുക്കാൻ കഴിയൂ).
റാസ്ബെറി പൈയ്ക്കു വേണ്ടി സ്വതന്ത്രമായ ഒരു പാക്കേജ് ഞങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് റാസ്ബെറി പൈ 3-ൽ മാത്രമേ ടെസ്റ്റു ചെയ്തിട്ടുള്ളു.
• GCompris 4.1-Raspberry Pi 3
ഇതുപയോഗിക്കാൻ, താങ്കൾ ഇൻസ്റ്റാളർ ഡൗൺലോഡ് ചെയ്തിരിക്കുന്ന ഫോൾഡറിൽ ടെർമിനൽ തുറന്ന് ഈ കമാന്റുകൾ റൺ ചെയ്യുക:
chmod u+x gcompris-qt-4.1-Raspberry.sh ./gcompris-qt-4.1-Raspberry.sh
എന്നിട്ട് ലൈസൻസ് പേജ് വായിക്കാം അല്ലെങ്കിൽ q അമർത്തി അത് ഒഴിവാക്കാം, ചോദ്യങ്ങൾക്ക് yes എന്ന് ഉത്തരം നല്കിയാൽ ഇൻസ്റ്റാളറിനടുത്ത് മറ്റൊരു പുതിയ ഫോൾഡറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യപ്പെടും.
അവസാനമായി, ജികോംപ്രി ലോഞ്ച് ചെയ്യുവാനായി പുതിയ ഫോൾഡറിൽ പോയി, bin-ൽ, gcompris-qt.sh-ൽ ഡബിൾ ക്ലിക്ക് ചെയ്യുക.
എജിപിഎൽ വി3 ലൈസൻസിൽ സോഴ്സ് കോഡ് ലഭ്യമാണ്.
• GCompris 4.1-source code
താങ്കളുടെ ഡൗൺലോഡുകളുടെ സമഗ്രത പരിശോധിക്കാൻ, ഡൗൺലോഡ് url-ന്റെ അവസാനം ".sha256" ചേർത്ത് ഫയലുകളുടെ യഥാർത്ഥ SHA-256 ഹാഷ് താങ്കൾക്കു ലഭിക്കും.
സോഴ്സ് ടാർബോളും ലിനക്സ് ഇൻസ്റ്റാളറുകളും GPG കീ ഉപയോഗിച്ച് ടിമോത്തെ ജിയറ്റ് ഒപ്പു വെച്ചിരിക്കുന്നു (പബ്ലിക് കീ: 0x63d7264c05687d7e.asc)
സിഗ്നേച്ചർ ഫയലുകൾ: • GCompris 4.1-source code • GCompris 4.1-Linux 64bit • GCompris 4.1-Linux 32bit