വാങ്ങുക / സംഭാവന

സമ്പൂർണ വേർഷൻ വാങ്ങുക

പ്രൊപ്രിയേറ്ററി ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ (വിൻഡോസ്/മാക്/ആൻഡ്രോയ്ഡ്...) ജികോംപ്രിയുടെ സമ്പൂർണ വേർഷൻ സൗജന്യമല്ല.
ഞങ്ങൾ പരിമിതമായ എണ്ണം പ്രവ‍ർത്തനങ്ങളോടു കൂടി ഒരു സൗജന്യ ഡെമോ ലഭ്യമാക്കിയിട്ടുണ്ട്, 152 കളിൽ 99 എണ്ണം ലഭ്യമാണ്.
താഴെ പറയുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സമ്പൂർണ വേർഷൻ വാങ്ങാം.

 • Windows, macOS
 • വിൻഡോസിലും മാക്ഒയെസിലും, ഡെമോ കിട്ടാൻ ഡൗൺലോഡ് പേജിൽ നോക്കുക, എന്നിട്ട് സമ്പൂർണ വേർഷൻ അൺലോക്ക് ചെയ്യാനായി ആക്റ്റിവേഷൻ കോഡ് ഇവിടെ നിന്നും വാങ്ങുക. വില 9 € ആണ്.


  പണമടച്ച ഉടനെ തന്നെ നിങ്ങൾക്ക് നിർദ്ദേശങ്ങളടങ്ങിയ ഒരു ഇമെയിൽ ലഭിക്കും (സ്പാം ഫോൾഡർ പരിശോധിക്കുക). ഈ ഇമെയിൽ ലഭിച്ചില്ലെങ്കിൽ ദയവായി sales@gcompris.net വഴി ഞങ്ങളുമായി ബന്ധപ്പെടുക.

  2 വർഷത്തേക്ക് ജികോംപ്രിയുടെ ഏതു പുതിയ പ്രകാശനത്തിലേക്കും അപ്ഡേറ്റു ചെയ്യാനുള്ള അവകാശം ഈ രജിസ്ട്രേഷൻ നിങ്ങൾക്കു തരുന്നു. ആ കാലയളവിനു ശേഷം, നിങ്ങൾക്ക് കിട്ടിയ ഏറ്റവും പുതിയ പ്രകാശനം നിങ്ങൾക്കിഷ്ടമുള്ളതു വരെ ഉപയോഗിക്കാവുന്നതാണ്.


  കൂടാതെ, ജികോംപ്രിയുടെ സമ്പൂർണ വേർഷൻ വിൻഡോസ് സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങാവുന്നതുമാണ്.


  കുറിപ്പുകൾ:

  ഈ കോഡ് അനവധി കംപ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്നതാണ്.
  ഗ്നൂ/ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാത്ത സ്കൂളുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഒരു പ്രത്യേക ലൈസൻസ് ആവശ്യമാണ്.
  നിരക്കുവിലയ്ക്ക് അപേക്ഷിക്കുവാനായി ദയവുചെയ്ത് sales@gcompris.net ൽ ഞങ്ങളുമായി ബന്ധപ്പെടുക.


 • Android
 • ആൻഡ്രോയ്ഡിന് ശുപാർശ ചെയ്യുന്ന മാർഗം, നേരിട്ട് സമ്പൂർണ വേർഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വാങ്ങുകയാണ്.

  നിങ്ങൾക്ക് സ്റ്റോറിൽ ലഭ്യമായിട്ടുള്ള ഡെമോയും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്, എന്നിട്ട് ആപ്പിലെ വാങ്ങാനുള്ള ബട്ടൺ ഉപയോഗിച്ച് സമ്പൂർണ വേർഷൻ അതിൽ നിന്നും അൺലോക്ക് ചെയ്യാം. ശ്രദ്ധിയ്ക്കുക, എന്നിരുന്നാലും ഈ രണ്ടാമത്തെ രീതി 'ഗൂഗിൾ പ്ലേ ഫാമിലി ലൈബ്രറി'യിൽ നിങ്ങളുടെ കുടുംബവുമായി ഇത് പങ്കുവെക്കാൻ അനുവദിക്കില്ല. മാത്രമല്ല, കുറച്ച് യൂസറുകൾ ഡെമോയിൽ നിന്നും അൺലോക്ക് ചെയ്യുന്നതിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


 • GNU/Linux
 • സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർക്ക്, സമ്പൂർണ വേർഷൻ എല്ലായിപ്പോഴും സൗജന്യമാണ്.
  ഇതിനർത്ഥം ഗ്നൂ/ലിനക്സിന് ഞങ്ങൾ ലഭ്യമാക്കിയിട്ടുള്ള ഇൻസ്റ്റാളറും ഡിസ്ട്രിബ്യൂഷൻ പാക്കേജുകളും സമ്പൂർണ വേർഷൻ അടങ്ങിയതാണ്. ഒരു ആക്ടിവേഷൻ കോഡിൻ്റെയും ആവശ്യമില്ല.
  എന്നിരുന്നാലും, ഞങ്ങളെ ഒരു സംഭാവനയിലൂടെ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാവുന്നതാണ്, താഴെ നോക്കുക.


  വിദ്യാഭ്യാസത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സപ്പോർട്ട് ചെയ്തതിന് നന്ദി.

  Timothée Giet.

  നിയമപരമായ റഫറൻസ്: കമ്പനി Timothée Giet RCS RENNES France 537 873 986.

  സംഭാവന ചെയ്യുക

  നിങ്ങളോ നിങ്ങളുടെ കുട്ടികളോ അല്ലെങ്കിൽ നിങ്ങളുടെ സ്കൂളോ ജികോപ്രിയെ സ്നേഹിക്കുന്നു. നിങ്ങൾക്ക് ഒരു സംഭാവനയിലൂടെ ഈ പ്രൊജക്ടിനെ സപ്പോർട്ട് ചെയ്യാവുന്നതാണ്.

  ഒരു സോഫ്റ്റ്‌വെയർ ‍‍ഡെവലപ്പു ചെയ്യുന്നതിന് നല്ല സമയമെടുക്കും, ഇതിന് ഹാ‍ർഡുവെയറും പണം വേണ്ടിവരുന്ന മറ്റു പല ആവശ്യങ്ങളും അനിവാര്യമാണ്. ഒരു പ്രധാന കോൺട്രിബ്യൂട്ടറിനെ സപ്പോർട്ട് ചെയ്യാനായാണ് എല്ലാ വില്പന വരുമാനങ്ങളും സംഭാവനകളും ഉപയോഗിക്കുന്നത്. ഒരു പ്രൊഫഷണൽ ഗ്രാഫിക് കലാകാരനും ഡെവലപ്പറുമായ ഇദ്ദേഹം, ഇപ്പോൾ ആപ്ലിക്കേഷൻ്റ ഗ്രാഫിക്സിലുള്ള ഉത്തരവാദിത്വമുള്ളയാളും കോ-മെയിൻ്റെയിനറുമാണ്.

  നിങ്ങൾ ആഗ്രഹിക്കുന്ന തുക താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് സംഭാവന ചെയ്യാവുന്നതാണ്:


  വിദ്യാഭ്യാസത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സപ്പോർട്ട് ചെയ്തതിന് നന്ദി.

  Timothée Giet.